ഗെയിമിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

കൊച്ചുകുട്ടിയുടെ മൊബൈൽ ഗെയിമിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ; സംഭവം നടന്നത് അരീക്കോട്..!
➖➖➖➖➖➖➖➖➖
Life zone 💫 Media

ഫ്രീ ഫയർ എന്ന ഗെയിമിംഗ് ആപ്ലിക്കേഷൻ വഴി വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപയാണ്. ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടി ദിവസവും മൊബൈൽ ഗെയിം കളിച്ചിരുന്നു. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ഇ-വാലറ്റ് ആയ പേടിഎം വഴിയാണ് അക്കൗണ്ടിൽ നിന്ന് 50 രൂപ മുതൽ 5000 രൂപ വരെ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. എട്ടു മാസം കൊണ്ട് ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെടുകയായിരുന്നു. ബാങ്കിൽ നിന്ന് പണം പിൻവലിക്കു ന്നതിനായി ബാങ്കിൽ ചെന്നപ്പോഴാണ് പണ നഷ്ടപ്പെട്ട വിവരം അറിയുന്നത്. അരീക്കോട് പോലീസ് സ്റ്റേഷനിൽ പരാതി പ്പെട്ടപ്പൊഴാണ് സൈബർസെല്ലിന്റെ സഹായത്തോടെ പണം നഷ്ടപ്പെട്ട വഴി മനസ്സിലാകുന്നത്. ഫ്രീ ഫയർ എന്ന മൊബൈൽ ഗയിമിലൂടെ ആണ് പണം നഷ്ടപ്പെട്ടത്. മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന paytm എന്ന ബാങ്കിംഗ് ആപ്ലിക്കേഷനിലൂടെ ആണ് അക്കൗണ്ടിലെ പണം ചോർന്നത്.

ഇതുപോലെ ധാരാളം മാർഗങ്ങളിലൂടെ ഓൺലൈൻ പണം തട്ടിപ്പ് നടക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നും അരീക്കോട് ജനമൈത്രി പോലീസ്. ആദായ വിൽപന, വമ്പിച്ച ലാഭം, വിറ്റഴിക്കൽ മേള, ഫ്ലിപ്കാർട്ടിലും ആമസോണിലും ഒരു രൂപയ്ക്കു പെൻഡ്രൈവ് കിട്ടുമെന്നും 20,000 രൂപയുടെ സ്മാർട് ഫോൺ 1,000 രൂപയ്ക്കു കിട്ടുമെന്നും പറഞ്ഞുള്ള വാട്സാപ് സന്ദേശം ഒരിക്കലെങ്കിലും കിട്ടാത്തവർ കുറവായിരിക്കും. ഒപ്പം നൽകിയിരിക്കുന്ന ലിങ്ക് കണ്ടാൽ ഒറ്റ നോട്ടത്തിൽ ഫ്ലിപ്കാർട്ടിന്റേതു തന്നെയെന്നു തോന്നാം. ക്ലിക്ക് ചെയ്താലെത്തുന്നത് ഫ്ലിപ്കാർട്ടിന്റെ അതേ രൂപത്തിലുള്ള പേജിൽ. വ്യക്തിഗതവിവരങ്ങൾ നൽകിക്കഴിഞ്ഞാൽ എട്ടു പേർക്ക് ഈ സന്ദേശം വാട്സാപ്പിൽ അയച്ചാൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ! പറ്റിക്കപ്പെട്ടതായി അറിയാതെ നിങ്ങൾ സുഹൃത്തുക്കളായ എട്ടുപേരെക്കൂടി ഈ കെണിയിലേക്കു ക്ഷണിക്കുന്നുവെന്നു ചുരുക്കം. ഇതു കഴിഞ്ഞെത്തുന്ന പേജുകളിൽ നിങ്ങൾ നൽകുന്ന ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കും. പിന്നെ അക്കൗണ്ടിലെ കാശ് പോയ വഴി അറിയില്ല! ആപ് ഇൻസ്റ്റാൾ ചെയ്താൽ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താം എന്ന വാഗ്ദാനം നൽകി 5 പേർക്ക് ഷെയർ ചെയ്താൽ മാത്രമേ വർക്ക് ചെയ്യൂ എന്ന് പറഞ്ഞ് ധാരാളം അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വരുന്നുണ്ട്. ബാങ്കുകളുടെ ലോഗോ ഉൾപ്പെടെ ഉപയോഗിച്ച് നിർമിച്ച വ്യാജ ആപ് സംശയമുണർത്തില്ല. ഇൻസ്റ്റാൾ ചെയ്താലുടൻ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കും. ഇവ നൽകിയാലുടൻ ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ പാസ്‌വേഡ് അടക്കം ആവശ്യപ്പെടും. ഒടുവിൽ ബാങ്കിന്റെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് നേരിട്ടു ബന്ധപ്പെടുമെന്ന അറിയിപ്പ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഉടൻ പണം പിൻവലിച്ചു തുടങ്ങും.

റിസർവ് ബാങ്കിന്റെ ഉൾപ്പെടെ വ്യാജ സർട്ടിഫിക്കറ്റുകളും ഇത്തരക്കാർ ഉണ്ടാക്കി അയച്ചു തരും. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പർ, കാലഹരണ തീയതി, പിൻ, ഒടിപി എന്നിവ ഏതെങ്കിലും അനധികൃത വ്യക്തിയുമായി ഒരിക്കലും പങ്കിടരുത്. ആളുകൾക്ക് നിങ്ങളുടെ പേര് അറിയാം, പക്ഷേ ഈ വിവരങ്ങൾ ഒഴികെ, നിങ്ങളുടെ കാർഡുമായി ബന്ധപ്പെട്ട ഒന്നും പങ്കിടരുത്. ഏതെങ്കിലും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ അത്തരം വിശദാംശങ്ങൾ ആവശ്യമാണ്. കൂടാതെ അജ്ഞാത വിലാസങ്ങളിൽ നിന്ന് നിങ്ങൾക്ക് അയച്ച വാചകങ്ങളോ ഇമെയിലുകളോ പ്രതികരിക്കരുത്. ആ ലിങ്കിൽ ക്ലിക്കുചെയ്യാൻ അവർ നിങ്ങളോട് ആവശ്യപ്പെടും. അത്തരം ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക. ഓൺലൈൻ ഇടപാടുകൾക്കായി നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഉപഭോക്തൃ ഐഡിയും (ലോഗിൻ ഐഡി) പാസ്‌വേഡുകളും നൽകേണ്ടതുണ്ട്. ഓരോ ആറുമാസത്തിലും നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പാസ്‌വേഡ് മാറ്റുന്നത് നല്ലതാണ്. പാസ്‌വേഡ് വലിയ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, പ്രതീകങ്ങൾ എന്നിവയുടെ സംയോജനമായിരി ക്കണം എന്നതും മറക്കാതിരിയ്ക്കുക. ഈ അപ്പ് ഇൻസ്റ്റാൾ ചെയ്യൂ… നേടൂ 350 രൂപ എന്നെല്ലാം പറഞ്ഞുള്ള മെസേജുകളും അവഗണിക്കുക.

Leave a comment