ഫ്രഷായ മീന്‍ തിരിച്ചറിയാം

🐟🐟🐟 ഫ്രഷായ മീന്‍ എങ്ങനെ തിരിച്ചറിയാം, ഇതാ ചില വഴികള്‍ 🐟🐟🐟

ഈ ലോക് ഡൗണ്‍ കാലത്ത് കേടായതും പഴകിയതുമായ മത്സ്യമാണ് കൂടുതലും വില്‍ക്കുന്നത്. മീനില്‍ ചേര്‍ക്കുന്ന രണ്ടു രാസപദാര്‍ഥങ്ങളാണ് ഫോര്‍മാലിന്‍, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമേ‍ാണിയ ഐസിലാണ് ചേര്‍ക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്.

ഫോര്‍മാല്‍ഡിഹൈഡിന്റെ ദ്രാവകര‍ൂപമാണ് ഫോര്‍മാല‍ിന്‍. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിന് മോര്‍ച്ചറികളില്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനില്‍ ഉയര്‍ന്ന തോതില്‍ വിഷാംശമുണ്ട്. ക്യാസറിനും അള്‍സറിനും ഇതു കാരണമാകാം.

ദഹനേന്ദ്രിയ വ്യവസ്ഥ, കരള്‍ വ‍‍‍‍ൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളില്‍ ഫോര്‍മലിന്‍ തകരാറുണ്ടാക്കുന്നു.

ആ‍ന്തരാവയവങ്ങളെ സംരക്ഷിക്കുന്ന പെരിറ്റേണിയം എന്ന സ്തരത്തിനുണ്ടാകുന്ന നീര്‍വീക്കമാണ് പെരിറ്റേ‍ാണൈറ്റിസ്. ഫോര്‍മലിന്‍ പെര‍ിറ്റോണൈറ്റിസിനും കാരണമാകുന്നു.

മീന്‍ നല്ലതാണോ…?

കാഴ്ച, ഗന്ധം, സ്പര്‍ശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് തിരിച്ചറിയുന്നത്. കേടായ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍ മത്സ്യത്തിന്‍റെ കണ്ണിനു നിറവ്യത്യാസം കാണാനാകും. സ്വാഭാവിക മണവും ചെതുമ്ബലിന്റെ സ്വാഭാവിക നിറവും നഷ്ടമാകും. കേടായ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍ ദശ കട്ടിയായി അനുഭവപ്പെടുകയും ചെയ്യും. പാചകം ചെയ്യുന്നതിനു മുമ്ബായി മീനിന്‍റെ ആന്തരികാവയവങ്ങള്‍ നീ‍ക്കം ചെയ്യുമ്ബോള്‍ നട്ടെല്ലിന്‍റെ ഭാഗത്തു നിന്നു വരുന്ന രക്തത്തിന് നിറവ്യത്യാസമുണ്ടെങ്കില്‍ മീന്‍ പഴകിയതാണെന്ന് മനസിലാക്കാം.ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ നാറ്റം അനുഭവപ്പെടും.

വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളുള്ളതാണ് ശുദ്ധമായ മീന്‍. ഫോര്‍മലിന്‍ ഒരു തവണ ഉപയേ‍ാഗിച്ചാല്‍ മീനില്‍ നിന്ന് അതു പൂര്‍ണമായി നീക്കാനാകില്ല. അമേ‍ാണിയ, ഫോര്‍മാലിന്‍ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ രണ്ടാമത് ഒന്നാലോചിക്കാതെ മീന്‍ ഒഴിവാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്….

1. നല്ല മത്സ്യമാണെങ്കില്‍ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളായിരിക്കും.

2. മീനില്‍ തൊടുമ്ബോള്‍ കുഴിഞ്ഞുപോയാല്‍ മീന്‍ ഉപയോഗിക്കരുത്, നല്ല മീനിന്റെ മാംസത്തിന് ദൃഢത ഉണ്ടായിരിക്കും.

3. മീനിന് സ്വാഭാവിക മണം ഉണ്ടായിരിക്കു, ഫോര്‍മലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിന്റെ ഗന്ധത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും.

4.വലിയ മത്സ്യം മുറിച്ച്‌ വാങ്ങുമ്ബോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ രാസമാലിന്യങ്ങള്‍ കലര്‍ന്നതിന്റെ ലക്ഷണമാണ്. അത്തരം മത്സ്യങ്ങള്‍ ഒഴിവാക്കുക.

5.വൃത്തിഹീനമായ ചുറ്റുപാടുകളില്‍ വില്‍ക്കുന്ന മത്സ്യം വാങ്ങാതിരിക്കുക.

Leave a comment