ഇത്തിരിവെട്ടം

ഇത്തിരിവെട്ടം 6

ഇത്തിരിവെട്ടം 6

വേദനകളെ ഏതുവിധേനെയും ഒഴിവാക്കുക എന്നതാണ് മനുഷ്യന്റെ അടിസ്ഥാന ചോദന. വേദനയില്ലാതെ മാറ്റം, അസ്വസ്ഥതയില്ലാതെ വളർച്ച എന്നിവ ഉണ്ടാകില്ല. അതുകൊണ്ടാണ് നിങ്ങൾ ആരായിരുന്നുവെന്ന് ആദ്യം മനസിലാക്കാതെ പുതിയ ഒരാളാകാൻ നമുക്കു സാധിക്കാത്തത്.
എന്തുവിലകൊടുത്തും വേദന ഒഴിവാക്കി വേദനയില്ലാത്ത ജീവിതത്തിലേക്ക് നമ്മെ നയിക്കാൻ നമ്മുടെ മസ്തിഷ്കം ക്രമേണ ശ്രമിക്കുന്നു. എന്നാൽ വേദനകളുടെ നിരന്തരമുള്ള ഒഴിവാക്കലുകൾ കൊണ്ടു നമ്മുക്ക് ഒരു ഉപകാരവും ചെയ്യില്ല.

സാങ്കേതിക മുന്നേറ്റങ്ങളുടെ കാലഘട്ടത്തിൽ, നമ്മുടെ പൂർവ്വികരുമായി താരതമ്യപ്പെടുത്തുമ്പോൾ വൈകാരികമായും ശാരീരികമായും ഞങ്ങൾ വളരെ ദുർബലരായി വളരുന്നു. ഇപ്പോൾ, നമ്മുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ, ഫേസ്ബുക് പോസ്റ്റിനെ വിമർശിക്കുന്നത് നമുക്കു താങ്ങാവുന്നതിലും അപ്പുറമാണ്, അതുകൊണ്ടാണ് വാക്ക് പോരുകൾക്ക് നമ്മുടെ സാമൂഹിക മാധ്യമങ്ങൾ വേദിയാകുന്നത്. അതിനുമുകളിൽ, നമ്മുടെ ഫോൺ ചാർജർ മറക്കുമ്പോഴോ ചെയ്തോണ്ടിരിക്കുന്നവ ശരിയാകാതെ വരുമ്പോളുമെല്ലാം നമ്മൾ കൂടുതൽ ആസ്വസ്ഥരും ആകുന്നതും അതുകൊണ്ടാവാം.

എന്നാൽ മുന്നോട്ട് പോകാനും മെച്ചപ്പെടാനുമുള്ള ഒരേയൊരു വഴി വേദന ഒഴിവാക്കുകയല്ല, വേദനകളിലൂടെ ശക്തി പ്രാപിക്കുന്നതിലാണ്. മെച്ചപ്പെടാൻ നമ്മൾ നഗ്നപാദരായി റോഡിൽ ഇറങ്ങിയാലേ കാല്പാദത്തിന് ഏതു കഠിനമായ വഴികളികൂടെ നടക്കാനുള്ളശക്തി ലഭിക്കു. ഇന്നത് കാലത്ത് മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയിൽ മൊബൈൽ നോക്കിയിരിക്കാതെ സംസാരിക്കുന്നവന്റെ മുഖത്തുനോക്കി സംസാരിക്കാൻ സാധിക്കുമോ?

സ്വയം ചോദിക്കണം, ഫെഡററും മെസ്സിയും റൊണാൾഡോയും കോഹ്ലിയുമൊക്കെ എങ്ങനെ അവരുടെ പെർഫോമനസ് എങ്ങനെ മെച്ചപ്പെടുത്തുന്നു? കഴിഞ്ഞ വർഷത്തേക്കാൾ കഠിനമായി വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ അവർക്ക് ഫിറ്റ്നസ് കാത്തുസ്സൂക്ഷിക്കാൻ സാധിക്കു. നമുക്കും മുന്നോട്ടു പോകാനുള്ള മാർഗം അതുതന്നെയാണ് വേദനകളെ തരണം ചെയ്യാൻ പഠിക്കുക. തീയിൽ കുരുത്തതു വെയിലത്തു വാടില്ല എന്നു നമ്മൾ പറയുന്നത് അതുകൊണ്ടാണ്. ചിത്രശലഭമുണ്ടാകുന്ന മെറ്റമോർഫിസിസും മണതരികളാൽ ഞെരിഞ്ഞാമർന്നുഉണ്ടാകുന്ന പവിഴവും ഒക്കെ വേദനകളെ കൂട്ടുപിടിച്ചു മുന്നേറുന്നവരാണ്.

ജെറെമി ബെൻതം, ജോൺ സ്റ്റുവർട് മിൽ, ഹെന്ററി സിദ്വിക്ക്, പീറ്റർ സിങ്ങർ, മിഖായേൽ ഫൗൾകാട് എന്നിവരെ വേദനയുടെ താത്വശാസ്ത്രത്തെപ്പറ്റി വളരെ അധികം സംസാരിച്ചിട്ടുണ്ട്. നീക്ഷെ വേദനയെ ജീവിതമായി തന്നെയാണ് കാണുന്നത്:”നിങ്ങൾ എപ്പോഴെങ്കിലും ഒരു സന്തോഷത്തിന് അതെ എന്ന് പറഞ്ഞോ? എങ്കിൽ
ഓ എന്റെ സുഹൃത്തുക്കളേ, എല്ലാ വേദനയ്ക്കും നിങ്ങൾ അതെ എന്ന് പറഞ്ഞിട്ടുണ്ടാകും.
എല്ലാ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, പരസ്പരം സ്നേഹത്തിൽ ഒന്നിക്കപ്പെട്ടിരിക്കുന്നു .
എന്നെ കൊല്ലാത്തത് എന്നെ ശക്തനാക്കുന്നു വേദനയാണെകിൽ പോലും.” അനന്തമായ സന്തോഷത്തിന്റെ പിന്തുടരൽ വിപണനക്കാർ പറയുന്ന ഒരു ആധുനിക നുണയാണ്. നമുക്ക് ശരിക്കും വേണ്ടത് ആത്യന്തിക സന്തോഷത്തിലേക്കുള്ള ഓട്ടം അവസാനിപ്പിക്കുക, പകരം വേദന സ്വീകരിക്കുക എന്നതാണ്. വേദന നമ്മുടെ ഭാഗമാണ്. സുഖപ്രദമായ വേദന തിരഞ്ഞെടുക്കുക. ശരിയായ കാരണങ്ങളാൽ വേദനകൾ തിരഞ്ഞെടുക്കുക. നല്ലൊരു കാരണം ഉണ്ടെങ്കിൽ വേദനകൾ ആനന്ദകരമാണ്. പ്രസവവേദന സ്ത്രീക്ക് വേദനയായി തോന്നാത്തതും, നമ്മുടെ വീട്ടിലെ അപ്പന് എത്രകഷ്ടപ്പെട്ടാലും അത് കഷ്ടപ്പാടായി തോന്നാത്തതും കാരണങ്ങൾ കണ്ടെത്തുന്നകൊണ്ടാണ്. വേദനകൾ അവർക്ക് സ്നേഹമാണ്.

മനുഷ്യന്റെ ജീവിതത്തിൽ ഓരോ തവണയും ഒരുതരം വേദന തട്ടി, മറ്റൊന്ന് ഉയർന്നുവരുന്നു. നമ്മൾ വേഗത്തിൽ അവയെ തകർക്കുന്നു, വേഗത്തിൽ അവ തിരികെ വരും. വേദന മെച്ചപ്പെടാം, ആകൃതി മാറിയേക്കാം, ഓരോ തവണയും ഓരോ രൂപമായേക്കാം. ചിലതിനു ദുരന്തം കുറവായിരിക്കാം, ചിലതിനു കൂടുതലും. എന്നാൽ അത് എല്ലായ്പ്പോഴും ഉണ്ടായിരിക്കും. അത് നമ്മുടെ ഭാഗമാണ്. അത് നമ്മളാണ്. വേദനകൾ നമ്മൾ തന്നെയാണ്. There is no human being without pain. There is no change without pain.

ആളുകൾ തങ്ങളെത്തന്നെ ഭയപ്പെടുന്നു, സ്വന്തം യാഥാർത്ഥ്യത്തെ, അവരുടെ വികാരങ്ങളെ ഏറ്റവും കൂടുതൽ. വേദന തിന്മയും അപകടകരവുമാണെന്ന് ആളുകളെ പഠിപ്പിക്കുന്നു. അനുഭവിക്കാൻ ഭയപ്പെടുന്നുവയല്ലാം മോശമാണെന്ന് പറയരുത്. വേദന നമ്മെ ഉണർത്തുന്നതിനാണ് (pain is a wakeup call). ആളുകൾ അവരുടെ വേദന മറയ്ക്കാൻ ശ്രമിക്കുന്നു. പക്ഷേ അത് തെറ്റാണ്. റേഡിയോ പോലെ വേദന വഹിക്കുന്നവരാണ് മനുഷ്യർ . വേദനയുടെ അനുഭവത്തിൽ നമ്മുടെ ശക്തി അനുഭവപ്പെടുന്നു. ഇതെല്ലാം നമ്മൾ എങ്ങനെ വഹിക്കുന്നു എന്നതാണ് പ്രധാനം. വേദന ഒരു വികാരമാണ്. വികാരങ്ങൾ നമ്മുടെ ഭാഗമാണ്. നമ്മുടെ സ്വന്തം യാഥാർത്ഥ്യം. നമുക്ക് അവയോട് ലജ്ജ തോന്നുകയും മറയ്ക്കുകയും ചെയ്താൽ, നനമ്മൾ യാഥാർത്ഥ്യത്തെ നശിപ്പിക്കാൻ അനുവദിക്കുന്നു. നമ്മുടെ വേദന അനുഭവിക്കാനുള്ള നമ്മുടെ അവകാശത്തിനായി നമ്മൾ നിലകൊള്ളണം. വേദനകളെ ജ്ഞാനമാക്കി മാറ്റുക

✍️Sjcmonk

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s