സങ്കീർത്തനങ്ങൾ, അദ്ധ്യായം 12

കാപട്യം നിറഞ്ഞലോകം
1 കര്‍ത്താവേ, സഹായിക്കണമേ;ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരും ഇല്ലാതായി.

2 ഓരോരുത്തനും അയല്‍ക്കാരനോട്അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയുംഹൃദയത്തില്‍ കാപട്യവുമാണ്.

3 മുഖസ്തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കര്‍ത്താവു ഛേദിച്ചുകളയട്ടെ.

4 നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍എന്ന് അവര്‍ പറയുന്നു.

5 എന്നാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍, അവര്‍ ആശിക്കുന്ന അഭയംഞാന്‍ അവര്‍ക്കു നല്‍കും.

6 കര്‍ത്താവിന്റെ വാഗ്ദാനങ്ങള്‍ നിര്‍മലമാണ്; ഉലയില്‍ ഏഴാവൃത്തി ശുദ്ധിചെയ്‌തെടുത്ത വെള്ളിയാണ്.

7 കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍നിന്നു ഞങ്ങളെകാത്തുകൊള്ളണമേ.

8 ദുഷ്ടര്‍ എങ്ങും പരതി നടക്കുന്നു; മനുഷ്യപുത്രരുടെ ഇടയില്‍നീചത്വം ആദരിക്കപ്പെടുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading