ആഘോഷങ്ങൾ മോശമല്ല

***ചാക്കോച്ചിയുടെ സുവിശേഷം***

ആഘോഷങ്ങൾ മോശമല്ല

Church, Ramakkalmedu

വിശുദ്ധ മർത്ത് മറിയം ( ഞങ്ങളുടെ നാഥയായ അമ്മ) ദൈവാലയം രാമക്കൽമേട്…
Lockdown ലെ പ്രധാന ഹോബികളിൽ ഒന്ന് സന്ധ്യയാകുമ്പോൾ പള്ളിമുറ്റത്ത് ഇറങ്ങി അല്പസമയം ഇരിക്കുക….
ദേവാലയമുമ്പിലുള്ള കുരിശടി സന്ധ്യയാകുമ്പോൾ ദീപപ്രഭയിൽ നിൽക്കുന്നത് കാണാൻ കണ്ണിനൊരു കുളിർമയാണ്…. മനസ്സിനും

കഴിഞ്ഞിട ഒരു ചെറിയ പോസ്റ്റർ കണ്ടു .. “വഴിവക്കിലെ കുരിശു കൃഷി അവസാനിപ്പിക്കുക”
കുരിശടി ആണ് ഉദ്ദേശിച്ചത്… പൈസ ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗം ആയി തരം താഴ്ന്നു എന്നാണ് അതിന്റെ അർത്ഥം..

ദൈവത്തിന്റെ ഭൂമിയിലെ സാന്നിധ്യമായി നിലകൊള്ളുന്നു എന്ന് പരിശുദ്ധ പിതാക്കന്മാർ പറഞ്ഞു പഠിപ്പിച്ച സ്ഥലങ്ങളാണ് പരിശുദ്ധ ദൈവാലയവും കുരിശടികളും…
ദൈവാലയത്തിൽ പോകാൻ പറ്റാത്തവരുടെ ആശ്രയമായി മാറി ഈ കൊറോണ കാലത്ത് കുരിശടികൾ… ദൈവാലയം ദൂരേ നിൽക്കുമ്പോഴും ദൈവസാന്നിധ്യം ആയി നാട്ടിൽ നിറഞ്ഞുനിൽക്കുന്നത് ഈ ചെറിയ കുരിശടികൾ ആയാണ്…

ദേവാലയങ്ങളെകുറിച്ചുള്ള ചില വിമർശനങ്ങൾ കേട്ടു….
ദൈവാലയങ്ങൾ അടഞ്ഞുകിടക്കുന്നു ….മാറാല കയറി…. ഈ പണമൊക്കെ പാവങ്ങൾക്കു വീടുവച്ചു കൊടുത്തുകൂടെ എന്നൊക്കെ..

എല്ലാം നമുക്ക് ആവശ്യമാണ്… ദൈവാലയവും ആഘോഷങ്ങളും പാവങ്ങളും അനാഥാലയങ്ങളും..

സോക്രട്ടറീസ് പറഞ്ഞു
MIDDLE IS VIRTUE
കൊറോണ പഠിപ്പിച്ച പാഠത്തെ കുറിച്ച് ഘോരം ഘോരം വാചാലരാകുന്നത് കേട്ടു…
വിവാഹങ്ങൾ ഒക്കെ ആഘോഷമില്ലാതെ നടക്കുന്നു.
മൃതസംസ്കാരം ആഘോഷമില്ലാതെ നടക്കുന്നു.
പറയുന്നതിൽ കാര്യമില്ലാതില്ല …
പക്ഷേ
ആഘോഷങ്ങൾ ഒക്കെ മോശമാ?
ആഘോഷങ്ങളെ മോശമായി കാണുന്ന ഒരു ചിന്ത ഉടലെടുക്കുന്നുണ്ട് എന്ന് തോന്നുന്നു..
നമ്മുക്ക് ആഘോഷങ്ങൾ ആവശ്യമാണ്….
ഒരു ജന്മദിനം നാലുപേരു കൂടി cake മുറിച്ച് ആഘോഷിക്കുമ്പോൾ അതിന്റെ ഒരു സന്തോഷം വേറെയാണ്… ആ പണം പാവങ്ങൾക്ക് കൊടുത്തുകൂടെ എന്ന് ചോദിക്കാം… ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കാതെ ജന്മദിനത്തിൽ പാവങ്ങളെ കൂടി കരുതിയുള്ള ആഘോഷം ആകാം. ആഘോഷങ്ങളാണ് മനുഷ്യനെ സന്തോഷവാൻ ( lively) ആക്കുന്നത്.. നമ്മളെയൊക്കെ പ്രസരിപ്പുള്ളവരാകുന്നത് ആഘോഷങ്ങളാണ്….

(ഇന്ന് നില നിൽക്കുന്ന പ്രാകൃത ആഘോഷം അല്ല… കേക്ക് മുഖത്ത് വാരി തേച്ച്, മുട്ടയിൽ കുളിപ്പിച്ച് , ഗോതമ്പുപൊടി വാരിവിതറി ഒരാഴ്ചത്തേക്ക് ഒന്നിനും കൊള്ളാത്തവൻ ആക്കുന്ന കലാപരിപാടികൾ ഉള്ള ആഘോഷത്തിന്റെ കാര്യമല്ല)
അപ്പോൾ പറഞ്ഞു വന്നത്
ഒന്നും എക്സ്ട്രീം ആകാൻ പാടില്ല…

അനേക ദൈവാലയങ്ങൾ പുതുമ പ്രാപിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ….
ചിലർ പറയും വിദേശത്തേക്ക് ഒക്കെ നോക്ക് ..
ആളുകൾ ഒന്നും പള്ളിയിൽ വരുന്നില്ല
വലിയ പള്ളികൾ ഒക്കെ പൂട്ടിയിട്ടിരിക്കുന്നു… പലതും പോസ്റ്റാഫീസ് ആയി…!
ആയിക്കോട്ടെ !!
ഭാവിയിൽ ഇവിടെയും പൂട്ടും… വിശ്വാസം ക്ഷെയിക്കും…
എന്തിനാണ് ഈ പൈസ വെറുതെ കളയുന്നത് … മനുഷ്യരെ ഞെരുക്കുവല്ലേ ചെയ്യുന്നത്….. ( ഒരിക്കലും ഞെരുക്കരുത്. ദൈവദോഷം ആണ്.. യോജിക്കുന്നു) അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടല്ലോ … അല്ല പിന്നെ..
വിശ്വാസം പൊക്കോട്ടെ … പള്ളികൾ പ്പൂട്ടിക്കോട്ടെ….
ദൈവത്തെ വിലമതിക്കുന്നതിന്റെ ഒരു ഭാഗമാണ് ദേവാലയങ്ങൾ.

ഹൃദയസ്പർശിയായ ഒരു ഡയലോഗ് ഈയിടെ കേട്ട് അഭിമാനം തോന്നി.” അവസാനത്തെ വൈദികനും മരിച്ച് വീഴുവോളം ഈ പരിശുദ്ധ ബലിപീഠങ്ങളിൽ ബലിയർപ്പണം കാണും”
ആര് ഉണ്ട് …ഇല്ല… എന്നുള്ളതല്ല …

ഹബക്കുക്ക് പ്രവാചകനോനോടൊപ്പം …
” അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളിലെങ്കിലും, ഒലിവ് മരത്തിൽ കായ്കൾ ഇല്ലാതെ ആയാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും, ആട്ടിൻകൂട്ടം ആലയിൽ അറ്റ് പോയാലും, കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും, ഞാൻ കർത്താവിൽ ആനന്ദിക്കും.” ( ബൈബിൾ)

തങ്ങളുടെ വീടിനേക്കാൾ തങ്ങളുടെ ദൈവാലയം മനോഹരമായിരിക്കണം എന്ന് വീട്ടിലെ കാരണവന്മാർ പറയുന്നത് കേട്ട് ഇടവക ദേവാലയത്തെ കുറിച്ച് അഭിമാനം തോന്നിയിട്ടുണ്ട്..

വെളിയിൽ കൊടുക്കാൻ കടം ഉണ്ടെങ്കിലും പള്ളിയുടെ കുടിശ്ശിക ഒന്നും കാണരുത് കേട്ടോ !!!

വല്യമ്മച്ചി ശഠിച്ചത് കുടിശ്ശിക ഉള്ളവരുടെ പേര് വികാരിയച്ചൻ പള്ളിയിൽ വായിക്കും എന്നോർത്തല്ല… പള്ളിയും പട്ടക്കാരും ദൈവവിശ്വാസവും ചെറുതല്ലെന്ന് കാണിച്ചതാ…

ഒന്നുമില്ലായ്മയുടെ നാളുകളിൽ മക്കളെ ഒക്കത്ത് വെച്ച് ഹൈറേഞ്ചിൽ കുടിയേറിയപ്പോൾ പണിതത് വീടുകൾ അല്ല … മലമുകളിൽ ദൈവാലയം ആണ്… എന്ന് പള്ളിയിലേ കാരണവന്മാരും പറയുന്നത് കേട്ട് അഭിമാനം കൊണ്ടിട്ടുണ്ട്.
അതുകൊണ്ടാണ് ഹൈറേഞ്ചിൽ പള്ളികൾ ഉയർന്ന സ്ഥലങ്ങളിൽ ആണ് കാണാൻ സാധിക്കുക..
കയറിയാൽ പ്രാർത്ഥിക്കാൻ തോന്നണം … മനസ്സ് ഉയർത്താൻ ഉത്തോലകം വേണം….. ആ ഉത്തോലകം ആണ്
പ്രതീകങ്ങളും പ്രാർത്ഥനയ്ക്കുള്ള അന്തരീക്ഷവും എന്ന് കരുതുന്നു..( അത്യാഡംബരം തീർച്ചയായും ഒഴിവാക്കണം)
പിന്നെ മനുഷ്യരാൽ നയിക്കപ്പെടുന്ന സമൂഹം അല്ലേ? കുറവുകൾ വരാതെ തരമില്ലല്ലോ (impossible)

ശവപ്പെട്ടിയിലും സ്പോൺസറുടെ പേര് വേണമെങ്കിൽ വയ്‌ക്കുന്നവരും കാണും.. ( അത് വേറൊരു സന്തോഷം)

ഇടവക ദേവാലയത്തിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നതിന്റെ ശ്രേഷ്ഠത എല്ലാ കാലത്തെയും കാൾ തിരിച്ചറിയുന്ന ഒരു കാലം ഇത്….

ദൈവാലയം ദാരിദ്ര്യത്തിന് എതിരാണോ????

ദാരിദ്ര്യം എന്നാൽ പട്ടിണി കിടക്കുക … ഒന്നുമില്ലാത്തവൻ ആയി കീറിയ ഉടുപ്പിട്ട് …
റബ്ബർ ചെരിപ്പിട്ട് …. സർവ്വതും വിറ്റ് … നടന്നു പോകുന്നതായി തരംതാഴ്ത്തിയോ എന്നൊരു സംശയം…. സംശയം മാത്രമാണ് കേട്ടോ..

അങ്ങനെയെങ്കിൽ ഫ്രാൻസിസസ്സി മാത്രമേ സ്വർഗ്ഗത്തിൽ പോകൂ….. കോട്ടും സൂട്ടും ഇട്ട ആരും….. വിദേശത്ത് ജീവിക്കുന്നവർ ….. രണ്ടുനിലയുള്ള വീട്ടിൽ ജീവിക്കുന്നവർ…. അഞ്ചക്ക ശമ്പളമുള്ളവർ… പോകുമെന്ന് തോന്നുന്നില്ല……

ദാരിദ്ര്യം എന്നാൽ
പങ്കുവയ്ക്കാനുള്ള മനസ്സാണ് എന്നു കൂടി ദാരിദ്ര്യത്തിന് അർത്ഥം ഉണ്ടെന്ന് തോന്നുന്നു..
Be Elegant And Make Others elegant..
നീ ശ്രേഷ്ഠമായി ജീവിക്കുക മറ്റുള്ളവരെ ശ്രേഷ്ഠമായി നിന്നാൽ ആവും വിധം ജീവിക്കാൻ സഹായിക്കുക..
എത്ര ഉന്നതനായവൻ, ആയവൾ , ആണെങ്കിലും പങ്കുവയ്ക്കാനുള്ള മനസ്സുണ്ടെങ്കിൽ അവർ ദരിദ്രർ ആണ് എന്നു കൂടി കരുതണം എന്ന് തോന്നുന്നു..

കൈയിൽ ഉള്ളത്…. ദുഃഖം തോന്നാതെ കൊടുക്കാനുള്ള ഒരു മനസ്സാണ് ദാരിദ്ര്യം…..
എന്റെ ഉള്ളത് നഷ്ടപ്പെട്ടാലും സങ്കടം ഇല്ലാതെ Happy ആയി ജീവിക്കാൻ ഉള്ള ഒരു മനസ്സ് ….
അതും ദാരിദ്ര്യത്തിന്റെ ഒരു സൗന്ദര്യമാണ്..!!

അപ്പോൾ പറഞ്ഞു വന്നത് ദൈവാലയങ്ങൾ മനോഹരമാക്കുന്നതിനെ ദാരിദ്ര്യവും ആയി കൂട്ടി കുഴക്കുന്നുണ്ടോ ഉണ്ടോ എന്നൊരു സംശയം ഉണ്ട്…

(ഞാൻ പറഞ്ഞല്ലോ അത്യാഡംബരം ഒഴിവാക്കണം. കുരിശു കൃഷി എന്നൊരു ചിന്ത ഉണ്ടെങ്കിൽ കാണിക്കവഞ്ചി ഇല്ലാത്ത കുരിശടികൾ ഉയരട്ടെ)

ദൈവാലയം മനോഹരമാക്കുന്നത്, കുരിശടികൾ നിർമ്മിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിന്റെ അടയാളമായി കൂടി കരുതുന്നു… അല്ല ആണ്…

Middle Is virtue .. എല്ലാം നമുക്ക് ആവശ്യമാണ്…

– ചാക്കോച്ചി

Email: chackochimcms@gmail.com

fr-chackochi-meledom

6 thoughts on “ആഘോഷങ്ങൾ മോശമല്ല

      1. അപ്പൊ ഒരു പുസ്തകത്തെക്കുറിച്ചു ചിന്തിക്കാല്ലേ?

        Like

Leave a comment