പുരുഷനും പുരോഹിതനും നീതി വേണം l Noble Thomas Parackal
പുരുഷനും പുരോഹിതനും നീതി വേണം…
അവളോടൊപ്പം എന്നത് ആവര്‍ത്തനം കൊണ്ട് ആവേശം നഷ്ടപ്പെട്ട ഒരു ക്ലീഷേയാണ്. അവളോടൊപ്പം നില്‍ക്കുന്നത് അവനെതിരായതുകൊണ്ട് മാത്രമാണെന്ന് വരുമ്പോള്‍ അത് അപകടകരവുമാകുന്നു. പാവങ്ങളുടെയും ദുര്‍ബലരുടെയും പക്ഷം ചേരുക എന്ന സോഷ്യലിസ്റ്റ് ആശയധായുടെ ഏറ്റവും അന്ധമായ പതിപ്പായിത്തീരാനുള്ള ദുര്‍വിധി അവളോടൊപ്പം എന്ന ഹാഷ്ടാഗിന് കൈവരികയാണ്.
നിങ്ങള്‍ അവളോടൊപ്പമാണ്…
എന്തുകൊണ്ടാണ് നിങ്ങള്‍ അവളോടൊപ്പം?
അവള് അവളായതുകൊണ്ടാണോ?
അവള് അവനല്ലാത്തതുകൊണ്ടാണോ?
നിങ്ങള്‍ അവളോടൊപ്പം മാത്രമായതുകൊണ്ടാണോ?
നിങ്ങള്‍ അവനെതിരായതുകൊണ്ടാണോ?
അവള് ഇരയാണെന്ന് നിങ്ങള്ക്കുറപ്പുള്ളതുകൊണ്ടാണോ?
അവനാണ് അവളെ ഉപദ്രവിച്ചതെന്ന് തീര്ച്ചപ്പെടുത്തിയതുകൊണ്ടാണോ?
Categories: Noble Thomas Parackal