ഇടയൻ വീണ്ടും ആലയിലേക്ക്

Mar John Vadakkel serves as Parish Vicar

ഇടയൻ വീണ്ടും ആലയിലേക്ക്: ബിജ്നോർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോൺ വടക്കേൽ ഉത്തർപ്രദേശിലെ മീററ്റ് രൂപതയിലെ കത്തവ്ളിയിലെ സെൻ്റ് തോമസ് പള്ളിയുടെ വികാരിയായി

ബിജ്നോർ രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ജോൺ വടക്കേൽ CMI സ്വന്തം ആഗ്രഹപ്രകാരം ഒരു ഇടവക വികാരിയായി ചാർജെടുക്കുന്നു. കോതമംഗലത്ത് ജനിച്ച (08-09 – 1943) ഇദ്ദേഹം 19-12-1975-ൽ തിരുപ്പട്ടം സ്വീകരിച്ചതു മുതൽ ബിജ്നോറിലെ അജപാലന രംഗത്ത് സജീവമായിരുന്നു. 2009-ൽ മാർ ഗ്രേഷ്യസ് മുണ്ടാടൻ സ്ഥാനമൊഴിയുമ്പോൾ അദ്ദേഹത്തിന്റെ വികാരി ജനറലായിരുന്നു മാർ വടക്കേൽ. പത്തു വർഷത്തെ ഇടയ ദൗത്യത്തിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച പിതാവിന് വിശ്രമകാലഘട്ടവും തന്റെ ആടുകളോടൊപ്പം അവർക്ക് ശുശ്രൂഷ ചെയ്തു കൊണ്ട് മുന്നേറാനുള്ള തീക്ഷ്ണമായ ആഗ്രഹത്തെ തുടർന്നാണ് പുതിയ നിയമനം. ഉത്തർപ്രദേശിലെ മീററ്റ് രൂപതയിലെ കത്തവ്ളിയിലെ മാർ തോമസ് പള്ളിയുടെ വികാരിയായും അതോട് ചേർന്നുള്ള CMI ആശ്രമത്തിന്റെ ഡയറക്ടറുമായാണ് ചാർജ്ജ് എടുക്കുന്നത്. സഭ നിരവധി പ്രതിസന്ധികളും പീഢനങ്ങളും നേരിടുന്ന ഇക്കാലത്ത് ജനങ്ങളോടൊപ്പമായിരുന്ന് അവരിൽ ഒരുവനായി മുന്നിൽ നിന്നും നയിക്കുന്ന മേലധ്യക്ഷന്മാർ വിശ്വാസികൾക്ക് പ്രചോദനവും ക്രിസ്തുവിന്റെ ധീര സാക്ഷ്യവുമാണ്.

തയാറാക്കിയത്: ഫാ. ഫ്രാൻസീസ് കൂത്തൂർ

©Public Relation Department -Trichur Archdiocese (12.10.2020)

Leave a comment