സങ്കീർത്തനങ്ങൾ, അദ്ധ്യായം 13

ദുഃഖിതന്റെ പ്രാര്‍ഥന

1 കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖംഎന്നില്‍നിന്നു മറച്ചുപിടിക്കും?

2 എത്രനാള്‍ ഞാന്‍ വേദന സഹിക്കണം? എത്രനാള്‍ രാപകല്‍ ഹൃദയവ്യഥയനുഭവിക്കണം? എത്രനാള്‍ എന്റെ ശത്രു എന്നെ ജയിച്ചുനില്‍ക്കും?

3 എന്റെ ദൈവമായ കര്‍ത്താവേ,എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ!

4 ഞാനവനെ കീഴ്‌പെടുത്തി എന്ന്എന്റെ ശത്രു പറയാന്‍ ഇടയാക്കരുതേ! ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട് എന്റെ ശത്രു ആനന്ദിക്കാന്‍ ഇടവരുത്തരുതേ!

5 ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെരക്ഷയില്‍ ആനന്ദം കൊള്ളും.

6 ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റകരുണ കാണിച്ചിരിക്കുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading