‘ഉർബി എത് ഓർബി’ സ്പർശിച്ചു

‘ഉർബി എത് ഓർബി’ സ്പർശിച്ചു; ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് ഇറ്റാലിയൻ യുവതി
March 29, 2020

റോമാ: കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് പാപ്പ നൽകിയ വിശേഷാൽ ‘ഉർബി എത് ഓർബി’ ആശീർവാദം തത്‌സമയം വീക്ഷിച്ച അവിശ്വാസയുടെ വിശ്വാസജീവിതത്തിലേക്കുള്ള കടന്നുവരവ് ശ്രദ്ധേയമാകുന്നു. ഇറ്റാലിയൻ യുവതിയായ ലാറ യൂജേനിയാണ് ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ച് തന്റെ വിശ്വാസം ഏറ്റുപറഞ്ഞത്.

ഇക്കഴിഞ്ഞ മാർച്ച് 27ന് ഫ്രാൻസിസ് പാപ്പ നൽകിയ വിശേഷാൽ ‘ഉർബി എത് ഓർബി’ ആശീർവാദം ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ലോകമെമ്പാടും തത്‌സമയം സംപ്രേഷണം ചെയ്തിരുന്നു. കൊറോണാമൂലം സമാനതകളില്ലാത്ത ക്ലേശ നാളുകളിലൂടെ കടന്നുപോകുന്ന ഇറ്റാലിയൻ ജനതയിൽ ഒരാളായ ലാറയും തത്‌സമയം ‘ഉർബി എത് ഓർബി’ ആശീർവാദം ഫേസ്ബുക്ക് ലൈവിലൂടെ കാണുന്നുണ്ടായിരുന്നു.

സകലപ്രതീക്ഷകളും നഷ്ടമായ, അവിശ്വാസിയായ അവളിൽ ‘ഉർബി എത് ഓർബി’ ആശീർവാദം പറഞ്ഞറിയിക്കാത്ത പ്രതീക്ഷ പകരുകയായിരുന്നു. അക്കാര്യം, താൻ ലൈവായി കണ്ടുകൊണ്ടിരുന്ന ഫേസ്ബുക്ക് വീഡിയോയുടെ കമന്റ് ബോക്‌സിൽ കുറിക്കുകയും ചെയ്തു.

‘ ഞാൻ ഒരിക്കലും ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു. എല്ലാം കെട്ടടങ്ങാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയാണ് ഞാൻ. ദൈവമേ, എന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കണമെ. എന്റെ കുടുംബത്തെ വീണ്ടും ആലിംഗനം ചെയ്യാൻ എനിക്ക് സാധിക്കണമേ,’ ഇപ്രകാരമാണ് അവൾ ഇറ്റാലിയൻ ഭാഷയിൽ കുറിച്ചത്.

‘ഉർബി എത് ഓർബി’യുടെ ധ്യാനപ്രഭാഷണമധ്യേ, തങ്ങളുടെ ഭീതികളെല്ലാം ക്രിസ്തുവിന് സമർപ്പിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ഉദ്‌ബോധിപ്പിച്ചിരുന്നു. രക്ഷ ആവശ്യമാണെന്ന ബോധ്യത്തിലാണ് വിശ്വാസയാത്ര ആരംഭിക്കുന്നതെന്ന് പാപ്പ ഓർമിപ്പിക്കുകയും ചെയ്തു. അതിന്റെ ഉദാഹരണങ്ങളിലൊന്നായാണ് ലാറയുടെ മാനസാ��

Leave a comment