ദൈവപരിപാലനയുടെ പഴയ വഴികൾ

ചാക്കോച്ചി യുടെ സു’വിശേഷങ്ങൾ’

ദൈവപരിപാലനയുടെ പഴയ വഴികൾ

Angel in Shadows

പഴയ വഴികളോ???? അതേ പഴയ വഴികൾ…..

ഈ കൊറോണാ കാലം ദൈവപരിപാലനയുടെ “പണ്ട് ” വെളിപ്പെട്ട കരം വെളിപ്പെടാൻ ഉള്ള ഒരു സമയം കൂടി ആണെന്ന് തോന്നുന്നു….
ഇന്നലെ വരെ
എന്തിനും ഏതിനും ചുറ്റും ആളുകൾ… ഏത് പ്രതിസന്ധികളിലും കൂടെ നിൽക്കാൻ അനേകം പേർ…
ഇപ്പോൾ ജീവിത സാഹചര്യങ്ങൾ മാറി… ആർക്കും സ്നേഹം ഇല്ലാത്തതുകൊണ്ടല്ല..
എല്ലാവരും തുല്യ ദുഃഖിതർ… കൈ നീട്ടണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്…
നീട്ടാൻ പറ്റില്ല കൈ കഴുകേണ്ടി
വരും..
അല്ലെങ്കിലും അതങ്ങനെയാണ്… ചുറ്റും കാണുന്നതൊന്നും ശാശ്വതമല്ല.. ആ ഒരു തിരിച്ചറിവിൽ ജീവിക്കുന്നവരാണ് സന്തോഷവാൻമാർ..
അപ്പോൾ പറഞ്ഞു വന്നത്….
“അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങൾക്ക് ഇന്ന് തരണമേ” എന്ന് ഒരു ദിവസം പല ആവർത്തി പ്രാർത്ഥനയിൽ ചോല്ലുന്നതാ….

പക്ഷേ ഒരാഴ്ച കഴിക്കാൻ ഉള്ള സാധനങ്ങൾ റഫ്രിജറേറ്ററിൽ ഇരിക്കുമ്പോഴാണ് എന്റെ ഇൗ പ്രാർത്ഥന…. “പുള്ളിക്ക്” എന്റെ പ്രാർത്ഥന കേട്ട് കൺഫ്യൂഷൻ ആയോ ആവോ….. ഉറപ്പായും ആയി കാണാൻ സാധ്യതയുണ്ട്…എന്റെ ആ പ്രാർത്ഥന കേട്ട് ദൈവത്തിന് ചിലപ്പോൾ ചിരി വന്നു കാണും.

ഒരു തമാശ പറഞ്ഞതാ.. ഫ്രിഡ്ജിൽ ആഹാരം സൂക്ഷിക്കേണ്ട എന്നല്ല പറയുന്നത് കേട്ടോ… അതിന്റെ അർത്ഥം നിന്റെ സർവ്വ ആശ്രയവും ദൈവത്തിൽ വയ്ക്കുക എന്നാണ്.

പണ്ട്
ചിലപ്പോഴൊക്കെ ഞാൻ ഭക്ഷണം ഉണ്ടാകാറുണ്ടായിരുന്നു… അതൊക്കെ ചുമ്മാ ‘ഷോയ്ക്ക്’ ആയിരുന്നു.. എനിക്കും അറിയാം എന്നു പറയാൻ..
“കുംഫൂ ഒക്കെ ചുമ്മാ കോമഡി അല്ലേ ചേട്ടാ” എന്ന അവസ്ഥയിലാണ് ആണ് ഫുഡ് ഞാൻ ഉണ്ടാക്കി കൊണ്ടിരുന്നത്..
( നല്ല കിടിലൻ ഫുഡ് ഉണ്ടാക്കുന്ന അച്ഛന്മാരും ഉണ്ട് കേട്ടോ)
പക്ഷേ ഞാൻ അങ്ങനെയല്ല…
ഒരു പ്ലേറ്റ് ചോറ് കഴിക്കുന്നതിന് പണ്ട് ഒരു പ്ലേറ്റ് അരി ഇട്ട ചരിത്രവും എനിക്കുണ്ട്…

ഇപ്പോൾ സാഹചര്യം മാറി. LOCKDOWN
നിർബന്ധമായും food ഉണ്ടാക്കിയെ പറ്റൂ..
ഭക്ഷണം തരാൻ
അപ്പോൾ ഇടവകക്കാർ ആരുമില്ല??? എന്ന് ചോദിക്കും
….. ഇല്ലാഞ്ഞിട്ടല്ല …. ആരെയും അധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.. മാത്രമല്ല
ആരും പുറത്തിറങ്ങാൻ പാടില്ല… അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. പുറത്തിറങ്ങാൻ പ്രചരിപ്പിക്കുന്നത് പാപമാണ്.

ദൈവം കരങ്ങൾ തന്നിട്ടുണ്ടല്ലോ…

LOCKDOWN പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമാണ് എന്ന് തോന്നുന്നു .. പ്രതീക്ഷിച്ചിരുന്നെങ്കിലും
പെട്ടെന്നുള്ള പ്രഖ്യാപനമായിരുന്നതുകൊണ്ട് അധികം സാധനങ്ങൾ വാങ്ങാൻ പറ്റിയില്ല. അത്താഴം കുറവായിരുന്നു. സാധനങ്ങൾ അൽപ്പംകൂടി വാങ്ങണം….
പിറ്റെ ദിവസം വിശുദ്ധ കുർബാനയ്ക്ക് കയറുന്നതിനു മുൻപാണ് ആണ് ഓർത്തത് അയ്യോ… രാവിലത്തെ പുട്ടിന്റെ കൂടെ കറിയില്ല… കുർബാന കഴിഞ്ഞ് ഉണ്ടായിരുന്ന പഴം തീർന്നു പോയല്ലോ.. ഇനി എന്ത് ചെയ്യും… ആരെ വിളിക്കും… എങ്ങനെ വിളിക്കും. കടയിൽ പോകണെങ്കിൽ ദൂരെ പോണം….

തനിയെ ഉള്ള വിശുദ്ധ കുർബാന ആണ്..

അറിയാതെയാണെങ്കിലും കുർബാനയ്ക്ക് ഇടയിലും പഴത്തിന്റെ കാര്യം മനസ്സിൽ വന്നു… മനുഷ്യനല്ലേ ചിന്തിക്കാതിരിക്കുമോ….???

വിശുദ്ധ കുർബാന കഴിഞ്ഞ് വെളിയിൽ വന്ന് പള്ളിമേടയിലെ വാതിൽ തുറക്കാൻ നോക്കിയപ്പോൾ താഴെ നിലത്ത് ഒരു പടല പഴുത്ത പഴം വച്ചിരിക്കുന്നു..

അത് കണ്ടു ഞാൻ ചിരിച്ചു പോയി… ചിരിക്കാൻ കാരണമുണ്ട്.
ദൈവപരിപാലനയുടെ ഒരു നീണ്ട ചരിത്രം ഞാൻ കണ്ടിട്ടുണ്ട്..
എനിക്ക് പറയാനുണ്ട്..
അതുകൊണ്ട് തന്നെയാണ് “പഴയ വഴികൾ” എന്ന് ഞാൻ ആദ്യം കുറിച്ചതും

ഒരു
അവിശ്വാസിക്ക് തോന്നും ” ഇവൻ എന്തിരടെ ഈ പറയണത്?”.
ഇതൊക്കെ ഒരു അനുഭവമാണ് ..

ക്ഷീണിച്ച് കിടന്നുറങ്ങിയ ഏലിയാ പ്രവാചകന് ചുടുകല്ലിൽ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും തലയ്ക്കൽ വെച്ചിട്ടു പോയ ദൂതന്റെ ഒരു ചരിത്രവും (1 രാജ 19: 5)
കലത്തിലെ എണ്ണയും മാവും വറ്റി പോകാത്ത ഒരു ചരിത്രം ബൈബിളിൽ ഉണ്ട്.. ( 1 രാജ: 17/8-16)

GOD DOESN’T ACT AFTER OR BEFORE… BUT IN TIME.
ആർക്കോ ദൈവം തോന്നിപ്പിച്ചു..
വൈകിട്ട് പഴത്തിന്റെ owner എന്നെ വിളിച്ചു…
കുറച്ച് പഴം അവിടെ വച്ചിരുന്നു കിട്ടിയോ….
ഞാൻ ചിരിച്ചു..
കുറച്ച് പഴം കൊടുത്തേക്കാം അച്ഛന് എന്ന് മനസ്സിൽ തോന്നി എന്ന് പറഞ്ഞു.. അല്ല പിന്നെ..
ഇതെല്ലാം ഓരോ ധ്യാനങ്ങൾ ആണ്…

ദൈവത്തിന് നമ്മുടെ ജീവിതത്തിൽ ഇടപെടാൻ സമയം കൊടുക്കണം എന്ന് കേട്ടിട്ടുണ്ട് …

രാജാവിന്റെ ചിത്രം വരച്ച ചിത്രകാരന്റെ കഥ ഓർമ്മവരുന്നു.
രാജാവിന്റെ ജന്മദിനമാണ്
രാജാവിന്റെ ചിത്രം ക്യാൻവാസിൽ വരച്ച് തന്റെ ഇളയ മകൻന്റെ കയ്യിൽ, രാജാവിനു കൊട്ടാരത്തിൽ കൊണ്ടുചെന്ന് കൊടുക്കാൻ ഏൽപ്പിച്ചു.
കുഞ്ഞ് കൊട്ടാരത്തിൽ എത്തി രാജാവിനെ മുഖം കാണിച്ചു.
തന്റെ മനോഹരമായി വരയ്ക്കപ്പെട്ട ചിത്രം കണ്ടപ്പോൾ രാജാവിന് സന്തോഷമായി.

രാജാവ് ആ കുഞ്ഞിനോട് സന്തോഷാധിക്യത്താൽ പറഞ്ഞു “എന്റെ വലതുവശത്ത് ഇരിക്കുന്ന സ്വർണ നാണയ പെട്ടിയിൽ നിന്ന് ഒരുപിടി സ്വർണം വാരി എടുത്തോളൂ”
പലരും സ്വർണനാണയ പെട്ടിയിൽ നിന്ന് എടുക്കുന്നത് ആ കുഞ്ഞു കണ്ടു.

കുഞ്ഞു പറഞ്ഞു ” രാജാവേ ഞാൻ കൈയ്യിട്ട് എടുക്കുന്നില്ല ! രാജാവ് എടുത്ത് തന്നാൽ മതി !!”
കൊള്ളാമല്ലോ.!!!
രാജാവ് അതിശയിച്ചു. ഇത്രമാത്രം വിനയമോ..
“എന്താ നീ എടുക്കാത്തത്” ? രാജാവ് ചോദിച്ചു
അവൻ മറുപടി പറഞ്ഞു. ” രാജാവേ ഞാൻ വാരി എടുക്കുകയാണെങ്കിൽ എൻറെ കുഞ്ഞിക്കൈ അല്ലേ?
രാജാവ് എടുത്തു തരുകയാണെങ്കിൽ രാജാവിന്റെ വലിയ കൈ അല്ലേ? . കൂടുതൽ നാണയം കയറുമല്ലോ..!
രാജാവ് ഒരു നിമിഷം ചിരിച്ചു പോയി.

Wait for GOD.
നമ്മൾ കയ്യിട്ടു വാരുമ്പോൾ കുറഞ്ഞുപോകും..!! പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടാത്ത കാര്യങ്ങൾക്കായി കാത്തിരിക്കുക…..
പിടിച്ചു വാങ്ങിയാൽ ചെറുതായി പോകും..!!
ദൈവത്തിൻന്റെ കരത്തിനു വേണ്ടി കാത്തിരിക്കുക.
കാരണം തരുമ്പോൾ സമൃദ്ധമായി തരുന്നവനാണവൻ…

ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക..

അമർത്തി കുലുക്കി നിറച്ച് അളന്നു അവൻ മടിയിൽ ഇട്ടു തരും..

– ചാക്കോച്ചി

Email: chackochimcms@gmail.com

Fr Chackochi Meledom
Fr Chackochi Meledom

One thought on “ദൈവപരിപാലനയുടെ പഴയ വഴികൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s