നിഴലുകൾ

Coffin

വെളിച്ചത്തിലേക്ക് നടന്നു നീങ്ങിയപ്പോൾ എന്റെ പുറകിൽ സൃഷ്ടിക്കപ്പെട്ട കറുത്ത രൂപങ്ങൾ, നിഴലുകൾ…. അവർ എപ്പോഴും എന്നെ പിൻതുടർന്നു കൊണ്ടേയിരുന്നു…

“അതെ, നീ ഇല്ലാതാവുമ്പോൾ നഷ്ടമാവുന്നത് ആ കറുത്ത രൂപങ്ങൾ മാത്രമാണ്. വെളിച്ചത്തെ തടഞ്ഞു നിർത്തിയ നിന്റെ ശരീരം സൃഷ്ടിച്ച ഇരുണ്ട രൂപങ്ങൾ മാത്രം.നീ സൃഷ്ടിച്ച അടയാളങ്ങൾ നിന്നെ പിൻതുടർന്ന ആ ഇരുണ്ട രൂപങ്ങൾ മാത്രമാണ്…”

“അപ്പോൾ, എന്റെ എഴുത്തുകൾ…..”

“ഹ ഹ …. നിന്റെ എഴുത്തുകൾ … അവയുടെ സ്ഥാനം ചവറ്റുകുട്ടയിലല്ലേ. പരസ്പര ബന്ധമില്ലാതെ കെട്ടുപിണഞ്ഞ് കിടക്കുന്ന കുറേ വാക്കുകൾ. അർത്ഥങ്ങൾക്ക് വേർതിരിക്കാൻ കഴിയാത്ത കുറേ വരികൾ… അസംബന്ധം.എഴുത്തുകൾ ഏതൊരു വായനക്കാരനും മനസിലാകുന്നതായിരിക്കണം. വായനക്കാരന്റെ മനസിലേക്ക് തുളഞ്ഞു കയറാൻ ശേഷിയുള്ളതായിരിക്കണം.
നിന്റെ വികാരങ്ങളുടെ കുത്തൊഴുക്കുകൾ മാത്രമാണ് നിന്റെ എഴുത്തുകൾ.അതിൽ നൻമകളുണ്ടായിരുന്നോ… വിപ്ലവമുണ്ടായിരുന്നോ… ജീവിതങ്ങളുണ്ടായിരുന്നോ…അതെ നീ എഴുതിയത് നിനക്കു വേണ്ടി മാത്രമാണ്. നിന്നെ കുറിച്ച് മാത്രമാണ്. നീയും വെറും സ്വാർത്ഥനാണ്. പ്രശസ്തിയും പ്രസിദ്ധിയും മാത്രമായിരുന്നില്ലേ നിന്റെ മനസും ആഗ്രഹിച്ചിരുന്നത്.

ആർക്കും മനസിലാവാൻ വേണ്ടിയലല്ലോ ഞാൻ എഴുതിയിരുന്നത്. ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നില്ലേ. എന്റെ ചിന്തകളെ നേരിടാൻ വേണ്ടിയായിരുന്നില്ലേ. ഞാൻ എന്തെഴുതണമെന്നുള്ളത് എന്റെ സ്വാതന്ത്ര്യമല്ലേ. നിസ്വാർത്ഥരായ ആരെങ്കിലും ഉണ്ടോ ഈ ലോകത്ത്…. ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കാനാഗ്രഹിച്ചപ്പോൾ പ്രണയം പോലും സ്വാർത്ഥതയായില്ലേ. എല്ലാവരും പ്രവർത്തിക്കുന്നത് അവനവന് വേണ്ടിയല്ലേ പ്രതിഫലങ്ങൾക്ക് വേണ്ടിയല്ലേ. മതങ്ങളും വിശ്വാസങ്ങളും എല്ലാം കെട്ടിപടുത്തിരിക്കുന്നത് തന്നെ പ്രതിഫലങ്ങൾക്കു വേണ്ടിയുള്ള പ്രതീക്ഷകളില്ലല്ലേ.

എന്റെ ബന്ധങ്ങളോ …?

“വയ്യ ഇനി ബന്ധങ്ങളെക്കൂടി നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്ത് വെക്കാൻ. അലെങ്കിലും ഈ ബന്ധങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്…

View original post 41 more words

Leave a comment