സ്നേഹസ്വരൂപാ തവദര്ശനം
ഈ ദാസരില്‍ ഏകിടൂ (2)
പരിമളമിയലാന്‍ ജീവിത മലരിന്
അനുഗ്രഹവര്‍ഷം ചൊരിയേണമേ… ചൊരിയേണമേ…
(സ്നേഹസ്വരൂപാ…)
മലിനമായ ഈ മണ്‍കുടമങ്ങേ
തിരുപാദസന്നിധിയില്‍ (2)
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ
കൃപയേകിടൂ… കൃപയേകിടൂ…
ഹൃത്തിന് മാലിന്യം നീക്കിടു നീ
(സ്നേഹസ്വരൂപാ…)
മരുഭൂമിയാം ഈ മാനസം തന്നില്‍
നിന് ഗേഹം തീര്‍ത്തിടുക (2)
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ
പോകരുതേ… പോകരുതേ…
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ
(സ്നേഹസ്വരൂപാ…)
Sneha Swaroopa Thavadarshanam… Lyrics
Advertisements
നമുക്ക് പാട്ടുകളുടെ വരികൾ മാത്രം കിട്ടുന്ന ഒരു platform എങ്ങനെ ഉണ്ടാക്കാം
LikeLiked by 1 person
Just Create a Blog or a Website if you have an average computer knowledge. or you can join someone’s site (including mine) as an Author and start contributing.
LikeLiked by 1 person