സങ്കീർത്തനങ്ങൾ, അദ്ധ്യായം 11

നീതിമാന്റെ ആശ്രയം

1 ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു; പക്ഷിയെപ്പോലെ പര്‍വതങ്ങളില്‍പോയി ഒളിക്കുക എന്ന് നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും?

2 നിഷ്‌കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍ വേണ്ടി ദുഷ്ടന്‍മാര്‍ വില്ലുകുലച്ച്അമ്പു തൊടുത്തിരിക്കുന്നു.

3 അടിത്തറ തകര്‍ന്നാല്‍ നീതിമാന്‍ എന്തുചെയ്യും?

4 കര്‍ത്താവു തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനംസ്വര്‍ഗത്തിലാണ്. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു; അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

5 കര്‍ത്താവു നീതിമാനെയുംദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെഅവിടുന്നു വെറുക്കുന്നു.

6 ദുഷ്ടരുടെമേല്‍ അവിടുന്നു തീക്കനലും ഗന്ധകവും വര്‍ഷിക്കും; അവരുടെ പാനപാത്രം നിറയെഉഷ്ണക്കാറ്റായിരിക്കും.

7 കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്തമായപ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു; പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading