Arch Bishop Mar Joseph Chennoth Passed Away

ജപ്പാനിലെ അപ്പോസ്‌തലിക് നുണ്‍ഷ്യോ ആര്‍ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് (76) അന്തരിച്ചു.

ഇന്ത്യന്‍ സമയം തിങ്കളാഴ്​ച രാത്രി 10.15ന്​ ജപ്പാനിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന്​ ചികിത്സയിലായിരുന്നു. മൃതദേഹം ടോക്യോയിലെ മിഷന്‍ ആശുപത്രിയില്‍.

ചേർത്തല കോക്കമംഗലം ചേന്നോത്ത്‌ ജോസഫി​െൻറയും വെളിയനാട്‌ നാല്‍പതാംകുളത്തില്‍ മറിയക്കുട്ടി (പുണ്യശ്ശോകനായ മാര്‍ ജയിംസ്‌ കാളാശ്ശേരിയുടെ സഹോദരീപുത്രി) യു​െടയും എട്ടുമക്കളില്‍ ഏഴാമത്തെ മകനായി 1943 ഒക്‌ടോബര്‍ 13ന്‌ ജോസഫ്‌ ചേന്നോത്ത്‌ ജനിച്ചു.

1963ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ ജോസഫ്‌ ചേന്നോത്തിനെ ഉപരിപഠനത്തിന്​ റോമിലേക്ക്‌ അയച്ചു. അവിടെ പൊന്തിഫിക്കല്‍ ഉര്‍ബാന യൂനിവേഴ്‌സിറ്റിയില്‍നിന്ന്​ ഫിലോസഫിയിലും തിയോളജിയിലും ബിരുദമെടുത്തു. 1969 ​േമയ്‌ നാലിന്‌ ആസ്‌ട്രിയയില്‍വെച്ച്‌ വൈദീകപട്ടം സ്വീകരിച്ചു.

1972ല്‍ കര്‍ദിനാള്‍ പാറേക്കാട്ടിലി​െൻറ സെക്രട്ടറിയും എറണാകുളം ബസിലിക്കയില്‍ സഹ വികാരിയുമായി. 1973ല്‍ വീണ്ടും റോമിലേക്ക്‌ പോയി. ഡിപ്ലോമസിയിലും ഇൻറര്‍നാഷനല്‍ ലോയിലും ഡിപ്ലോമയും കാനോന്‍ നിയമത്തില്‍ ഡോക്‌ടറേറ്റും നേടി. ലാറ്റിന്‍, ഫ്രഞ്ച്‌, സ്‌പാനിഷ്‌, ഇറ്റാലിയന്‍, ജര്‍മന്‍, ചൈനീസ്‌ ഭാഷകളില്‍ വൈദഗ്‌ധ്യം നേടിയ അദ്ദേഹത്തി​െൻറ ആദ്യ ഡിപ്ലോമാറ്റിക്‌ നിയമനം കാമറൂണിലെ വത്തിക്കാന്‍ എംബസിയിലായിരുന്നു.

Mar Chennothഇക്കാലത്ത്‌ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍നിന്ന്​ മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു.

1984 മുതല്‍ രണ്ടുവര്‍ഷം വത്തിക്കാന്‍ വിദേശകാര്യ വകുപ്പിലും 1986 മുതല്‍ തുര്‍ക്കിയില്‍ മൂന്നുവര്‍ഷവും ലക്‌സംബര്‍ഗ്‌, ബല്‍ജിയം, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലും 1990 മുതല്‍ മൂന്നുവര്‍ഷം സ്‌പെയിനിലും 1993 മുതല്‍ ഡെന്മാര്‍ക്ക്‌, സ്വീഡന്‍, നോര്‍വെ, ഫിന്‍ലൻഡ്​ എന്നിവിടങ്ങളില്‍ കൗണ്‍സിലറായും 1999ല്‍ തായ്‌വാനില്‍ ചാര്‍ജ്‌ ഡി അഫയേഴ്‌സ്‌ ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: ലില്ലിക്കുട്ടി ജോര്‍ജ്, സി.ജെ. ആൻറണി, മേരിക്കുട്ടി ജയിംസ്, പ്രഫ. സി.ജെ. പോള്‍, ഡോ. സി.ജെ. തോമസ്, സി.ജെ. ജയിംസ്, പരേതനായ സി.ജെ. വര്‍ഗീസ്.

Leave a comment