1)നിന്റെ കർത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്.
2)ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3)കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4)മാതാപിതാക്കന്മാരെ ബഹുമാനിക്കണം
5)കൊല്ലരുത്
6)വ്യഭിചാരം ചെയ്യരുത്
7)മോഷ്ടിക്കരുത്
8)കള്ളസാക്ഷ്യം പറയരുത്
9)അന്യന്റെ ഭാര്യയെ മോഹിക്കരുത്
10)അന്യന്റെ വസ്തുക്കൾ മോഹിക്കരുത്
ഈ പത്തുകല്പനകൾ രണ്ടു കല്പനകളിൽ സംഗ്രഹിക്കാം
1)എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം
2)തന്നെപോലെ മറ്റുള്ളവരെയും സ്നേഹിക്കണം