ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്
—————
ഫരിസേയ മനോഭാവവും യേശുവിൻ്റെ മനോഭാവവും
—————–
Episode 24
————-
https://youtu.be/4yHRyQHLJVw
YouTube video no 25
നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങൾ വിജ്ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു
പ്രവേ ശിച്ചില്ല; പ്രവേശിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു.
ലൂക്കാ 11 : 52
ഈ വചനത്തിന്റെ പ്രസക്തി ഇവിടെ ബോധ്യമാകുന്നു.
കർത്താവ് ഈശോമിശിഹാ വളരെ ശക്തമായി ആണ്
ഈ വചനം ഇവിടെ പറയുന്നത്.
ഒരു ക്രിസ്ത്യാനിയെ ജ്ഞാനസ്നാനം സ്വീകരിച്ച ഒരാൾക്ക് ഈ താക്കോൽ സ്വന്തമായോ? എന്നിട്ട് നമ്മുടെ കയ്യിൽ എവിടെ ആ താക്കോൽ? എവിടെയാണെന്നു പോലും നമുക്ക് അറിഞ്ഞു കൂടാ.
ഈ വചനങ്ങളുടെയെല്ലാം ആഴത്തിലേക്ക് നമുക്ക് പോകണം. കരസ്ഥമാക്കിയ താക്കോൽ നമ്മൾ ഉപയോഗിക്കുന്നില്ല എന്ന് മാത്രമല്ല, മറ്റുള്ളവരെ ഉപയോഗിക്കുവാൻ സമ്മതിക്കുന്നും ഇല്ല.
ഇതെല്ലാം ആണ് ഈശോയുടെ പ്രബോധനത്തിലെ പ്രധാന വിഷയം
കുമ്പസാരത്തിന് ഒരുങ്ങുമ്പോൾ ഓർക്കേണ്ട ഒരു പ്രധാന പോയിന്റലേക്ക് കടക്കാം. ഈശോയുടെ സുവിശേഷ പ്രഘോഷണത്തിൽ ഒരു ട്രയാങ്കുലർ അവസ്ഥ വരികയാണ്. എന്താണ് ആ ട്രയാംഗിൾ? ഒന്ന് ഈശോ. മറുവശത്ത് ഫരിസേയരും നിയമജ്ഞരും. മറ്റൊരു വശത്ത് പാപികളും ചുങ്കക്കാരും. ഈശോയുടെ മനോഭാവം എന്താണ്? ഈശോയ്ക്ക് പാപികളോടും ചുങ്കക്കാരോടും വലിയ സ്നേഹമാണ്. അവർക്ക് ഈശോയോടും വലിയ സ്നേഹമാണ്. അവർ വന്നു ഈശോയുടെ ഉടുപ്പിൽ ഒന്ന് തൊടും. തലയിൽ തൈലം പൂശും. കാല് കഴുകും. ഇതെല്ലാം ചെയ്യുമ്പോഴും ഈശൊക്കു ഒരു ശല്യവും തോന്നില്ല. പക്ഷേ ഇതിൽ ബുദ്ധിമുട്ട് ആർക്കാണ്? നിയജ്ഞർക്കും ഫരിസേയർക്കും. അവർ ചിന്തിക്കും, ഇവൻ ഒരു പ്രവാചകൻ അല്ലേ? എന്നിട്ട് ഇവൻ എന്താ പാപികളെ തൊടുന്നത്. ഇതിനു കൊടുക്കേണ്ട പേരാണ് ഫരിസേയ മനോഭാവം.
കരുണാനിധിയായ, ജ്ഞാന സമ്പന്നനായ ഈശോ നമ്മിൽ ഉണ്ട്. എന്നിട്ട് നമ്മൾ ചെയ്യുന്നത് ഇതൊക്കെയാണ്.നമുക്ക് ആരോടും കരുണ കാണിക്കാൻ പറ്റുന്നും ഇല്ല. കരുണാനിധിയായ കർത്താവ് നമ്മിൽ എഴുന്നുള്ളി വന്നിരിക്കുന്നു. എന്നിട്ടും നമുക്ക് എന്ത് കൊണ്ട് കരുണ കാണിക്കാൻ പറ്റുന്നില്ല? കുറച്ചൊക്കെ കാണിക്കുന്നുണ്ടാവും. എന്നാൽ വേണ്ട രീതിയിൽ പറ്റുന്നില്ല. അതിന്റെ ഉത്തരം ഇതാണ്. അതിന്റെ കാരണം നമ്മുടെ ഉള്ളിൽ ഒരു ഫരിസേയൻ ഉണ്ട്. നമ്മുടെ ഉള്ളിൽ തൃത്ത്വൈക ദൈവം ഉണ്ട്. അപ്പോൾ നമ്മൾ മറ്റുള്ളവരിലും തൃത്വൈക ദൈവത്തെ കാണേണ്ടതല്ലെ? കാണേണ്ടതാണ്, പക്ഷേ കാണാൻ പറ്റുന്നുണ്ടോ? നമ്മൾ മറ്റുള്ളവരെ കാണുമ്പോൾ ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ എന്ന് പറയുന്നത് എന്ത് കൊണ്ടാണ്? നമ്മൾ അവരിലുള്ള ഈശോ മിശിഹായെ കാണുന്നു. എന്നിട്ടും നമ്മൾ ഒരാളെ കാണുമ്പോൾ ശ്രദ്ധിക്കും, അവർ എന്ത് തെറ്റാ ചെയ്തത് എന്ന് ചിന്തിച്ചു പോകും. അത് നമ്മുടെ ഉള്ളിലെ ഫരിസേയ മനോഭാവം ആണ്. ഈശോ പാപികളോട് എന്തെങ്കിലും അവരെ വിഷമിപ്പിക്കുന്ന പോലെ പറയുന്നുണ്ടോ? ഈശോ അങ്ങിനെ പറയുന്നത് മുഴുവൻ ഫരിസേയരോടും നിയമജ്ഞാരോടും ആണ്. അറ്റകൈ പറയുകയാണ്, നിങ്ങൾക്ക് ദുരിതം എന്ന്. പറയാൻ പറ്റാത്ത കാര്യമാണ് പറഞ്ഞത് അവരോട്, നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന്. ഇത് നമ്മൾ എങ്ങും പറയാറും ഇല്ല, പറയുകയും വേണ്ട. പക്ഷേ ഇതിന്റെ അന്തരാർഥം മനസ്സിലാക്കണം. നിങ്ങൾ അകം വേറെ പുറം വേറെ വെള്ളയടിചു. ആ അർഥത്തിൽ ആണ് കപടനാട്യക്കാരെ എന്ന് ഈശോ പറയുന്നത്. കപടത എന്ന് പറഞ്ഞാല്‍ പുറമേ നമ്മൾ എല്ലാം മാന്യന്മാർ. അകമേ നമ്മൾ ഒരു നിയമവും പാലിക്കുന്നില്ല. നമ്മുടെ ഇഷ്ട പ്രകാരം ജീവിക്കുന്നു. ആ അർഥത്തിൽ ആണ് ഈശോ പറയുന്നത്, സാബത്ത് ദിവസം നിങ്ങളുടെ ഒരു ആട് കിണറ്റില്‍ വീഴുകയാണെങ്കിൽ നിങ്ങൾ അതിനെ പൊക്കാതിരിക്കോ? ഈശോ ഇവിടെ മുപ്പത്തിയെട്ട് വർഷം തളർന്നു കിടന്ന ഒരാളെ സൗഖ്യപ്പെടുത്തി. ഈശോ മനപൂർവ്വം ഇങ്ങിനെ ചില കാര്യങ്ങൾ പറയും. ഈശോ പറഞ്ഞു, നീ നിന്റെ കട്ടിലും എടുത്തു നടക്കുക. ഇന്ന് സാബത്തു ആണ് . സാബത്തു ദിവസം കട്ടിൽ എടുക്കണോ? വലിയ തിന്മയാണ്. ഈ ഫരിസേയരാരും മുപ്പത്തിയെട്ട് വർഷം കുളത്തിലേക്ക് ഇറങ്ങാൻ പറ്റാതെ തളർന്നു കിടന്ന അയാൾക്ക് ചെയ്ത കരുണയുടെ പ്രവർത്തി അവർ കാണുന്നില്ല. മറിച്ച് അവർ കണ്ടത് സാബാത്ത് ദിവസം കട്ടിൽ എടുക്കാൻ പാടില്ല. സാബത്തു ലംഘിച്ചു. ഇതാണ് ഫരിസേയ മനോഭാവം. ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തെ, അതിരുകളില്ലാത്ത സ്നേഹത്തെ തീരാകാരുണ്യം എന്നാണ് മാർപ്പാപ്പ പറയുന്നത്.
ആ കരുണയുടെ വർഷത്തിലും ഒരു പുസ്തകം ഉണ്ട്. ‘God’s name is mercy’.
മാർപ്പാപ്പ എപ്പോഴും പറയുന്ന ഒരാശയം ആണ്, മത്തായിയുടെ വീട്ടിൽ ഫരിസേയരും നിയമാജ്ഞാരും അവനെ പഴി ചാരി കുറ്റം പറഞ്ഞു കൊണ്ടിരുന്നു. ഇവൻ ചുങ്കക്കാരൻ മത്തായി. ഇവന്റെ വീട്ടിൽ കയറരുത്. എന്നാല്‍ ഈശോ അവന്റെ വീട്ടിൽ പോയി. ഈശോ അവന്റെ വീട്ടിൽ ചെന്നപ്പോൾ അവർ പറയുകയാണ്, നിങ്ങളുടെ ഗുരു എന്തുകൊണ്ടാണ് പാപികളെയും ചുങ്കക്കാരുടെയും കൂടെ ഭക്ഷണം കഴിക്കുന്നത്. അപ്പോൾ ഈശോ പതുക്കെ പുറത്ത് വന്നു പറയുകയാണ്:
ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.
മത്തായി 9 : 13
മാർപ്പാപ്പ ഇതിനെ വളരെ മനോഹരമായി വ്യാഖ്യാനിക്കുന്നത് ഇങ്ങനെ ആണ്. ഈശോ മത്തായിയെ കരുണയോടെ നോക്കി. ഫരിസേയരും നിയമാജ്ഞാരും എപ്പോഴും മത്തായിയിൽ കണ്ടൂ കൊണ്ടിരുന്നത്, അവനിലെ തിന്മയാണ്.
ഇവിടെ ഒരു ചോദ്യം ചോദിക്കുകയാണ്.
ഈശോ മത്തായിയിൽ ആരെ കണ്ടൂ, എന്ത് കണ്ടൂ? ഈശോ മത്തായിയുടെ പഴയ കാര്യങ്ങള്‍ എന്തെങ്കിലും പറഞ്ഞുവോ? പറഞ്ഞില്ല. അതോ മത്തായിയിൽ യിൽ ഒരു പാപിയെ കണ്ടുവോ? മറിച്ച് ഈശോ മത്തായിയിൽ ആരെ കണ്ടൂ? ഒരു അപ്പസ്തോലനെ കണ്ടൂ. . ഈശോ നമ്മിലും കാണുന്നത് നമ്മൾ ആരാകും എന്നുള്ളത് ആണ്. എന്താണ് നമ്മുടെ വിളി. നമ്മൾ എവിടേക്കാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഈശോ മത്തായിയിൽ ഒരു സുവിശേഷ കർത്താവിനെ കണ്ടൂ. അവനിലുള്ള ഒരു രക്തസാക്ഷിയെ കണ്ടൂ. മാർപ്പാപ്പ ഇവിടെ പറയുന്നത്, മത്തായി തൽക്ഷണം അവൻ എഴുന്നേറ്റു എന്ന് പറഞ്ഞാല്‍, അവന്റെ പഴയ ജീവിതം വിട്ടു . അവൻ ഈശോയെ അനുഗമിച്ചു. നമ്മിൽ ഈ അനുഗ്രഹത്തിന്റെ തടസ്സം എന്ന് പറയാൻ പറ്റില്ല, അനുഗ്രഹത്തിന്റെ വീര്യം തുടിക്കാതെ നിൽക്കുന്നതിന്റെ കാരണം നമ്മിൽ ഉള്ള ജ്ഞാനം ഒഴുകാത്തത്തിന്റെ കാരണം നമ്മിൽ ഒരു ഫരിസേയൻ ഉണ്ട്.
ബ്രദർ നെ അനുഭവത്തിലേക്ക് തിരിച്ചു വരാം. ബ്രദർ ധ്യാനിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ഈ ട്രയാങ്കുലർ സ്ഥിതി മനസ്സിലായത്. അന്ന് കുമ്പസാര ദിവസം ആയിരുന്നു.
അന്ന് എല്ലാവരും കുമ്പസാരിക്കും മുൻപ് ഓടി പോയി കുമ്പസാരിച്ചു. അന്ന് വരെ കുമ്പസാരത്തിന്റെ ഒരു അർജൻസി തോന്നിയിട്ടില്ല. എന്ന് കുമ്പസാരിച്ചത് മുഴുവൻ ഉള്ളിൽ ഉണ്ടായിരുന്ന മുഴുവൻ ഫരിസേയ മനോഭാവങ്ങൾ അഥവാ പാപങ്ങൾ ആയിരുന്നു. നമ്മൾ സാധാരണ പത്ത് കല്പനകളെ എടുത്ത് വച്ച് കുമ്പ സാരത്തിന് ഒരുങ്ങാറുണ്ട്. അത് ചെയ്യണം. പക്ഷേ അത് പോരാ. അതിനേക്കാളും ഉപരിയായി ഈശോയുടെ മനോഭാവത്തിനെ കണക്കിലെടുത്ത് കൊണ്ടും, മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം കണക്കിലെടുത്ത് കൊണ്ടും മറ്റു ചില സുവിശേഷങ്ങൾ കണക്കിലെടുത്ത് കൊണ്ടും നമ്മിലുള്ള ഫരിസേയ മനോഭാവം കണക്കിലെടുത്ത്
കൊണ്ടും നമ്മൾ കുമ്പസാരിക്കണം.
ഒരു തവണ കൊണ്ടൊന്നും തീർന്നു എന്ന് വരില്ല. വീണ്ടും വീണ്ടും കുംബസാരിക്കേണ്ടി വരും. എന്തുകൊണ്ടെന്നാൽ വിശുദ്ധ യോഹന്നാൻ ക്രൂസ് പിതാവ് പറയുന്നു, ഈ ഫരിസേയ മനോഭാവം തൊലി ഉരിഞ്ഞു കളഞ്ഞാൽ പോലും പോകില്ല.
ഫോർമേഷൻ എന്ന് പറഞ്ഞാൽ എന്താണ്? നമ്മൾ അല്ല ഫോമേഷൻ നടത്തേണ്ടത്. ദിവ്യകാരുണ്യ ശക്തിയിലൂടെ, പരിശുദ്ധാത്മ ശക്തിയിലൂടെ, വചന ശക്തിയിലൂടെ നമ്മിലുള്ള ഫരിസേയനേ ഉരിഞ്ഞു മാറ്റണം.
അവന് അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തില്‍ നിന്ന് കഷണം കീറിയെടുത്ത് പഴയവസ്ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെ ചെയ്താല്‍ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും.
ലൂക്കാ 5 : 36
ഇതിനെ കുറിച്ച് നമ്മൾ എവിടെയെങ്കിലും പ്രസംഗിച്ചു കേട്ടിട്ടുണ്ടോ? നമ്മൾ അങ്ങോട്ട് എത്തിയിട്ടില്ല. നമ്മൾ ഇപ്പോഴും പഴയ വസ്ത്രത്തിൽ നിൽക്കുകയാണ്. പുതിയ വസ്ത്രം കിട്ടി, എന്നിട്ടും നമ്മൾ പഴയ വസ്ത്രം വിടുന്നില്ല. ഈശോ വന്നിരിക്കുന്നത് ഒരു പുതിയ നിയമവും ആയിട്ടാണ്. പുതിയ കല്പന ആണ് കൊണ്ട് വന്നിരിക്കുന്നത്. ഈ പത്ത് കല്പനകളെക്കാൾ ശ്രേഷ്ടമായ കല്പന ആണ് കൊണ്ട് വന്നിരിക്കുന്നത്. ആ പത്ത് കല്പനകൾ അനുസരിച്ച് അതിന്റെ നീതി, ഫരിസേയർ കൊണ്ട് വന്നിരിക്കുന്ന നീതി, അതാണ് ആ പഴയ വസ്ത്രം. ഫരിസേയ നീതി. എന്നാല്‍ പുതിയ വസ്ത്രം കിട്ടിയിരിക്കുന്നു. എത്ര മാത്രം universally
പ്രാധാന്യം ഉള്ളതാണ് ഈ ഭാഗം. ഏതു കാലഘട്ടത്തിലും എത്ര ലളിതമായി മനസ്സിലാവുന്ന കാര്യമാണ് ഇത്.
നമ്മുടെ ഭാഷയിൽ പറയുകയാണെങ്കിൽ,
ഒരു പുതിയ സാരി വാങ്ങി. ഒരു പുതിയ വസ്ത്രം കിട്ടി. ഒരു പുതിയ habit കിട്ടി. നമ്മൾ ആരും അതിൽ നിന്നും ഒരു കഷണം പോലും മുറിച്ചു മാറ്റാറില്ല. സാരി വാങ്ങി കൊണ്ട് വന്നാൽ ഒരു നൂല് അതിൽ നിന്നും വലിക്കാൻ നമ്മൾ സമ്മതിക്കാറില്ല.
നമ്മൾ ഇപ്പൊ എവിടെയാ നിൽക്കുന്നതെന്ന് നോക്കാം.നമ്മൾ ഇപ്പോഴും പുതിയതിൽ നിന്നും ഒരു കഷണം മാത്രം എടുത്ത് പഴയതിന്മേൽ ഏച്ച് കെട്ടി ജീവിക്കുകയാണ്. നമ്മൾ ഇപ്പോഴും പഴയ നിയമത്തിന്റെ ആ പഴയ തരംഗത്തിലാണ് ജീവിക്കുന്നത്.
ഈശോ കൊണ്ടു വന്നിരിക്കുന്ന ഈ കരുണയും കൃപയും പാപികളെ സ്നേഹിക്കുന്നതും ഒന്നും ഈ ഫരിസേയർക്ക് അറിയില്ല. പാപികളെ സ്നേഹിക്കാൻ അവർക്ക് അറിയില്ല. പാപികളെ പുറകെ നടന്ന് കല്ലെറിഞ്ഞു കൊല്ലുക എന്നുള്ളത് ആണ് അവർ ചെയ്യുന്നത്. നമ്മളും അവരെപ്പോലെ കൊല്ലുന്നില്ലെങ്കിലും കല്ല് എടുക്കുന്നുണ്ട്. വാ കൊണ്ടാണെന്ന് മാത്രം.
നമ്മൾ ഒരാളെ കാണുമ്പോൾ അന്വേഷിക്കും, അവന്റെ history. അവൻ എവിടെ നിന്ന് വരുന്നു. മഠത്തിൽ ചേരാൻ വരാണെങ്കിൽ പോലും അവരുടെ history
മുഴുവൻ അന്വേഷിക്കും. ഈശോ മത്തായിയുടെ ഹിസ്റ്ററി വല്ലതും അന്വേഷിചുവോ? ബ്രദർ പറഞ്ഞു, ബ്രദറിന്റെ ടീമിൽ ഒരാൾ വരുമ്പോൾ അവരുടെ ഹിസ്റ്ററി അന്വേഷിക്കാറില്ല.
ദൈവത്തിനോട് ചോദിക്കും. ദൈവം പറഞ്ഞാൽ ആളെ ചേർത്തും. നമ്മൾ അവന്റെ ഭാവി ആണ് നോക്കേണ്ടത്.
നമ്മൾ കുമ്പസാരിക്കും മുൻപ് ആലോചിക്കണം.
നമ്മിൽ ഉള്ള ഫരിസേയ മനോഭാവം ഏതൊക്കെ ആണ്. ഓരോന്നും ഈശോയുടെ മനോഭാവത്തോടെ കാണുന്നുണ്ടോ? അതോ ഫരിസേയ മനോഭാവത്തിൽ ആണോ കാണുന്നത്. അവരിലെ തെറ്റുകൾ കണ്ടുപിടിക്കാൻ ധൃതി പിടിക്കുന്നു, അവരെ തിരുത്തുന്നു. നിസ്സാര കാര്യങ്ങൾക്ക് ഉടനെ തിരുത്തികൊടുക്കുന്നു.
ഇത് ഫരിസേയ മനോഭാവം ആണ്.
ഫരിസേയ മനോഭാവത്തിന്റെ മറ്റൊന്ന്
വിശ്വാസത്തിലൂടെ അല്ല, അവരുടെ സ്വന്തം പ്രവർത്തിയിലൂടെ, ആ അർത്ഥത്തിലാണ് പ്രവർത്തിയും വിശ്വാസവും കൂടി പറയുന്നത്. കൂടുതൽ അവരുടെ നിയമത്തിന്റെ അനുഷ്ഠാനത്തില്‍ അവർ നോക്കുന്നു. ഈ നിയമത്തിന്റെ അനുഷ്ഠാനത്തില്‍ നടത്തിയാൽ നമുക്ക് രക്ഷ കിട്ടും. നമ്മൾ പല നിയമങ്ങളും അനുസരിക്കുന്നത് സ്നേഹം കൊണ്ടല്ല, ഭയം കൊണ്ടാണ്.അതാണ് വേറൊരു ഫരിസേയ മനോഭാവം. ഈശോ നമ്മെ വിളിച്ചിരിക്കുന്നത് സ്നേഹത്താൽ ആണ്. ഈ സ്നേഹം അനുഭവിക്കുവാൻ സാധിക്കാത്തതിൻെറ കാരണം ഭയമാണ്.
സ്നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന് സ്നേഹത്തില്‍ പൂര്‍ണനായിട്ടില്ല.
1 യോഹന്നാന് 4 : 18
ശിക്ഷിക്കുന്ന ദൈവത്തെ ആണ് ഫരിസേയ മനോഭാവം കൊണ്ട് വരുന്നത്. പാപിയെ കയ്യോടെ ശിക്ഷ നടപ്പാക്കുകയാണ് ഫരിസേയർ. ബൈബിളിൽ കാണുന്നു, പാപിനിയെ കണ്ടൂ പിടിച്ചു കഴിയുമ്പോൾ ഉടനെ അവളെ കല്ലെറിഞ്ഞു കൊല്ലണം. ശിക്ഷയെ കുറിച്ച് പറയുന്നു, അത് നടപ്പാക്കുന്നു, ഇതെല്ലാം ചെയ്താൽ ശിക്ഷിക്കപ്പെടും എന്ന് പറയുന്നു. ഇതാണ് പഴയ കുപ്പായം. എന്നാല്‍ ഈശോ കൊണ്ടു വന്നിരിക്കുന്ന ഒരു പുതിയ കുപ്പായം സ്നേഹമാണ്.
ദൈവം തന്‍െറ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന് വഴി ലോകം രക്ഷപ്രാപിക്കാനാണ്.
യോഹന്നാന് 3 : 17
ഇതാണ് ഈശോയുടെ മനോഭാവം. ഇതായിരിക്കണം നമ്മുടെ മനോഭാവം.
നമ്മിലെ ഫരിസേയ മനോഭാവം മനസ്സിലായാൽ മാത്രം പോര, അത് നമ്മൾ ഉരിഞ്ഞു മാറ്റണം. പാമ്പിന്റെ പടം ഉരിഞ്ഞു മാറുന്നത് എപ്പോഴാണ്, പുതിയ പടം വരുമ്പഴാണ്. പൗലോസ് ശ്ലീഹാ വലിയ ഫരിസേയൻ ആയിരുന്നു. ഒരു പാട് ജ്ഞാനവും നിയമവും അറിയാം. എന്നിട്ട് പറഞ്ഞു, എല്ലാം ഞാൻ ഉച്ചിഷ്ടം പോലെ കണക്കാക്കുന്നു. ക്രിസ്തുവിന്റ ജ്ഞാനത്തെ പ്രതി. ക്രിസ്തുവിന്റ ജ്ഞാനം കിട്ടിയപ്പോൾ ഈ ഫരിസേയ മനോഭാവത്തെ മുഴുവനും ഉച്ചിഷടം പോലെ കണക്കാക്കുന്നു. നമ്മൾ കണ്ട് പിടിക്കണം, നമ്മുടെ ഉള്ളിൽ ക്രിസ്തുവിന്റ സ്നേഹത്തിൽ നിന്നും നമ്മൾ വഞ്ചിക്കപ്പെടുന്നത്. നമ്മിലുള്ള എസാവ് നമ്മിലുള്ള ഫരിസേയൻ ആണ്. നമ്മൾ ആരെയും വിധിക്കരുത്.
മലയിലെ പ്രസംഗത്തിൽ 5, 6, 7 അധ്യായങ്ങളിൽ ഇതാണ് പറയുന്നത് ഈശോയുടെ സ്വഭാവവും, ഫരിസേയ സ്വഭാവവും തമ്മിലുള്ള വ്യത്യാസം ആണ് പറയുന്നത്. കേട്ടിട്ടില്ലേ, കണ്ണിനു പകരം കണ്ണ്, പല്ലിന് പകരം പല്ല്… എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു. അവിടെ ഈശോയുടെ സ്വഭാവം ആണ് പറയുന്നത്. അഞ്ചാം അധ്യായത്തിൽ മുഴുവൻ പറയുന്നത്, ഫരിസേയമനോഭാവവും,അവരുടെ നീതിയും, പത്ത് കല്പനകളെ കർക്കശമായി പാലിക്കുന്നതിലൂടെ അല്ല, സ്നേഹിക്കുന്നതിലൂടെ ആണ് ദൈവരാജ്യം . മാർപ്പാപ്പ അറബിനാട്ടിൽ വന്നപ്പോൾ എത്രയോ അധികം സ്നേഹത്തോടെ ആണ് ആ അറബി സഹോദരങ്ങൾ കൊണ്ട് നടന്നിരുന്നത്. നമ്മുടെ ചില ക്രിസ്ത്യാനികൾ മാർപ്പാപ്പ അന്ത്യ ക്രിസ്തു ആണെന്ന് പറഞ്ഞാണ് നടക്കുന്നത്. ജ്ഞാനത്തിന്റെ കുറവല്ലെ ഇവിടെ കാണുന്നത്. മാർപ്പാപ്പ അവരെ അഭിവാദ്യം ചെയ്തത് blessed എന്ന് പറഞ്ഞാണ്. മലയിൽ യേശു ക്രിസ്തു പ്രസംഗിച്ചപ്പോൾ ആദ്യം പറഞ്ഞത്, “അനുഗൃഹീതർ” എന്നാണ്. എന്നിട്ട് മാർപ്പാപ്പ പറഞ്ഞു, യേശു ക്രിസ്തു ഇങ്ങിനെ പറഞ്ഞു” You are blessed”. യേശു ക്രിസ്തു ഇങ്ങിനെ പറഞ്ഞില്ല, നിങ്ങൾ അനുഗ്രഹിക്കപ്പെടും എന്ന്. നിങ്ങൾ അനുഗൃഹീതർ ആകുന്നു എന്നാണ് പറഞ്ഞത്. എത്രയോ വലിയ രഹസ്യം ആണ് ഇവിടെ മാർപ്പാപ്പ തുറന്നു തന്നത്. മലയിലെ പ്രസംഗം കേൾക്കാൻ വന്നവർ എല്ലാം ക്രിസ്ത്യാനികൾ ആയിരുന്നില്ല. മനുഷ്യപുത്രനായി ജനിച്ച ദൈവപുത്രനെ കണ്ട മാത്രയിൽ തന്നെ അവർ അനുഗൃഹീതരായി. മനുഷ്യനായി ജനിച ആ യേശുവിനേ നാം ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നമ്മൾ അനുഗൃഹീതരാവുന്നു. ഈശോ പറയുന്നുണ്ട്, ഞാൻ കല്പനകൾ റദദാക്കാനല്ല വന്നത്, കല്പനകളെ പൂർത്തിയാക്കാനാണ്. കൽപനയെ പൂർത്തിയാക്കുക എന്നതിന്റെ അർത്ഥം എന്താണ്? പത്ത് കല്പനയുടെയും സാരാംശം സ്നേഹം ആണ്. ഫരിസേയരും നിയമാജ്ഞരും ഈ പത്ത് കല്പനകളെയും അറുനൂറ്റി ശിഷ്ടം കല്പനകളാക്കി മാറ്റി, അതിന്റെ പിന്നാലെ നടക്കുകയാണ്. ശിക്ഷ കിട്ടും എന്നും പറഞ്ഞ്. അവിടെ ഈ കൽപനകളുടെ സാരാംശം തന്നെയായ സ്നേഹം വരുന്നുണ്ടോ? ഇല്ല. ഈശോ പറഞ്ഞതിന്റെ പൊരുൾ ഇതാണ്. ഈശോ പറയുകയാണ്, ഞാൻ വന്നിരിക്കുന്നത് ഈ സ്നേഹം തരാൻ വേണ്ടി ആണ്. ഞാൻ എന്റെ ജീവൻ കുരിശിൽ അർപ്പിച്ച് കൊണ്ട് സ്നേഹം തരും. ഞാൻ കുരിശിൽ അർപ്പിക്കുന്ന ബലിയിലൂടെ ആണ് നിങ്ങൾക്ക് പരിശുദ്ധാത്മാവിനെ കിട്ടുകയുള്ളൂ. പഴയ നിയമത്തിലെ പരിശുദ്ധാത്മാവിന്റെ അവസ്ഥ അല്ല ഇത്. ഞാൻ ബലിയർപ്പിക്കുന്നില്ലെങ്കിൽആ ബലിയർപ്പണത്തിലൂടെ കിട്ടുന്ന പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് കിട്ടില്ല. അങ്ങനെ ഞാൻ നിങ്ങളുടെ പാപങ്ങൾക്ക് പരിഹാരമായി ബലിയർപ്പിച്ച് കഴിഞ്ഞു കിട്ടുന്ന ആ പരിശുദ്ധാത്മാവ് ആണ് പുതിയ നിയമം. ആ പരിശുദ്ധാത്മാവ് നിങ്ങളിൽ വരുമ്പോൾ നിങ്ങൾക്ക് ശത്രുവിനെ പോലും സ്നേഹിക്കുവാൻ പറ്റും. അങ്ങനെ നിങ്ങൾക്കു പത്ത് കല്പനകൾ പാലിക്കാൻ പറ്റും. പിന്നെ നിങ്ങൾക്ക് പാപം ചെയ്യാൻ പറ്റില്ല. പത്ത് കല്പനകളാൽ നയിക്കപ്പെടു ന്നതിനേക്കാൾ സ്നേഹത്താൽ നയിക്കപ്പെടും. അതാണ് നമ്മിൽ വന്നു ചേരുന്ന ദൈവരാജ്യം. അഞ്ചാം അധ്യായത്തിൽ പറയുന്നത് വൈരുദ്ധ്യങ്ങൾ ആണെങ്കിൽ, ഏഴാം അധ്യായത്തിൽ പറയുന്നത് ഉള്ള കാര്യങ്ങൾ അത് പോലെ പറയുകയാണ്. നിങ്ങൾ മറ്റുള്ളവരെ വിധിക്കരുത്. ആ വിധിയാൽ തന്നെ നിങ്ങൾ വിധിക്കപ്പെടും. ഇവിടെ ആണ് നമ്മുടെ വലിയ പ്രശ്നം കാണുന്നത്. ദൈവരാജ്യം വന്നു. സ്നേഹം നമ്മുടെ ഉള്ളിൽ ഉണ്ട്. പക്ഷേ അത് ഒഴുകാത്തത് നമ്മുടെ ഉള്ളിൽ കിടക്കുന്ന മറ്റുള്ളവരെ വിധിക്കുന്ന സ്വഭാവം എടുത്ത് കളയാത്തത് കൊണ്ടാണ്. ഒരാളെ കാണുമ്പോൾ തന്നെ നമ്മൾ അവനെ വിധിച്ചു തുടങ്ങും. അങ്ങിനെ നമ്മൾ ഒരു കെണിയിൽ പെടുകയാണ്. നമ്മൾ വഞ്ചിക്കപ്പെടുകയാണ്. മനസ്സ് ശുദ്ധി ചെയ്തു കഴിഞ്ഞു, നമ്മൾ ചെല്ലുമ്പോൾ നമ്മൾ പ്രതീക്ഷിച്ചത് പോലെ മറ്റുള്ളവർ ചെയ്തില്ലെങ്കിൽ, നമ്മൾ എല്ലാം മറന്ന് പ്രതികരിക്കും.സ്വയം നിയന്ത്രിക്കേണ്ട സമയത്ത് നിയന്ത്രിക്കണം. എന്‍െറ ദാസനല്ലാതെ ആരുണ്ട് കുരുടനായി? ഞാന്‍ അയയ്ക്കുന്ന ദൂതനെപ്പോലെ ബധിരനാരുണ്ട്? എന്‍െറ വിശ്വസ്തനെപ്പോലെ, കര്‍ത്താവിന്‍െറ ദാസനെപ്പോലെ, കുരുടനായി ആരുണ്ട്? അവന് കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുന്നില്ല. ഏശയ്യാ 42 : 19-20 എന്ത് കാര്യത്തിൽ ആണ് അന്ധൻ? മറ്റുള്ളവരുടെ തിന്മ കാണുന്നതിൽ അന്ധൻ. ഈശോ ഏതെങ്കിലും പാപിയെ കുറ്റം പറയുന്നത് കണ്ടിട്ടുണ്ടോ? മറിച്ച് ഈശോ പറയുകയാണ് നിങ്ങളെക്കാൾ ആദ്യം സ്വർഗ്ഗത്തിൽ പോകുന്നത് പാപികൾ ആയിരിക്കും. കാരണം അവരെന്നെ വിശ്വസിക്കുന്നു. ഇതാണ് സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യം. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ.
Categories: Br Thomas Paul, Uncategorized