മൗനം

Advertisements

മൗനം

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്
ഒന്നും ചെയ്യാതെ തന്നെ മുറിവേൽപ്പിക്കാൻ നാം
ഉപയോഗിക്കുന്ന അദൃശ്യമായ
ചില ആയുധങ്ങളാണ്
മൗനം, വാക്കുകൾ, സ്നേഹം
ഇവയിൽ എല്ലായിടത്തിലും പല സ്വഭാവമുള്ളതു മൗനത്തിനാണ്

വേദനിപ്പിക്കാൻ കഴിയും…
വിഷമിപ്പിക്കാൻ കഴിയും…
ചിന്തിപ്പിക്കാൻ കഴിയും…
ആശ്വാസവും ഏകാറുണ്ട്
ആനന്ദവും നൽകാറുണ്ട്
“സ്നേഹിക്കുന്നവരിൽ നിന്നും പെട്ടെന്നുണ്ടാവുന്ന മൗനം
പലരെയും ഏറെ വേദനിപ്പിക്കാറും
വിഷമിപ്പിക്കാറുമുണ്ട്

അതെ സമയം നമ്മൾ ബഹുമാനിക്കുന്നവരുടെ മൗനം
നമ്മളെ പെട്ടെന്ന് ഒരുപാട്
ചിന്തിപ്പിക്കാറുമുണ്ട്
ഇനി എപ്പോഴും നമ്മളെ വഴക്ക് പറയുകയും ശാസിക്കുകയും ചെയ്യുന്നവർ പെട്ടെന്ന് മൗനം പാലിച്ചാൽ അതു ശെരിക്കും
ആശ്വാസവും ആവാറുണ്ട്
നമ്മൾ ഒറ്റക്കിരുന്നു നമുക്ക് ഇഷ്ടപെട്ട എന്തെങ്കിലും പ്രവർത്തികൾ മൗനമായി ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ അതിൽ ആനന്ദവും കാണണ്ടെത്താറുണ്ട്…
അങ്ങിനെ അങ്ങിനെ ഒരുപാട് കീറിമുറിക്കാൻ പറ്റുന്ന ഒരുപാട് അർത്ഥങ്ങളുടെ ഒറ്റ വാക്കാണ്
മൗനം…

ഇതിനെല്ലാം പുറമെ ആരോടും പറയാതെ ചില സമയങ്ങളിൽ ഉണ്ടാവുന്ന വലിയ സങ്കടങ്ങളെ കടിച്ചമർത്തി
പൊട്ടി കരയാൻ മനസ്സു കിടന്നു വിതുമ്പുമ്പോഴും പിടിച്ചു നിർത്തി
മൗനത്തോടെ ചിലരുടെ ഒരു ചിരിയുണ്ട് അതു മനസിലാക്കാൻ
അവർക്ക് മാത്രമേ കഴിയുകയൊള്ളു
ആ ഉണ്ടാകുന്ന മൗനത്തിന്റെ വേദനയും, വിഷമവും, എരിച്ചിലും പുകച്ചിലും
അവർക്കു മാത്രമേ അറിയാൻ സാധിക്കത്തൊള്ളൂ അവർക്കു മാത്രമേ അതു ആസ്വാദിക്കാൻ സാധിക്കത്തൊള്ളൂ…..

സ്നേഹത്തോടെ

ജോമോൻ ളാപ്പിള്ളിൽ, മാനന്തവാടി

Advertisements

One thought on “മൗനം

Leave a comment