പതിനാലുകാരിയെ പലയിടങ്ങളില്‍വെച്ച്‌ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.

കൊച്ചി: പതിനാലുകാരിയെ പലയിടങ്ങളില്‍വെച്ച്‌ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ഏലൂര്‍ മഞ്ഞുമ്മലിലാണ് സംഭവം. ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശികളായ ഷാഹിദ് (24), ഫര്‍ഹാദ് ഖാന്‍ (29), ഹനീഫ് (28) എന്നിവരാണ് പിടിയിലായത്. പ്രതികളായ മറ്റ് മൂന്നുപേര്‍ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു.

കൊച്ചി അസി. പൊലീസ്​ കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്​ പീഡനം സ്ഥിരീകരിച്ചത്​. ഏലൂര്‍ പൊലീസാണ്​ കേസെടുത്തത്​. മാര്‍ച്ച്‌​ മുതല്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരു​െന്നന്ന്​ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.

ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വെച്ച്‌​ പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കി.

Leave a comment