നവംബർ മാസ ദണ്ഡവിമോചനങ്ങൾ

*നവംബർ മാസം ശുദ്ധീകരണ ആത്മാക്കൾക്കായി സ്വീകരിക്കാവുന്ന ദണ്ഡവിമോചനങ്ങളും*

_നവംബർ മാസത്തിൽ പരിശുദ്ധ സിംഹാസനം ശുദ്ധീകരണ ആത്മാക്കൾക്കായി അനേകം പൂർണവും ഭാഗീകവുമായ ദണ്ഡവിമോചനങ്ങൾ കല്പിച്ചിട്ടുണ്ട്. ഈ ദണ്ഡവിമോചനങ്ങൾ എല്ലാം പരമാവധി കൈക്കൊള്ളുവാൻ നമുക്ക് പരിശ്രമിക്കാം._

👉 _നവംബർ 2 നു ദേവാലയത്തിലോ സെമിത്തേരിയിലോ നടക്കുന്ന കുർബാനയിൽ പങ്കുചേരുന്നവർക്ക് പൂർണ ദണ്ഡവിമോചനം ഉണ്ട്._

👉 _*നവംബർ 1 മുതൽ 8* വരെ സെമിത്തേരി സന്ദർശിച്ചു പ്രാർത്ഥിക്കുന്നവർക്ക് പൂർണ ദണ്ഡവിമോചനം ഉണ്ട്. ഈ ദണ്ഡവിമോചനം ഒരു ദിവസത്തിൽ എത്ര തവണയും ശുദ്ധീകരണ ആത്മാക്കൾക്കായി സ്വീകരിക്കാം._

👉 _മറ്റേതു ദിവസങ്ങളിലും സെമിത്തേരി സന്ദർശിച്ചു പ്രാർത്ഥിച്ചാൽ ഭാഗീക ദണ്ഡവിമോചനം ഉണ്ട്._

👉 _ഈ ദണ്ഡവിമോചനങ്ങൾ ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടി മാത്രം സ്വീകരിക്കാവുന്നവയാണ്._

*പൂർണ ദണ്ഡവിമോചനത്തിനുള്ള വ്യവസ്ഥ*

👉 _കുമ്പസാരിച്ചു പ്രസാദവരാവസ്ഥയിൽ ആയിരിക്കണം._

👉 _വി. കുർബാന സ്വീകരിക്കണം ( ഒരു ദണ്ഡവിമോചനത്തിനു ഒരു കുർബാന)_

👉 _നവംബർ 1 മുതൽ 8 വരെ ഒരു ദിവ്യകാരുണ്യ സ്വീകരണം നടത്തി ഒന്നിലധികം ദണ്ഡവിമോചനങ്ങൾ നേടാം._

👉 _ഓരോ പൂർണ ദണ്ഡവിമോചനത്തിനും മാർപാപ്പയുടെ നിയോഗത്തിനായി 1 സ്വർഗ 1 നന്മ 1 ത്രിത്വ ചൊല്ലണം._

🌹🌹🌹 *Rosary Life* 🌹🌹🌹

Leave a comment