പിറവിത്തിരുനാളിലെ തീയുഴലിച്ച ശിശ്രൂഷ

*പിറവിത്തിരുനാളിലെ* *തീയുഴലിച്ച” *ശിശ്രൂഷ*

ജനനത്തിരുനാളിന്റെ ലിറ്റർജിക്കൽ ആഘോഷമാണ് പള്ളിയുടെ പടീഞ്ഞാറൻ ദിക്കിൽ സ്ലീവാക്കഭിമുഖമായി നടത്തുന്ന തീയുഴലിച്ച ശിശ്രൂഷ. ലോകത്തിന്റെ പ്രകാശമായ മിശിഹായുടെ ജനനത്തിൽ സഭയുടെ ആനന്ദവും ആരാധനയുമാണ് തീയുഴലിച്ച ശിശ്രൂഷ പ്രധാനമായും സൂചിപ്പിക്കുന്നത് . തിരുപിറവിയുടെ മംഗളവാർത്ത ആദ്യമായി ശ്രവിച്ച പാവപ്പെട്ട ആട്ടിടയൻമാരുടെ ആരാധനയുടെ പ്രതീകമായിട്ടാണ് കുന്തിരിക്കം തീയിൽ നിക്ഷേപിക്കുന്നത് . ലോകത്തിൻടെ പ്രകാശമായ മിശിഹായുടെ സാനിധ്യത്താൽ ആട്ടിടയർക്ക് കൈവന്ന സന്തോഷമാണ് തീ ജ്വാലക്ക് ചുറ്റും മൂന്നു പ്രാവശ്യം നടത്തുന്ന പ്രദക്ഷിണം നമ്മെ സൂചിപ്പിക്കുന്നത് . മാലാഖാമാരുടെ കീർത്തനം പാടി ദൈവത്തെ സ്തുതിക്കുന്ന സ്വർഗ്ഗിയ ഓർശ്ലം ഭൗമീക ഓർശ്ലത്തോടൊപ്പം അവന്റെ പിറവിയിൽ സന്തോഷിക്കുന്നതിന്റെ പൂർണ്ണമായ ചിത്രമാണ് ഈ ശിശ്രൂഷ…..

തീയുഴലിച്ചയുടെ ചരിത്രം

സുറിയാനി സഭകളുടെയെല്ലാം പൊതുവായ ജനനപ്പെരുനാൾ ക്രമമാണ് തീയുഴ്ലിച്ച . മലബാർ സഭയിൽ ത്രികോണാക്യതിയിലും യാക്കോബായ പാരബര്യത്തിൽ സ്ലീവാകൃതിയിലുമാണ് ആഴി തയ്യാറക്കുന്നത്. ആഴിയിൽ ഓശാന ഞായറഴ്ച്ചയിലെ കുരുത്തോലകളും ഉണങ്ങീയ വിറകുകളും നിക്ഷേപിക്കുന്നു . മൂന്നു വശങ്ങളിലും പന്തങ്ങളും ക്രമീകരിക്കുന്നു. ജനനത്തിരുനാളിനെ ദനഹായുടെ ചൈതന്യവുമായി കൂട്ടിക്കലർത്തി സന്യാസാശ്രമങ്ങളിൽ നിലവിൽ വന്ന ക്രമമായിരുന്നു ഇത്.
മലബാർ സഭയിൽ 1909 ൽ വരാപ്പുഴ പുത്തനപള്ളി മാർത്തോമ്മാ ശ്ലീഹാ പ്രസിൽനിന്നും അച്ചടിച്ച സുറിയാനി കർമ്മ ക്രമമാണ് തീയുഴലിച്ചയെ കുറിച്ച് ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പഴക്കമേറിയ കർമ്മ ക്രമം.

Leave a comment