എന്താണ് സത്യം?

എന്താണ് സ്നേഹം?

എന്താണ് മനുഷ്യ ശരീരം?

എന്താണ് കുടുംബബന്ധങ്ങൾ?

എന്താണ് ജീവിതത്തിന്റെ ലക്ഷ്യം?

ഞാൻ അവിടുത്തെ നോക്കുന്നു, അവിടുന്ന് എന്നെയും നോക്കുന്നു.

ധ്യാനം എന്നാൽ ക്രിസ്തുവിന്റെ തിരുമുഖത്തേക്ക് ഉറപ്പിച്ചു നിർത്തുന്ന വിശ്വാസത്തിന്റെ നോട്ടമാണ്.

കെരൂബുകൾ എന്നത് കുട്ടികളുടെ മുറിയിലെ വെറുമൊരു അലങ്കാര വസ്തുക്കൾ അല്ല.

ആത്മീയ ശക്തികളാണ് അവർ.

മനുഷ്യർ പുസ്തകങ്ങൾ വായിച്ചു പഠിച്ച് സംശയങ്ങളിലൂടെ കടന്നുപോയി പടിപടിയായാണ് അറിവ് നേടുന്നത്.

എന്നാൽ കെരൂബുകൾ അങ്ങനെയല്ല.

പഴയ നിയമത്തിലെ പ്രവാചകന്മാർ കെരൂബുകളെ ദർശിച്ചപ്പോഴെല്ലാം അതുല്യമായ ഭയഭക്തിയാലും വിറയലാലും കമിഴ്ന്നു വീണു പോകുന്നുണ്ട്.

ആ രണ്ടു കെരൂബുകളുടെ മധ്യത്തിൽ ഞാൻ നിന്നോട് സംസാരിക്കും — യഥാർത്ഥ ജ്ഞാനം ഒരു വ്യക്തിയാണ്. മനുഷ്യനായി അവതരിച്ച നിത്യനിത്യവചനമായ യേശുക്രിസ്തുവാണ്.

ദിവസവും മൂന്നും നാലും മണിക്കൂർ വെറുപ്പിന്റെ രാഷ്ട്രീയചർച്ചയിലൂടെയും അനാശ്യാസവാർത്തയിലൂടെയും അൽഗോരിതങ്ങളുടെ ബഹളങ്ങളിലൂടെയും പാഴാക്കി കളയാനല്ല മനുഷ്യന്റെ ബുദ്ധി സൃഷ്ടിക്കപ്പെട്ടത് എന്ന് ക്രോവേന്മാർ നമ്മെ ഓർമ്മിപ്പിക്കുകയാണ്.

തിരുവോസ്തിയിലേക്ക് വെറുതെ ശാന്തമായി നോക്കിയിരിക്കാനാണ് ക്രോവേന്മാർ നമ്മെ ക്ഷണിക്കുന്നത്.

സംസാരിക്കുന്നതിന് മുൻപു സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുന്നതിനുമുമ്പ് അല്പം നിർത്തി പരിശുദ്ധാത്മാവിനോട് ചോദിക്കുക.

പ്രകാശപൂർണമായ കെരൂബുകളുടെ സാന്നിധ്യത്തിൽ നമ്മുടെ മനസ്സിന്റെ ബുദ്ധിയുടെ അവസ്ഥയെ ശാന്തമായി ഒന്ന് പരിശോധിക്കാം.

സ്വർഗീയ കോവണിയിലൂടെയുള്ള നമ്മുടെ ഒരുപത് ദിവസത്തെ ആത്മീയ ആരോഹണത്തിന്റെ എട്ടാം ദിനത്തിലേക്ക് നാം പ്രവേശിക്കാം.

ഇന്നലെ ഏഴാം ദിനത്തിൽ എളിമയുടെയും ആന്തരിക സമാധാനത്തിന്റെയും തകർക്കാനാവാത്ത സങ്കേതങ്ങളായ ഭദ്രാസനന്മാരോടൊപ്പം നാം ഒന്നാം ശ്രേണിയിലേക്ക് നമ്മുടെ കാലെടുത്തു വെച്ചു.

ഇന്ന് നാം അതിനേക്കാൾ ഉയർന്ന തലത്തിലേക്ക് ചുവട് എടുത്തു വെയ്ക്കുകയാണ്.

സ്വർഗ്ഗത്തിലെ രണ്ടാമത്തെ പരമോന്നത വൃന്ദത്തിന്റെ മുമ്പിലാണ് നാമിന്ന് നിൽക്കുന്നത്; അത് മറ്റാരുമല്ല, ക്രോവേന്മാർ.

​ഇവിടെയും ആധുനിക സംസ്കാരം വലിയൊരു വികലമായ ചിത്രമാണ് സൃഷ്ടിച്ചു വെച്ചിരിക്കുന്നത്.

ഒരു സാധാരണ മനുഷ്യൻ കെരൂബ് അല്ലെങ്കിൽ ക്രോവേന്മാർ എന്ന് കേൾക്കുമ്പോൾ പ്രണയദിന ആശംസാ കാർഡുകളിൽ കാണുന്ന തടിച്ച കവിളുകളോടു കൂടിയ, കൊച്ചു ചിറകുകൾ വിരിച്ചു പറക്കുന്ന നിരുപദ്രവകാരിയായ ഒരു കൊച്ചുകുട്ടിയുടെ ചിത്രമാണ് മനസ്സിലേക്ക് വരുന്നത്.

എന്നാൽ വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്നത് ഇതിന് തികച്ചും വിഭിന്നമായ ഒരു യാഥാർത്ഥ്യമാണ്.

​പഴയ നിയമത്തിലെ പ്രവാചകന്മാർ കെരൂബുകളെ ദർശിച്ചപ്പോഴെല്ലാം അത്യഗാധമായ ഭയഭക്തിയാലും വിറയലാലും അവർ കമഴ്ന്നു വീണു പോകുന്നുണ്ട്.

കെരൂബുകൾ എന്നത് കുട്ടികളുടെ മുറിയിലെ വെറുമൊരു അലങ്കാര വസ്തുക്കൾ അല്ല; മറിച്ച് ദൈവീക ജ്ഞാനത്തിന്റെ തേജസ്സാൽ ജ്വലിച്ചു നിൽക്കുന്ന ദൈവവെളിച്ചത്തിന്റെ അതിഗംഭീരമായ ആത്മീയ ശക്തികളാണവർ.

​കെരൂബ് എന്ന വിശുദ്ധ നാമത്തിന്റെ അർത്ഥം വിശുദ്ധ തോമാസ് അക്വിനാസ് തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഹെബ്രായ ഭാഷയിൽ കെരൂബ് എന്നാൽ ജ്ഞാനത്തിന്റെ നിറവ് അഥവാ വിവേകത്തിന്റെ സമൃദ്ധി എന്നാണ് അർത്ഥം.

നാളെ ധ്യാനിക്കാൻ പോകുന്ന സ്രാപ്പേന്മാർ (സറാഫുകൾ) ദൈവസ്നേഹത്തിന്റെ ദഹിപ്പിക്കുന്ന അഗ്നിയാൽ പ്രശോഭിക്കുമ്പോൾ, ക്രോവേന്മാർ (കെരൂബുകൾ) ദൈവീക സത്യത്തിന്റെ സ്ഫടികസമാനമായ പ്രകാശത്താൽ നിറഞ്ഞു നിൽക്കുകയാണ്.

സ്വർഗ്ഗീയ ബുദ്ധിയുടെ പരമോന്നതിയിലാണ് അവർ നിലകൊള്ളുന്നത്.

​മനുഷ്യർ പുസ്തകങ്ങൾ വായിച്ചു പഠിച്ച്, സംശയങ്ങളിലൂടെ കടന്നുപോയി പടിപടിയായാണ് അറിവ് നേടുന്നത്.

എന്നാൽ കെരൂബുകൾ അങ്ങനെയല്ല.

പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദൈവത്തിന്റെ നിത്യവചനത്തിലേക്ക് ഒരൊറ്റ നിലയ്ക്കാത്ത തെളിഞ്ഞ നോട്ടം നോക്കിക്കൊണ്ട് പ്രപഞ്ചത്തിന്റെ ദൈവീക രഹസ്യങ്ങളെ മുഴുവൻ അവർ ഒറ്റ നിമിഷത്തിൽ കണ്ടറിയുന്നു.

​വിശുദ്ധ ഗ്രന്ഥത്തിൽ ദൈവത്തിന്റെ അപ്രാപ്യമായ വിശുദ്ധി സൃഷ്ടിയുമായി സന്ധിക്കുന്ന ഓരോ അതിരുകളിലും കെരൂബുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

​ഉൽപ്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം 24-ാമത്തെ തിരുവചനത്തിൽ ആദിപാപത്തിനു ശേഷം ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാത്തു സൂക്ഷിക്കാൻ കറങ്ങുന്ന അഗ്നിവാളുമായി ദൈവം നിർത്തിയത് ഈ ക്രോവേന്മാരെയാണ് (കെരൂബുകളെയാണ്).

പാപത്തിൽ വീണുപോയ മനുഷ്യൻ നിത്യപാപത്തിന്റെ കെണിയിൽ അകപ്പെട്ടു പോകാതിരിക്കാൻ അവിടെ കാവലൊരുക്കുന്നു.

​പുറപ്പാട് 25-ാമത്തെ അധ്യായത്തിൽ ഉടമ്പടിയുടെ പേടകം—പുരാതന ലോകത്തിലെ ഏറ്റവും വിശുദ്ധമായ പേടകം—പണിയാൻ മോശയോട് കൽപ്പിച്ചപ്പോൾ, തങ്കത്താൽ നിർമ്മിതമായ രണ്ട് കെരൂബുകളെ അതിന്റെ കാരുണ്യപീഠത്തിന് ഇരുവശത്തും ചിറകുകൾ വിരിച്ചു നിൽക്കാൻ ദൈവം ആജ്ഞാപിച്ചു.

അവരുടെ കണ്ണുകൾ ബലിരക്തത്തിലേക്ക് നോക്കി കാരുണ്യപീഠത്തിലേക്ക് തിരിഞ്ഞിരിക്കണമായിരുന്നു.

ദൈവം മോശയോട് പറഞ്ഞു: “അവിടെ വെച്ച് ആ രണ്ടു കെരൂബുകളുടെ മധ്യത്തിൽ ഞാൻ നിന്നോട് സംസാരിക്കും.”

​എസക്കിയേൽ പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായത്തിലും പത്താം അധ്യായത്തിലും പ്രവാചകൻ കേബാർ നദിക്കരയിൽ പ്രവാസത്തിൽ കഴിയുമ്പോൾ സ്വർഗ്ഗം തുറക്കപ്പെടുന്നു.

ദൈവത്തിന്റെ രഥസിംഹാസനം വഹിക്കുന്ന കെരൂബുകളെ അവൻ കാണുന്നു.

കത്തുന്ന തീക്കനലുകളെപ്പോലെ മിന്നിത്തിളങ്ങുന്ന, മിന്നൽപ്പിണരുകളെപ്പോലെ പായുന്ന, ചിറകുകളുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പൽ പോലെയുള്ള, ദൈവീക രഹസ്യങ്ങളെ സദാ കണ്ടു നിൽക്കുന്നതിന്റെ പ്രതീകമായി ചുറ്റും കണ്ണുകൾ നിറഞ്ഞ ജീവികളായാണ് എസക്കിയേൽ അവരെ വർണ്ണിക്കുന്നത്.

​കെരൂബുകൾ അഥവാ ക്രോവേന്മാർ സ്വർഗ്ഗത്തിന്റെ ആത്മീയ ധ്യാനികളാണ്.

ദൈവത്തിന്റെ സത്യത്തിന്റെ ആഴങ്ങളിലേക്ക് നോക്കിക്കൊണ്ട്, അവിടുത്തെ മനസ്സിന്റെ വെളിച്ചം സ്വീകരിച്ച് ആ ദൈവീക ജ്ഞാനത്തെ അവർ പ്രപഞ്ചത്തിലേക്ക് പ്രതിഫലിപ്പിക്കുന്നു.

​നാം ജീവിക്കുന്നത് വിവരസാങ്കേതിക വിദ്യയുടെ നടുവിലാണ്.

ഒരു മൊബൈൽ സ്ക്രീനിൽ വിരൽ അമർത്തിയാൽ മനുഷ്യ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ കൂടുതൽ വിവരങ്ങളും ലേഖനങ്ങളും വാർത്തകളും നമ്മുടെ കൺമുമ്പിലെത്തും.

എന്നിട്ടും മനുഷ്യൻ ഇന്നത്തെപ്പോലെ വിഡ്ഢിയായിപ്പോയ മറ്റൊരു കാലഘട്ടമുണ്ടോ?

മനുഷ്യന്റെ നിലനിൽപ്പിന്റെ ഏറ്റവും അടിസ്ഥാനപരമായ സത്യങ്ങളെക്കുറിച്ച് നമ്മുടെ സംസ്കാരം ഇത്രയും ആശയക്കുഴപ്പത്തിലായ മറ്റൊരു കാലഘട്ടമുണ്ടോ?

എന്താണ് സത്യം?

എന്താണ് സ്നേഹം?

എന്താണ് മനുഷ്യ ശരീരം?

എന്താണ് കുടുംബബന്ധങ്ങൾ?

എന്താണ് ജീവിതത്തിന്റെ ലക്ഷ്യം?

​നാം വിവരങ്ങളുടെ പ്രളയത്തിൽ മുങ്ങിത്താഴുകയാണ്; എന്നാൽ യഥാർത്ഥ ജ്ഞാനത്തിനായി നമ്മുടെ ആത്മാക്കൾ പട്ടിണി കിടക്കുകയാണെന്നാണ് പറയുന്നത്.

ലൗകികമായ വിവരശേഖരണം മനുഷ്യനെ ഭരിക്കാനും ചൂഷണം ചെയ്യാനും ലാഭമുണ്ടാക്കാനും മാത്രമാണ് ഉപയോഗിക്കുന്നത്.

ലൗകിക ബുദ്ധി ബാബേൽ ഗോപുരങ്ങളെപ്പോലെ സാങ്കേതിക സൗധങ്ങൾ പണിതുയർത്തുന്നുണ്ടാകാം; എന്നാൽ മനുഷ്യന്റെ ആത്മാവിനെ അത് ശൂന്യതയിലേക്കും നിരാശയിലേക്കും ആകുലതകളിലേക്കും അല്ലാതെ മറ്റെങ്ങോട്ടും നയിക്കുന്നില്ല.

​യഥാർത്ഥ ജ്ഞാനം എന്നത് വെറുമൊരു ഡിജിറ്റൽ വിവരങ്ങളുടെ ശേഖരമല്ലെന്ന് ക്രോവേന്മാർ വെളിപ്പെടുത്തുന്നു.

യഥാർത്ഥ ജ്ഞാനം ഒരു വ്യക്തിയാണ്; മനുഷ്യനായി അവതരിച്ച നിത്യവചനമായ യേശുക്രിസ്തുവാണത്.

വിശുദ്ധ പൗലോസ് അപ്പസ്തോലൻ കൊറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 1:20-ൽ നാം ഇങ്ങനെ വായിക്കുന്നുണ്ട്: “ജ്ഞാനി എവിടെ? ഈ ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ?”

​ദിവസവും മൂന്നും നാലും മണിക്കൂർ വെറുപ്പിന്റെ രാഷ്ട്രീയ ചർച്ചകളിലൂടെയും അനാശ്വാസ്യ വാർത്തകളിലൂടെയും അൽഗോരിതങ്ങളുടെ ബഹളങ്ങളിലൂടെയും പാഴാക്കിക്കളയാനല്ല മനുഷ്യന്റെ ബുദ്ധി സൃഷ്ടിക്കപ്പെട്ടതെന്ന് ക്രോവേന്മാർ നമ്മെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ മനസ്സ് സൃഷ്ടിക്കപ്പെട്ടത് അതിനേക്കാൾ എത്രയോ ഉന്നതമായ ഒരു കാര്യത്തിനാണ്—ദൈവത്തിന്റെ സത്യത്തെ നോക്കിക്കാണാനും ആ സത്യത്താൽ സ്വതന്ത്രരാക്കപ്പെടാനുമാണ് നാമും നമ്മുടെ മനസ്സും സൃഷ്ടിക്കപ്പെട്ടത്.

​കെരൂബുകളുടെ ഈ വിശുദ്ധ വൃന്ദം ഇന്ന് നമ്മുടെ ആത്മാക്കളിൽ നിന്ന് ആവശ്യപ്പെടുന്ന പുണ്യം എന്താണെന്ന് നോക്കാം.

അത് മറ്റൊന്നുമല്ല; ധ്യാനാത്മക ജ്ഞാനവും ബുദ്ധിയുടെ കാവലുമാണ് (Contemplative wisdom and custody of the intellect).

​കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2715-ൽ, ആഴ്സിലെ പുണ്യവാളനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ ദേവാലയത്തിൽ മണിക്കൂറുകളോളം വന്നിരുന്ന ഒരു സാധാരണ ഫ്രഞ്ച് കർഷകന്റെ ലളിതമായ വാക്കുകളിൽ ധ്യാനത്തെ വിവരിക്കുന്നുണ്ട്: “ഞാൻ അവിടുത്തെ നോക്കുന്നു, അവിടുന്ന് എന്നെയും നോക്കുന്നു.”

ധ്യാനം എന്നാൽ ക്രിസ്തുവിന്റെ തിരുമുഖത്തേക്ക് ഉറപ്പിച്ചു നിർത്തുന്ന വിശ്വാസത്തിന്റെ നോട്ടമാണ്.

ഈ ലോകത്തിന്റെ കോലാഹലങ്ങളിൽ നിന്ന് നമ്മുടെ മനസ്സിന്റെ കണ്ണുകളെ എടുത്തുമാറ്റി, ഉടമ്പടിയുടെ പേടകത്തിന് മുകളിൽ ഇരിക്കുന്ന കെരൂബുകളെപ്പോലെ, ക്രോവേന്മാരെപ്പോലെ ദൈവത്തിന്റെ രഹസ്യങ്ങളിലേക്ക് പൂർണ്ണമായി തിരിച്ചു നിർത്തലാണത്.

​അനുദിന ജീവിതത്തിൽ കെരൂബുകളുടെ ഈ പുണ്യം നമുക്ക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കും?

​മനസ്സിനായുള്ള ആഹാരം: ശരീരത്തിന് വിഷം കൊടുക്കാത്തതു പോലെ നമ്മുടെ മനസ്സിന് ദിവസവും വിദ്വേഷവും അശ്ലീലതകളും ലൗകിക വ്യർത്ഥതകളും നൽകിക്കൊണ്ട് ആത്മീയ ജ്ഞാനം നേടാമെന്ന് കരുതരുത്.

വിശുദ്ധ ഗ്രന്ഥം വായിച്ചും സഭാപഠനങ്ങൾ ധ്യാനിച്ചും തിരുവചനങ്ങൾ ശ്രവിച്ചും നമ്മുടെ ബുദ്ധിയെ ദൈവവചനത്താൽ പോറ്റേണ്ടതുണ്ട്.

​ആരാധനയിൽ നിശബ്ദത: ദിവ്യകാരുണ്യ ആരാധനയിൽ ആയിരിക്കുമ്പോൾ സമയം മുഴുവൻ സംസാരിച്ചു കൊണ്ടും അസ്വസ്ഥതയോടെ വാച്ചിലേക്ക് നോക്കിക്കൊണ്ടുമാണോ നമ്മൾ ഇരിക്കുന്നത്?

തിരുവോസ്തിയിലേക്ക് വെറുതെ ശാന്തമായി നോക്കിയിരിക്കാനാണ് ക്രോവേന്മാർ നമ്മെ ക്ഷണിക്കുന്നത്.

ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ ജ്വലിക്കുന്ന വെളിച്ചത്തിൽ ഇരുന്നുകൊണ്ട് നമ്മുടെ സംശയങ്ങളിലേക്കും ഭയങ്ങളിലേക്കും മുറിവുകളിലേക്കും അവിടുത്തെ സത്യത്തിന്റെ വെളിച്ചം കടന്നുചെല്ലുവാൻ നമുക്ക് അനുവാദം നൽകാം.

അടുത്തതായി ​വിശുദ്ധ വിവേകം: സംസാരിക്കുന്നതിനു മുമ്പ്, സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുന്നതിനു മുമ്പ്, ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് അല്പം നിർത്തി പരിശുദ്ധാത്മാവിനോട് ചോദിക്കുക.

“ഇത് ദൈവത്തിന്റെ മുമ്പിൽ ജ്ഞാനമാണോ അതോ ലോകത്തിന്റെ കണ്ണിൽ വെറുമൊരു മിടുക്ക് മാത്രമാണോ?”

​ലൗകിക വ്യർത്ഥതകളുടെ ചളിയിൽ നിന്ന് മനസ്സുകളെ ഉയർത്താനും അനിർമ്മിതമായ സത്യത്തിന്റെ നീരുറവയിൽ നിന്ന് ദാഹം തീർക്കാനും ചിറകുകൾ വിരിച്ചു നിന്നുകൊണ്ട് കെരൂബുകൾ ഇന്ന് നമ്മെ ആഹ്വാനം ചെയ്യുകയാണ്.

​നമുക്ക് നമ്മുടെ ജീവിതത്തെ ഈ ഒരു പശ്ചാത്തലത്തിൽ ഒന്ന് പരിശോധിക്കാം.

പ്രകാശപൂർണ്ണമായ കെരൂബുകളുടെ സാന്നിധ്യത്തിൽ നമ്മുടെ മനസ്സിന്റെയും ബുദ്ധിയുടെയും അവസ്ഥയെ ശാന്തമായി ഒന്ന് പരിശോധിക്കാം.

​അനുദിനം എന്റെ മനസ്സിന് ഞാൻ നൽകുന്ന ആഹാരം എന്താണെന്ന് ചോദിക്കാം.

ലോകത്തിന്റെ ബഹളങ്ങളും തർക്കങ്ങളും വ്യർത്ഥതകളും കൊണ്ടാണോ ഞാൻ ചിന്തകളെ നയിക്കുന്നത്, അതോ വിശുദ്ധ ഗ്രന്ഥത്താലും ദൈവീക ചിന്തകളാലുമാണോ എന്റെ ബുദ്ധിയെ ഞാൻ പ്രകാശിപ്പിക്കുന്നത്?

​ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുമ്പോൾ ശാന്തമായിരുന്ന് ഈശോയെ നോക്കിക്കാണാൻ എനിക്ക് സാധിക്കുന്നുണ്ടോ.

അതോ ആന്തരികമായി ഒരു ധ്യാനത്തിലേക്ക് കടക്കാൻ കഴിയാത്ത വിധം എന്റെ മനസ്സ് അസ്വസ്ഥമാണോ?

അടുത്തതായി ​ലൗകികമായ കൗശലങ്ങളും മനുഷ്യരുടെ പ്രശംസകളും നേടാനാണോ ഞാൻ ശ്രമിക്കുന്നത്, അതോ ഉപരിയിൽ നിന്ന് ഉന്നതത്തിൽ നിന്ന് വരുന്ന ദൈവീക ജ്ഞാനത്തിന്റെ അമാനുഷിക ദാനത്തിനായി ഞാൻ ഹൃദയം തുറന്ന് പ്രാർത്ഥിക്കാറുണ്ടോ?

​പ്രിയമുള്ളവരെ, ലോകം നൽകുന്ന, ചുറ്റുപാടും നാം അനുദിനം കണ്ടു കൊണ്ടിരിക്കുന്ന ഈ ഭൗതികമായ കാര്യങ്ങൾക്ക് പിന്നാലെ പോകാനുള്ള വ്യഗ്രത എടുത്തുമാറ്റി, ആത്മീയമായ വലിയൊരു ശാന്തതയിലേക്ക്, വലിയൊരു സ്വസ്ഥതയിലേക്ക് പ്രവേശിച്ച് ഈ ആത്മീയ വൃന്ദത്തോടൊപ്പം ദൈവസന്നിധിയിലേക്ക് നമുക്ക് പ്രവേശിക്കാൻ പരിശ്രമിക്കാം.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading