കുടുംബമാകുന്ന അൾത്താരയിൽ ബലിയായി തീർന്ന് സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ അവരോടൊപ്പം ചേർന്ന ഒരു വിശുദ്ധ അമ്മ. സഹനങ്ങളും വേദനകളും നിറഞ്ഞ ജീവിതത്തിൽ പ്രസന്നവദനയായി എല്ലാം ദൈവത്തിൽ അർപ്പിച്ചു അവിടുത്തെ ഹിതം മാത്രം തേടിയ ഒരു നല്ല കുടുംബിനി. പരിശുദ്ധ അമ്മ ഏലീശ്വായെ എന്നപോലെ ശുശ്രൂഷയുടെ ഒരു തപസ്യ തന്നെയായിരുന്നു ആ ജീവിതം. ആ ഹൃദയം എപ്പോഴും കർത്താവിൽ ആനന്ദിച്ചിരുന്നു; കർത്താവിൽ മാത്രം. പരാതികളും പരിഭവങ്ങളുമില്ലാതെ ഈ ലോകത്തിൽ ജീവിച്ച് നിത്യസൗഭാഗ്യത്തിലേക്ക് തിടുക്കത്തിൽ യാത്രയായപ്പോൾ തീർച്ചയായും സ്വർഗ്ഗം സന്തോഷിച്ചിട്ടുണ്ടാവും. തന്റെ പ്രിയപ്പെട്ടവർക്കുവേണ്ടി, തിരുസഭയുടെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി, പുരോഹിതർക്കും സമർപ്പിതർക്കും വേണ്ടി, ലോകം മുഴുവനും വേണ്ടിയുമുള്ള ആ അമ്മയുടെ പ്രാർത്ഥന സ്വർഗ്ഗത്തിലും തുടരും എന്ന് എനിക്കുറപ്പുണ്ട്. ഒരുപാടുതവണ ജപമാലയെടുത്ത ആ കൈകൾ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു ദൈവപിതാവിനെ ദർശിച്ചിട്ടുണ്ടാവും. ബലിയായി തീർന്ന എൻ്റെ ഈ നല്ല അമ്മ ബലിജീവിതത്തിൽ തീർച്ചയായും എന്റെ സഹായവും മദ്ധ്യസ്ഥയും ആയിരിക്കും എന്നുറച്ചു ഞാൻ വിശ്വസിക്കുന്നു. എന്നെ നന്നായി അറിയുന്ന സ്വന്തമായി തന്നെ സ്നേഹിക്കുന്ന ഒരാൾ ഇന്ന് സ്വർഗ്ഗത്തിൽ ദൈവപിതാവിന്റെ സവിധത്തിൽ എനിക്കുണ്ട് എന്ന് ഞാൻ അഭിമാനിക്കട്ടെ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Sherly Siby Mukkada”

  1. RIP🌹🌹🌹🌹🌹🌹🌹

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading