സ്വന്തം മതത്തിൽ ഉള്ളവർക്ക് മാത്രം മതിയോ സമാധാനം മലാല?

മതം നോക്കാതെ ഈ കള്ളകൂട്ടങ്ങളെ പിന്താങ്ങി മുതുകത്ത് തൊഴിവാങ്ങിക്കുന്ന ക്രിസ്ത്യാനികൾ ഒന്ന് ചിന്തിക്കുക.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തി താലിബാൻ ഭീകരരുടെ തോക്കിനിരയായ കൗമാരക്കാരിയാണ് മലാല യൂസഫ്സായി. പാകിസ്ഥാനിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ
ളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാൻ മലാലയ്ക്ക് ഒരു പരിധിവരെ സാധിച്ചു. തീവ്രവാദികളുടെ അക്രമത്തെ പേടിച്ചാണ് ഇതിനിടയിൽ അവർ ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. 2020 ജൂൺ മാസം മലാല ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അവരെ ആരാധനയോടെ ഒരു നേതാവായി നോക്കിക്കാണുന്നു.

എന്നാൽ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നേതാക്കളായ മഹാത്മാഗാന്ധി, എബ്രഹാം ലിങ്കൺ, നെൽസൺ മണ്ടേല തുടങ്ങിയവരിൽ ഉള്ള ഒരു ഗുണം മലാലയ്ക്കില്ല. ഗാന്ധിയെ പോലുള്ള നേതാക്കൾ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വേണ്ടിയും ശബ്ദമുയർത്തിയിരുന്നു. എന്നാൽ ചില പ്രത്യേക വിഷയങ്ങളിൽ മാത്രമേ മലാല പ്രതികരിക്കാറുള്ളൂ. പാകിസ്ഥാനിലെ ഹൈന്ദവ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മലാല യൂസുഫ്സായി മൗനമവലംബിക്കുന്നു. പാക്കിസ്ഥാനിലെ തടവറയിൽ വ്യാജ മതനിന്ദാ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആസിയാ ബീവിയുടെ കാര്യത്തിൽ ഒന്നും മിണ്ടാൻ മലാല കൂട്ടാക്കാതിരുന്നത് മനുഷ്യാവകാശ പ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.

കാശ്മീർ വിഷയത്തിലും പാക്കിസ്ഥാൻ അനുകൂല നിലപാടാണ് അവർക്കുള്ളത്. അവസരം കിട്ടുമ്പോഴെല്ലാം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിക്കുന്ന മലാല ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെയും, ഇറാനിലെ അൽ കുദ്സ് തീവ്രവാദ സംഘടനയുടെ തലവനായിരുന്ന കാസിം സുലൈമാനിയും ട്രംപ് ഭരണകൂടമാണ് ഇല്ലാതാക്കിയെന്ന യാഥാർത്ഥ്യം വിസ്മരിക്കുന്നു.

തീവ്രവാദത്തിന്റെ ഇരയായ മലാല ഇക്കാര്യങ്ങളെല്ലാം മൗനം അവലംബിക്കുന്നത് എന്തിനുവേണ്ടിയാണ് എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.

Leave a comment