കത്തിജ്വലിക്കുന്ന വിളക്ക്

കത്തിജ്വലിക്കുന്ന വിളക്ക്

വി. സ്നാപയോഹന്നാന്‍

 വി. മത്തായി 11:11 തിരുവചനത്തില്‍ നമമള്‍ ഇങ്ങനെ കാണുന്നു.

സ്ത്രികളില്‍ നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവരായി ആരുമില്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ പോലും സ്നാപകയോഹന്നാനെക്കാള്‍ വലിയവനാണ്.”

സ്നേഹിതരെ, പരി.പരിശുദ്ധാല്‍മാവായ ദൈവം ശക്തമായ സന്ദേശങ്ങlളാണ് സ്നാപകയോഹന്നാന്‍റെ ജീവിതത്തിലൂടെ സഭയ്ക്കും ലോകത്തിനും നല്‍കുന്നത്. ഏതാനും കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

  1. വളരെയധികം ഒരുക്കമുള്ള മാതാപിതാക്കളുടെ മകനായി ജനിക്കുവാന്‍ ഭാഗ്യം ലഭിച്ചു.

   കത്തോലിക്കാ സഭയുടെ പഠനം ഇപ്രകാരമാണ്.

 കുഞ്ഞുങ്ങള്‍ ആദ്യം മാതാപിതാക്കളുടെ ഹ്യദയത്തില്‍ ജനിക്കണം. അതിനുശേഷം ഉദരത്തില്‍ ജനിക്കണം.” ഇതാണ് സഭയുടെ പഠനം. സ്നാപകയോഹന്നാനെ സംബന്ധിച്ചു ഇതു 100 % ശരിയാണ്. കാരണം, ഇദ്ധെഹത്തിന്റെ മാതാപിതാക്കള്‍ ആയിരുന്ന സക്കറിയായ്ക്കും , എലിസബത്തിനും അനേകനാള്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. വേദനകളും ഒപ്പം പ്രാര്‍ത്ഥനകളുമായി മുന്നോട്ടു തുഴഞ്ഞപ്പോള്‍ ദൈവത്തിന്‍റെ ദൂദന്‍ പ്രത്യക്ഷപ്പെട്ട്പറയുകയാണ്.” ദൈവം നിനക്ക് ഒരു പുത്രനെ നല്കാന്‍ ആഗ്രഹിക്കുന്നു.”

നമ്മുടെ ജീവിത ചുറ്റുപാടുകളിലേക്ക് ഒന്നു കടന്നു വരാം.

ഇന്നു എയ്ഞ്ചല്‍സ് ധ്യാനങ്ങളും ക്രിസ്റ്റിന്‍ ധ്യാനങ്ങളും വളരെ പ്രസ്ക്തമാണ്. 2 .5 വയസുള്ള കുഞ്ഞിനെപ്പോലും ഇന്നു ധ്യനിപ്പിക്കാറുണ്ട്. വളരെ സന്തോഷമായ കാര്യം തന്നെ. പക്ഷെ, നമ്മള്‍ ഒന്ന് ഓര്‍ക്കണം, ഇതിനു മുന്‍പേ കുഞ്ഞുങ്ങളെ ധ്യാനിപ്പിക്കാന്‍ സാധിക്കും. സാധിക്കണം. അതിനു നമ്മള്‍ ചെയ്യേണ്ട പ്രധാന കാര്യം മാതാപിതാക്കള്‍ പരിശുദ്ധാത്മാ നിറവുള്ളവരായി കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്കുക എന്നതാണ്. മാതാപിതാക്കള്‍ പ്രാര്‍ത്ഥനയാലും ദൈവവചനത്താലും നിറയപ്പെട്ടു കഴിയുമ്പോള്‍ അവരിലുടെ ജനിക്കുന്ന കുഞ്ഞ് സഭയുക്കും ലോകത്തിനും അനുഗ്രഹമായിത്തിരും. കുഞ്ഞുങ്ങള്‍ ആദ്യം മാതാപിതാക്കളുടെ ഹ്യദയത്തില്‍ ജനിക്കണം. അതിനുശേഷം ഉദരത്തില്‍ ജനിക്കണം.

 

  1. എലിസബത്തില്‍ പരി.കന്യാമറിയം നിറഞ്ഞപ്പോള്‍ അവളുടെ ഗര്‍ഭപാത്രത്തില്‍ 6 മാസമായി പ്രായമുള്ള സ്നാപകയോഹന്നാന്‍ പരിശുദ്ധാല്‍മാവിനാല്‍ നിറഞ്ഞ് കുതിച്ചുചാടി.

പലരുടെയും സംശയങ്ങള്‍ക്കുള്ള വളരെ വ്യക്തമായ ഉത്തരം ഇതിലുടെ വ്യക്തമാണ്‌. അനേകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കുഞ്ഞുങ്ങള്‍ക്ക്‌ കത്തോലിക്കാസഭ ജ്ഞാനസ്നാനം കൊടുത്താല്‍ ജ്ഞാനസ്നാനം എന്താണെന്നു പോലും അറിയാത്ത പ്രായത്തില്‍, ഈശോ ആരെണെന്ന് പോലും അറിയാത്ത പ്രായത്തില്‍, എന്താണ് അവര്‍ക്ക് സംഭവിക്കുന്നത്? .ഇതൊക്കെ പറഞ്ഞ് പരിഹസിക്കുന്നവര്‍ക്കുള്ള  വ്യക്തമായ ഉത്തരമാണിത്.

 

  1. അവന്‍ മരുഭുമിയിലായിരുന്നു.

സ്നാപകയോഹന്നാന്‍ മരുഭുമിയില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ ആയിരുന്നപ്പോള്‍ ദൈവവചനം അവനെ തേടിവന്നു.

വളരെ ക്യതമായ ഒരു സന്ദേശം ദൈവം ഇവിടെ തരുന്നുണ്ട്. 
എന്തുകൊണ്ടാണ് ദൈവവചനം നമ്മെ തേടി വരാത്തത് ?
നമ്മുക്ക് തിരക്ക് കൂടുതല്‍ ആയതുകൊണ്ട് , നമ്മള്‍ മരുഭുമിയില്‍ ആകാത്തതുകൊണ്ട്, നമ്മള്‍ എപ്പോളും ബിസി ആകുന്നതുകൊണ്ട്, ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാനോ, തിരിച്ചറിയാനോ സാധിക്കുന്നില്ല.
തിരക്കില്‍ നിന്നു മാറി അല്പനേരം കര്‍ത്താവിന്റെ മുന്‍പില്‍ ഒറ്റയ്ക്കിരുന്നാല്‍ ദൈവത്തിന്‍റെ സ്വരം നമ്മെ തേടി വരും.
നമ്മളുടെ മക്കളുടെ മുന്‍പില്‍ കര്‍ത്താവിന്‍റെ ശബ്ദമായി തീരണമെങ്കില്‍, കുഞ്ഞുങ്ങള്‍ക്ക്‌ നമ്മളെ സ്വാധീനിക്കാന്‍ സാധിക്കണമെങ്കില്‍ അതായത്,  അല്പനേരമെങ്കിലും ദൈവത്തോടൊപ്പം ഒറ്റയ്ക്കിരിക്കണം.

നമ്മുടെ ജീവിതത്തിന്റെ തകര്‍ച്ചയുടെ അല്ലെങ്കില്‍ പരാജയത്തിന്റെ കാരണം 24 മണിക്കൂര്‍ കിട്ടിയിട്ടും അവിടൊത്തോടൊപ്പം ഒറ്റയ്ക്കിരിക്കാന്‍ സാധിക്കാത്തതുക്കൊണ്ടാണ്. 

  1. കര്‍ത്താവിനു വേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ സ്നാപകയോഹന്നാന്‍ തയ്യാറായി.

സത്യത്തിനുവേണ്ടി നിലകൊണ്ട സ്നാപകയോഹന്നാന് ജീവന്‍ നഷ്ടമായി.

സ്ത്രികളില്‍ നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍  വലിയവരായി ആരുമില്ല. 

ഒന്നുഓര്‍ത്തു നൊക്കൂ…

എത്രയോ മഹാന്മാര്‍ കടന്നുപോയി. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി യേശുവിന് എത്രയോ വര്‍ഷങ്ങള്‍ മുന്‍പ് ജീവിച്ചിരുന്നു.സീസര്‍മാര്‍, ഏലിയ പ്രവാചകന്‍, ജോഷ്വാ, ദാവീദ എത്രയോപേര്‍….

ഇവരെയൊന്നും പറയാതെ യേശു പറയുന്നു.”സ്ത്രികളില്‍ നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവരായി ആരുമില്ല”
ദൈവത്തിനു നിരക്കാത്തതൊന്നും ജീവിതത്തില്‍ ചെയ്യുകയില്ലെന്നു വാശിപിടിച്ച് അതിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒരു മനുഷ്യനെപ്പറ്റിയാണ് ഈശോ സംസാരിക്കുന്നത്.

ഒന്നുകൂടി അവിടുന്ന് കൂട്ടിചേര്‍ത്തു.

ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ പോലും സ്നാപകയോഹന്നാനെക്കാള്‍ വലിയവനാണ്.” കാരണം, സ്നാപകയോഹന്നാന് ദൈവത്തിന്‍റെ ശരീരം ഭക്ഷിക്കാനോ, രക്തം പാനം ചെയ്യാനോ സാധിച്ചില്ല. ഒരിക്കല്‍പോലും..
എനിക്കും നിങ്ങള്‍ക്കും അത് സാധിക്കുന്നു. സ്നാപകയോഹന്നാന് അവിടുത്തേക്ക് വേണ്ടി വഴിയൊരുക്കാന്‍ സാധിച്ചു.നമുക്കോ ക്രിസ്തുവില്‍ വസിക്കുവാനും.

ക്രിസ്തുവിന്റെ സ്വന്തമായിതീരുവാനുള്ള വലിയ ഭാഗ്യം ലഭിച്ച നമ്മളെ നോക്കി അവിടുന്ന് പറയുന്നു. നിങ്ങള്‍ സ്നാപകയോഹന്നാനെക്കാളും ഭാഗ്യമുള്ളവര്‍.
പക്ഷേ , ഒരു ചോദ്യം ഇവിടെ ഉദിക്കുന്നുണ്ട്. നമ്മള്‍ ഭാഗ്യവാന്മാര്‍ ആണ് . യോഹന്നാന്‍റെ ജീവിതത്തിലെ ആ ഗുണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടോ?. പരിശുദ്ധല്‍മാവിനാല്‍ നിറഞ്ഞതുപോലെ, മരുഭുമിയില്‍ ഒറ്റയ്ക്ക്പ്രാര്‍ത്ഥിച്ചതുപോലെ, സത്യത്തിനു വേണ്ടി നിലകൊണ്ടതുപോലെ. അങ്ങനെ അങ്ങയോടൊപ്പം ആകാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.

November 2014

Advertisements

Leave a comment