SUNDAY SERMON Lk 1, 5 – 25

April Fool

ലൂക്കാ1, 5 – 25

സന്ദേശം 

Image result for images of lk 1, 5-25"

ദൈവവും ദൈവത്തിലുള്ള വിശ്വാസവും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ആരാധനാക്രമ വത്സരത്തിന്റെ ആദ്യത്തെ കാലത്തിലേക്ക്, മംഗളവാർത്താകാലത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്‌. ക്രൈസ്തവമതത്തിനെതിരെ വളരെ സംഘടിതമായ നീക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് നമുക്കീ ക്രിസ്തുമസും അതിനുള്ള ഒരുക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്.

മത വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതവും ഒരുപോലെ നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു ഭീഷണിയുയർത്തുമ്പോൾ, ക്രിസ്തുവിനെ രക്ഷകനായി പ്രഘോഷിക്കുവാൻ, ക്രൈസ്തവവിശ്വാസത്തിൽ നിലനിൽക്കുവാൻ ഏറ്റവും ചൈതന്യത്തോടെ ഈ ക്രിസ്മസ് ആഘോഷിക്കുവാൻ നാം തയ്യാറാകണം. അതിനായി, ഈ മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക,ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.

വ്യാഖ്യാനം

മംഗളവാർത്താകാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ഇവരുടെ പ്രത്യേകത ഇവർ ഒരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്നവരായിരുന്നു എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചപ്പോഴും പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്തയിൽ ആ ഒറ്റ ട്രാക്കിലാണ്‌ അവർ ഓടിക്കൊണ്ടിരുന്നത്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിക്കുവാൻ, ഞങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാൻ ആ രീതിയിൽ ചുവടൊന്നു മാറ്റിചവിട്ടുവാൻ അവർ ശ്രമിച്ചില്ല.

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നാണ്. എലിസബത്ത്   എന്ന വാക്കിനർത്ഥം ദൈവത്തിന്റെ വാഗ്ദാനം (the promise of ഗോഡ്) എന്നുമാണ്…

View original post 353 more words

Leave a comment