ഫാദർ എബ്രഹാം അടപ്പൂർ
എറണാകുളത്തെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന അടപ്പൂർ അച്ചൻ (1926-2022) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സംഘാടകനും ആയിരുന്നു ഈ ജെസ്യൂട്ട് വൈദികൻ.
മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴയിൽ അടപ്പൂർ കുടുംബത്തിലാണ് ജനനം. കോഴിക്കോട്, കൊഡൈക്കനാൽ, പൂനെ എന്നിവിടങ്ങളിലാണ് വൈദികപരിശീലനം പൂർത്തിയാക്കിയത്. 1959ൽ പുരോഹിതനായ ഫാദർ അടപ്പൂർ,
മംഗലാപുരം സെന്റ് അലോഷ്യസ് കോളജിൽനിന്ന് ബി.എ.യും, ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എം.എ. ബിരുദവും, ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടി.
റോമിൽ ജസ്യൂട്ട് ആഗോള സുപ്പീരിയർ ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കൻ സഭ – റോമൻ കത്തോലിക്കാ സഭ ഡയലോഗിനായുള്ള അന്തർദ്ദേശീയ സമിതിയംഗം. എറണാകുളത്തെ ലൂമൻ ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടർ, ന്യൂമാൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലയ്ൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ:
കമ്യൂണിസം ഒരു ചരമക്കുറിപ്പ്.
ഈശ്വരനുണ്ടെങ്കിൽ.
അണുബോംബ് വീണപ്പോൾ.
മനുഷ്യനും മൂല്യങ്ങളും
ഇരുളും വെളിച്ചവും.
ജോണും പോളും ജോൺപോളും.
ഞാൻ കണ്ട പോളണ്ട്.
