47. Jersey – Telugu (2019)

Short Movie Review in Malayalam by Jenson Mathew

Movie Web..🎬🎥

ഗൗതം തിന്നാനൂരി തിരക്കഥയെഴുതി സംവിധാനം ചെയ്ത 2019ലെ ഇന്ത്യൻ തെലുങ്ക് ഭാഷ സ്പോർട്സ് ഡ്രാമ ഫിലിമാണ് ജേഴ്സി. ആഭ്യന്തര‌ ക്രികറ്റിൽ 36 സെഞ്ചുറി, അതിൽ 3 ട്രിപ്പിൾ, 7 ഡബിൾ, ഉണ്ടായിട്ടും അർജുന്
ചില കാരണങ്ങളാൽ 26 ആം വയസ്സിൽ കളി അവസാനിപ്പിക്കേണ്ടി വരികയാണ്.
ആകെ കിട്ടിയ സർക്കാർ ജോലിയും നഷ്ടപ്പെട്ട്, സ്റ്റാർ ഹോട്ടലിലെ ജോലിക്കാരിയായ ഭാര്യയുടെ
വരുമാനത്തെ ആശ്രയിച്ചാണ് അയാളും മകനും കഴിയുന്നത്‌. എല്ലാവരുടെയും മുന്നിൽ അയാൾ ഒരു ലൂസർ ആണ്. ഭാര്യ സാറയുടെ മുന്നിൽ ഉൾപ്പെടെ. ആകെ അയാളിൽ വിശ്വാസം ഉള്ള 2 പേർ അയാളുടെ കോച്ചും മകനുമാണ്. കോച്ചിന് അയാളുടെ കഴിവിൽ ബോധ്യം ഉണ്ടെങ്കിൽ മകന് അച്ഛൻ പണ്ട്‌ മുതലേ ഹീറോ ആണ്. 10 വർഷം മുന്നേ കളി നിർത്തിയ അർജ്ജുൻ ഒരു പ്രത്യേക സാഹചര്യത്തിൽ വീണ്ടും കളിക്കാൻ തുടങ്ങുകയാണ്. അതും ഇന്ത്യൻ ടീം ലക്ഷ്യം വെച്ച്. 36 ആം വയസിൽ അയാൾക്ക്‌ അത്‌ നേടാൻ കഴിയുമോ എന്നതാണ് ചോദ്യം.

സ്വാഭാവികവും യാഥാർത്ഥ്യവുമായ പ്രകടനത്തിലൂടെ ഇൗ സിനിമയുടെ ഏറ്റവും വലിയ വിജയം നാനി ആന്നെന് പറയാം. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിംഗ്‌ ഷോട്ടുകൾ എല്ലാം തന്നെ ഇതിലെ കഥാപാത്രത്തിന് വേണ്ടി നാനി ഗംഭീരമായി ചെയ്തിരിക്കുന്നു. തന്റെ ശക്തമായ പ്രകടനങ്ങളോടും വികാരങ്ങളോടും കൂടി എല്ലാവരെയും ആകർഷിച്ചു. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ തന്റെ ശരീരഭാഷയും പെരുമാറ്റരീതിയും കൊണ്ട് അദ്ദേഹത്തിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. ശ്രദ്ധ ശ്രീനാഥ്…

View original post 160 more words

Leave a comment