തരംഗമാകുന്നു മലയാളി നഴ്‌സിന്റെ സാക്ഷ്യം

Japamala is our Weapon

തന്നെ മാത്രമല്ല, കോവിഡ് ബാധിതനായ ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെട്ട കുടുംബത്തെ ഒന്നടങ്കം പരിശുദ്ധ അമ്മ പൊതിഞ്ഞുപിടിക്കുന്ന അനുഭവമാണ് ജപമാല കൈയിലെടുത്തശേഷം ഉണ്ടായതെന്നും ഷിജിമോൾ❤🥰🙏🙏🙏🙏🙏

🙏🙏🙏 കോവിഡിനെ നേരിടാൻ ഞാൻ ആയുധമാക്കിയത് ജപമാല; തരംഗമാകുന്നു മലയാളി നഴ്‌സിന്റെ സാക്ഷ്യം👍

ലണ്ടൻ: നാലാഴ്ചയിലേറെ കാലം തന്റെ ശരീരത്തിൽ പിടിമുറുക്കിയ കൊറോണ വൈറസിനെ നേരിടാൻ ജപമാലയെ ആയുധമാക്കിയ യു.കെയിലെ മലയാളി നഴ്‌സിന്റെ സാക്ഷ്യം തരംഗമാകുന്നു. തന്നെ മാത്രമല്ല, കോവിഡ് ബാധിതനായ ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെട്ട കുടുംബത്തെ ഒന്നടങ്കം പരിശുദ്ധ അമ്മ പൊതിഞ്ഞുപിടിക്കുന്ന അനുഭവമാണ് ജപമാല കൈയിലെടുത്തശേഷം ഉണ്ടായതെന്നും ഷിജിമോൾ സൺഡേ ശാലോമിനോട് പറഞ്ഞു.
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഷിജിമോളും ഭർത്താവ് സഞ്ജുവും ഹാംഷെയറിലെ ആൾട്ടണിലാണ് താമസം. മൂത്ത മകൾ ഏഴു വയസുകാരൻ റയൻ. രണ്ടാമത്ത മകൾ റോഷലിന് പ്രായം മൂന്ന്. ഷിജിയ്ക്ക് കൊറോണ സ്ഥിരീകരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിലും രോഗലക്ഷണങ്ങൾ പ്രകടമായി. നിരന്തരമായി ജപമാലയാണ് സങ്കീർണവും ക്ലേശകരവുമായ ഈ സാഹചര്യത്തെ അതിജീവിക്കാൻ കരുത്തേകിയതെന്ന് ഷിജി പറയുന്നു. ‘ജപമാല എന്റെ ശക്തി’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പ് ഇതിനകം അനേകർക്ക് പ്രചോദനമാകുകയും ചെയ്തു.
കത്തോലിക്കാവിശ്വാസിയായ ഷിജിമോൾക്ക് പരിശുദ്ധ അമ്മയോട് സ്‌നേഹമുണ്ടെങ്കിലും എല്ലായ്‌പ്പോഴും ജപമാല കൂടെകൊണ്ടു നടക്കുകയോ ധരിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാൽ, കൊറോണക്കാലത്ത് ജപമാലയുടെ ശക്തി തിരിച്ചറിഞ്ഞതോടെ ജപമാല താഴെവെച്ചിട്ടില്ല ഷിജി.
‘കോവിഡ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ എനിക്ക് ഒരു കൊന്ത വേണമെന്നു തോന്നി. വേഗം കൊന്ത കൈയിലെടുത്തു. അന്നു രാത്രി എനിക്ക് അസുഖം വല്ലാതെ കൂടി. ശ്വസിക്കാൻ വളരെയധികം ബുദ്ധിമുട്ടനുഭവപ്പെട്ടു. നാളത്തെ പ്രഭാതം കാണാൻ ഞാൻ ഉണ്ടാവില്ല എന്നുതന്നെ തോന്നി,’ ഷിജി മോൾ തുടർന്നു:
‘അനാഥരാവുന്ന കുട്ടികളെക്കുറിച്ചുള്ള ആശങ്കയും ഉള്ളിൽ നിറഞ്ഞു. ആ രാത്രി ജപമാല നെഞ്ചോട് ചേർത്തുപിടിച്ച് പ്രാർത്ഥിച്ചു. അപ്പോൾ ഒരു വലിയശക്തി എന്നിലേക്ക് വരുന്നതു ഞാനറിഞ്ഞു. ദൈവികമായ ഒരു സുരക്ഷാകവചം എനിക്കു ചുറ്റും വന്നു നിൽക്കുന്നതുപോലെ അനുഭവപ്പെട്ടു. നമ്മുടെ കർത്താവും പരിശുദ്ധ അമ്മയും കൂടെയുണ്ടെങ്കിൽ ഒരപകടവും സംഭവിക്കില്ല എന്നൊരു ധൈര്യം എന്റെയുള്ളിൽ നിറഞ്ഞു.’
പിന്നീട്, തന്റെ രോഗമുക്തി വേഗത്തിലായെന്നും ഷിജിമോൾ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് ജോലിയിൽ പ്രവേശിച്ചപ്പോൾ ഉണ്ടായ അനുഭവം പറയുമ്പോൾ ഷിജിക്ക് ആയിരം നാവാണ്. ജോലിയിൽ തിരികെ പ്രവേശിക്കുന്ന സമയത്ത്, കഴുത്തിൽ കിടക്കുന്ന ആഭരണം എടുത്തുമാറ്റണമെന്ന് മാനേജർക്ക് നിർബന്ധം. ഇൻഫെക്ഷൻ തടയാൻ ആരോഗ്യപ്രവർത്തകർ ജോലിസ്ഥലത്ത് ആഭരണങ്ങൾ ധരിക്കാൻ പാടില്ല എന്നതായിരുന്നു കാരണം.
എന്നാൽ, താൻ ധരിച്ചിരിക്കുന്നത് ആഭരണമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമായ ജപമാലയാണെന്നും ഇംഗ്ലീഷുകാരിയായ മാനേജരോട് ഷിജി വിശദീകരിച്ചു: ‘ഇതെനിക്ക് സുരക്ഷിതത്വവും സംരക്ഷണവും ശക്തിയും തരുന്നു. എന്നോട് ക്ഷമിക്കണം, എനിക്കിത് ഊരിമാറ്റാൻ സാധിക്കില്ല,’ ജപമാല അവൾക്ക് അത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മനസിലാക്കിയ അവർ ഒടുവിൽ കൊന്ത ധരിക്കാൻ അനുവദിക്കുകയായിരുന്നു.
ഒരുപക്ഷെ, കൊന്ത ധരിക്കാൻ എന്നെ അനുവദിച്ചില്ലായിരുന്നെങ്കിൽ ആ നിമിഷം ഞാൻ ജോലി തന്നെ ഉപേക്ഷിക്കുമായിരുന്നുവെന്നും വെളിപ്പെടുത്തുന്ന ഷിജിമോൾ, കൊറോണയെ പ്രതിരോധിക്കാൻ നൽകുന്ന ഉപദേശവും ശ്രദ്ധേയമാണ്:
‘പ്രിയപ്പെട്ടവരെ, മാസ്‌ക്, ഏപ്രൺ, ഗ്ലൗസ്, വൈസർ തുടങ്ങിയ പി.പി.ഇ ധരിച്ചാൽ കൊറോണക്കെതിരെ നിങ്ങൾക്ക് കൃത്യമായ സുരക്ഷ കിട്ടണമെന്നില്ല. എന്നാൽ ഇവയോടൊപ്പം വൈറസിനെതിരെ ഏറ്റവും ശക്തിയുള്ള സംരക്ഷണ കവചമായ ജപമാല ധരിച്ചാൽ നിങ്ങൾ 100%ശതമാനം സുരക്ഷിതരായിരിക്കും.’
മാനേജർ ഉൾപ്പെടെയുള്ള സഹപ്രവർത്തകർക്കു മുമ്പിൽ തന്റെ ദൃഢമായ ക്രൈസ്തവവിശ്വാസം ഏറ്റുപറയാനായതിന്റെ സന്തോഷത്തിലാണ് ഷിജിമോൾ. അതോടൊപ്പം, വിശ്വാസത്തെക്കാൾ വലുതല്ല ജോലിയെന്ന സത്യവും തന്റെ കോവിഡ് അനുഭവത്തിലൂടെ ലോകത്തോട് വിളിച്ചുപറയുകയാണ് …..

Leave a comment