The Elephants Murdered

Elephant Murdered

പൈനാപ്പിളിൽ വച്ച തോട്ട പൊട്ടി ചരിഞ്ഞ ആനയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി വിരാറ്റ് കൊഹ്ലി പങ്കു വച്ച ചിത്രമാണ് ഇത്. തികച്ചും ദൌർഭാഗ്യകരമായ രീതിയിൽ കൊല്ലപ്പെട്ട ആനയെ ഓർത്ത് സങ്കടമുണ്ട്. പക്ഷെ വിരാടിന്റെ ഈ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്ന മറ്റൊരു കാര്യമുണ്ട്. അതു പറയാമെന്ന് വിചാരിച്ചു. വിരാടിന്റെയൊ മറ്റു സെലബ്രിറ്റികളുടെയൊ കാര്യം മാത്രം അല്ല ഈ പറയുന്നത്. നമ്മിൽ പലരുടെയും കാര്യമാണ്. കൊല്ലപ്പെട്ട ആന ഗർഭിണി ആയിരുന്നു എന്നു മനസിലാക്കിയ മനുഷ്യനു ആ ആനയുടെ ഗർഭത്തിൽ ഉണ്ടായിരുന്നത് ഒരു ആനക്കുട്ടി ആണെന്ന് അംഗീകരിക്കാൻ ഒരു മടിയുമില്ലായിരുന്നു. അതുകൊണ്ടാണല്ലൊ ആനക്കുട്ടി സംസാരിക്കുന്ന രീതിയിലുള്ള കാർട്ടൂണുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. എന്നാൽ കുറച്ചു നാളുകൾക്ക് മുമ്പ് 24 ആഴ്ച വരെയുള്ള മനുഷ്യക്കുഞ്ഞുങ്ങളെ മാതാവിന്റെ ഗർഭത്തിൽ വച്ച് കൊലചെയ്യുന്നത് ഇന്ത്യൻ ഗവണ്മെന്റ് നിയമവിധേയമാക്കി. അതിനെതിരെ എത്ര പേർ പ്രതികരിച്ചു‌? എത്ര സെലബ്രിറ്റികൾ പോസ്റ്റുകൾ എഴുതി? എത്ര കാർട്ടൂണുകൾ വർക്കപെട്ടു? അതെങ്ങനെയാണ് – ആനയുടെ ഉദരത്തിൽ വളരുന്നത് ആനക്കുഞ്ഞാണെന്ന് അംഗീകരിക്കാൻ കഴിയുന്നവർക്ക് മനുഷ്യന്റെ ഉദരത്തിൽ വളരുന്നത് മനുഷ്യക്കുഞ്ഞാണെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്! അതു വെറും “ഭ്രൂണം” മാത്ര്മാണ് പലർക്കും! ഒരു ആനക്കുഞ്ഞിനു കിട്ടുന്ന അംഗീകാരം പോലും ഇവിടുത്തെ മനുഷ്യക്കുഞ്ഞുങ്ങൾക്ക് കിട്ടുന്നില്ല എന്നതാണു സത്യം.

  • Bibin Madathil

Leave a comment