പരിശുദ്ധ കുർബാന എന്ന അത്ഭുതം

ലോകത്തിൽ ഏറ്റവും അധികം ചലനം സൃഷ്ട്ടിച്ച അത്ഭുത വസ്തുവാണ് പരിശുദ്ധ കുർബാന.
.
ശാസ്ത്രലോകം പലതവണ ക്രിസ്തുവിന്റെ സാന്നിധ്യം പരിശുദ്ധ കുർബാനയിൽ നിഷേധിക്കുന്നതിന് നടത്തിയ ഓരോ പരീക്ഷണങ്ങളും ഒടുവിൽ എത്തിച്ചേരുന്നത് ഒരേ ഫലത്തിലാണ്.
.
ഒരേ DNA.
ഒരേ Blood ഗ്രൂപ്പ്.
.
ഓരോ ദിവ്യകാരുണ്യ അത്ഭുതവും വിരൽചൂണ്ടുന്നത് ഈശോ അന്നും ഇന്നും എന്നും നമ്മോടൊപ്പം ജീവിക്കുന്നു എന്ന അത്ഭുത സത്യം തന്നെയാണ്.
.

വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധർ പറഞ്ഞ 13 വാക്യങ്ങളിലൂടെ നമുക്ക് കടന്നു പോകാം.
.
പാസ്റ്ററുമാരുടെ പാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ ബെന്നി ഹിന്‍ വിശുദ്ധ കുര്‍ബാനയുടെ മഹത്വത്തെ പറ്റി അടുത്തിടെ നടത്തിയ പ്രഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിന്നുവല്ലോ.
.
കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്ന്‍ ബെന്നി ഹിന്‍ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു.
.
അതുപോലെ പ്രൊട്ടസ്റ്റന്‍റ് സഭകളുടെ തകര്‍ച്ചക്ക് കാരണവും വിശുദ്ധ കുര്‍ബാനയുടെ അഭാവമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
.
ഓരോ ദിവസവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.
.
ഓരോ ബലിയിലും നാം പങ്കെടുക്കുമ്പോഴും വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യവും പവിത്രതയും നാം മനസ്സിലാക്കിയിട്ടുണ്ടോയെന്ന് വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്.
.
വിശുദ്ധ കുര്‍ബാനയുടെ പവിത്രതയും പ്രാധാന്യവും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഏതാനും വിശുദ്ധരുടെ വാക്കുകളാണ് ഇനി നാം ധ്യാനിക്കുന്നത്.
.
1) “വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും”
– {വിശുദ്ധ ജോണ്‍ ക്രിസോസ്തോം. }
.
2) “വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും”
– {വിശുദ്ധ ജോണ്‍ മരിയ വിയാന്നി.}
.
3) “പുരോഹിതന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും.”
– {വിശുദ്ധ അഗസ്റ്റിന്‍.}
.
4) “സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല”
– {വിശുദ്ധ പാദ്രെ പിയോ.}
.
5) “മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.”
– {ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ.}
.
6) “ഈ ലോകത്തെ മുഴുവന്‍ നന്മപ്രവര്‍ത്തികളും ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് പകരമായി വെക്കുക; ആ നന്മകള്‍ വിശുദ്ധ കുര്‍ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍തരിക്ക്‌ സമമായിരിക്കും”.
– {വിശുദ്ധ ജോണ്‍ മരിയ വിയാനി.}
.
7) “ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അള്‍ത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തില്‍ സന്നിഹിതനായിരിക്കുവാന്‍ മാത്രം എളിമയുള്ളവനായി.”
– {അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌.}
.
8) “വിശുദ്ധ കുര്‍ബ്ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാന്‍ മനുഷ്യ നാവുകള്‍ക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു.” {വിശുദ്ധ ലോറന്‍സ്‌ ജെസ്റ്റീനിയന്‍.}
.
9) “പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമുക്ക്‌ പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയില്‍ ഏതുമാകാം”
– {വിശുദ്ധ ജോണ്‍ മരിയ വിയാനി.}
.
10) “വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്യും”.
– {മഹാനായ വിശുദ്ധ ഗ്രിഗറി.}
.
11) “വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പോകുന്ന ഒരാത്മാവിനെ അകമ്പടി സേവിക്കുന്ന കാവല്‍ മാലാഖ എത്രയോ ഭാഗ്യവാന്‍”
– {വിശുദ്ധ ജോണ്‍ മരിയ വിയാന്നി.}
.
12) “ക്രിസ്ത്യാനികളെ അറിയുക, വിശുദ്ധ കുര്‍ബാന ഏറ്റവും വിശുദ്ധമായ പ്രവര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ അധികമായി ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഒന്നും തന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല, നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.”
– {വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്‌.}
.
13) “വിശുദ്ധ കുര്‍ബാനയുടേതല്ലാതാകുന്ന ആ നിമിഷം തന്നെ, മുഴുവന്‍ ലോകവും അഗാധഗര്‍ത്തത്തില്‍ പതിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”
– {പോര്‍ട്ട്‌ മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്‌.}
.
വിശുദ്ധ കുര്‍ബാനയുടെ മഹത്വം സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഈ വിശുദ്ധരെ പോലെ ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയില്‍ നമ്മുക്ക് ആഴപ്പെടാം.
.
ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യം ഓരോ തവണയും നാം ഹൃദയത്തിലേക്ക് സ്വീകരിക്കുമ്പോഴും അവിടുത്തെ ആത്മാവിനാല്‍ പുതിയ സൃഷ്ട്ടികളാക്കി മാറ്റണമെയെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
.
പരിശുദ്ധ പരമ ദിവ്യകാരുണ്യ നാഥനായ ഈശോയ്ക്ക്.…
എന്നേരവും…
ആരാധനയും…
സ്തുതിയും…
പുകഴ്ചയും…
ആരാധനയും…
എന്നും എന്നേക്കും,
.
ആമേൻ…
.
ആവേ… ആവേ… ആവേ… മരിയാ…
.
ദൈവകൃപയാൽ…🙏🌹🔥✝

Advertisements

Leave a comment