പെസഹാ വ്യാഴം | സിറോ മലബാർ യാമപ്രാർത്ഥനകൾ | റംശാ ഗീതങ്ങൾ | ഓനീസാ ദ്റംശാ | MELBIN KAZHUNNUKANDATHIL
പെസഹാ വ്യാഴം| റംശാ ഗീതങ്ങൾ | ഓനീസാ ദ്റംശാ | BRO MELBIN KAZHUNNUKANDATHIL
PROGRAMMING AND MIXING- ATHUL JOSEPH MATHASSERIL
ഒനീസാ ദ്റംശാ
VEDIO EDITING- ALBIN VALLAYIL
മെത്തോൽ ദ്ഹൂയൂ. പുലരിപ്രഭയിൽ കർത്താവേ…
സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു….
ദൈവത്തിൻ സുതനീശോയേ, നിൻ തിരുബലിതന്നത്താഴം
യോഗ്യതയോടെ ഘോഷിക്കാൻ
കനിവൊടു വരമിന്നേകണമേ.
വലത്തുവശത്തായ് ക്രൂശിതനാം
കള്ളനുതുല്യം യാചിപ്പൂ നിൻ തിരുരക്തശരീരത്താൽ
പുതുജീവൻ നീ പകരണമേ
നീ നിത്യം പുരോഹിതനാകുന്നു.
നിത്യപുരോഹിതനാം മിശിഹാ കറയില്ലാത്തൊരു കുഞ്ഞാടായ്
പീഡനമേറ്റു മാനവനായ് പരിഹാരത്തിൻ ബലിയായി.
നരവംശത്തിന്റെ ദൗർബല്യം
അറിയുന്നവനാം മിശിഹായേ,
തിന്മകളെ നീ വിജയിച്ചു
താതൻ നിന്നിൽ സംപ്രീതൻ,
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സർവചരാചരസൃഷ്ടിക്കും
ശുദ്ധിയുമഴകും നല്കീടും ?
പാവനമാം നിണ ഗാത്രങ്ങൾ കർത്താവിൻ ബലിപീഠത്തിൽ.
പാപപ്പൊറുതിയിരന്നീടാം
ഒരുമയൊടവനെ കീർത്തിക്കാം.
നൈർമല്യത്തിന്റെ തികവോടെ തിരുസന്നിധിയിലണഞ്ഞീടാം.