ജീവൻ്റെ അപ്പമാണ് നീ
നിത്യ ജീവൻ്റെ അപ്പമാണ് നീ
അരികിൽ അണയുമ്പോൾ
അലിവായ് അണയുമ്പോൾ
മിഴികളിൽ മൊഴികളിൽ
സ്നേഹ സ്പർശനമായ്
അലിഞ്ഞു ചേരുന്നു
അഭയമരുളുന്നു
ജീവന്റെ………..
കാലങ്ങളോളം കാത്തിടുന്ന
രക്ഷകൻ പേടകമിന്നിവിടെ
ജീവൻ്റെ ഭോജ്യം നിത്യവ്യമെന്നിൽ
കൂടെ വസിക്കണമേ (2)
നിന്നെ തേടാൻ കൊതിക്കുമ്പോൾ
എന്നെ മാടി വിളിക്കും നീ
നിൻ്റെതാകാൻ കൊതിക്കുമ്പോൾ
എന്നിൽ വന്ന് വാഴും നീ
ഒന്നായി തീരാൻ ഉരുകിയെരിയാൻ
നിൻ്റെ ഹിതമതുപോൽ (2)
ജീവൻ്റെ…..
നിന്നിൽ നിന്നകാലാൻ കഴിയില്ല
നിന്നെ മറക്കാൻ തുണയില്ല
ദാനമായ എല്ലാം തന്നതും
ഓർത്തോർത്തെന്നും സ്തുതിച്ചീടാം
ഒന്നായി തീരാൻ ഉരുക്കിയെരിയാൻ
നിന്റെ ഹിതമതുപോൽ (2)
ജീവൻ്റെ…..
Texted by Rosin Anna Kurian