Novena for the Souls in Purgatory (Malayalam) – Day 8

സകലമരിച്ചവരുടെ തിരുനാളിന് ഒരുക്കമായി 
 ശുദ്ധീകരണാത്മക്കൾക്കു വേണ്ടിയുള്ള നൊവേന പ്രാർത്ഥന.

✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

Novena for the Souls in Purgatory (Malayalam) – Day 8 October 31

എട്ടാം ദിവസം ഒക്ടോബർ 31

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മനസ്താപപ്രകരണം…

ദിവസവും ചൊല്ലേണ്ട പ്രാർത്ഥന.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ഓ ദൈവമേ! അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏല്പിക്കുകയോ നിത്യമായി മറന്നുകളയുകയോ ഇല്ല. മറിച്ചു അവർ മാലാഖമാരാൽ സംവഹിക്കപെട്ട് സ്വർഗരാജ്യമായ നിത്യ ഭവനത്തിൽ എത്തിചേരാൻ ഒരുനാൾ ഇടവരും എന്നതിൽ നിത്യാശ്വാസം കണ്ടെത്താൻ അനുഗ്രഹിക്കണമെ. അങ്ങ് ഈ ലോകത്തിൽ നിന്നു അങ്ങേപക്കലേയ്ക്ക് വിളിച്ചവർ, തങ്ങളുടെ സ്നേഹവും വിശ്വാസവും അങ്ങയിൽ അർപ്പിച്ചിരിക്കയാൽ നിത്യനരകാഗ്നിയുടെ വേദനയിൽപെടാതെ നിത്യ സൗഭാഗ്യത്തിന്റെ സന്തോഷം സ്വന്തംമാക്കാൻ ഇടയാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓ ദൈവമേ! മരിച്ച ആത്മാക്കളോട് കരുണയായിരിക്കേണമെ. അഗാധമായ കുഴിയിൽനിന്നും സിംഹത്തിന്റെ വായിൽനിന്നും രക്ഷിച്ച അവരെ നരകം വിഴുങ്ങാൻ അങ്ങ് അനുവദിക്കരുതെ. അങ്ങയുടെ സൈന്യത്തിന്റെ പതാകവാഹകനായ വിശുദ്ധ മിഖായേൽ, അബ്രാഹത്തിനും അവന്റെ സന്തതികൾക്കുമായി അങ്ങ് വാഗ്ദാനം ചെയ്ത ദിവ്യപ്രകാശത്തിലേയ്ക്ക് അവരെ നയിക്കട്ടെ. ആത്മാക്കൾക്കായി ഞാൻ അർപ്പിക്കുന്ന പ്രാർത്ഥനകളും സഹനങ്ങളും അങ്ങ് കൈകൊണ്ട് ഞാൻ നടത്തുന്ന ഈ നൊവേനയുടെ ഫലമായി അവർക്ക് മരണത്തിൽനിന്നു നിത്യജീവനിലെയ്ക്ക് പ്രവേശനം നൽകേണമേ. ആമേൻ

എട്ടാം ദിവസത്തെ പ്രേത്യേക പ്രാർത്ഥന

🕎🕎🕎🕎🕎🕎🕎🕎🕎🕎🕎

ഓ അനന്തസ്നേഹപൂർണ്ണനും കാരുണ്യവാനുമായ ഈശോയെ, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെയും തൊളന്തീനോയിലെ വിശുദ്ധ നിക്കോളാസിന്റെയും യോഗ്യതകളാലും തന്റെ പുത്രന്റെ ശരീരം കുരിശിൽനിന്നിറക്കി കച്ചകളാൽ പൊതിഞ്ഞു സാംസ്‌കരിക്കാനൊരുക്കുന്നത് കണ്ടപ്പോൾ പരിശുദ്ധ കന്യകാമറിയം സഹിച്ച വേദനകളോർത്തും എല്ലാ മരിച്ചവിശ്വാസികളും തങ്ങളുടെ പാപത്തിൽനിന്നു മോചിതരായി ദൈവനീതിയുടെ വിധിയിൽനിന്ന് രെക്ഷപ്പെടുമാറാകട്ടെ. ഈ ലോകത്തിൽനിന്ന് യാത്രയായ അങ്ങയുടെ ദാസൻമാരുടെയും ദാസിമാരുടെടെയും ആത്മാക്കൾ നിത്യമായ സമാധാനത്തിലേയ്ക്കും പ്രകാശത്തിലെയ്ക്കും പ്രവേശിക്കുമാറാകട്ടെ. കർത്താവേ, അവർ മരണത്താൽ നിന്റെ ജീവനിലേക്കു പ്രവേശിക്കട്ടേ, ഞാൻ നടത്തുന്ന ഈ നൊവേന അവരുടെ വേദനകൾക്ക് ആശ്വാസമുണ്ടാകട്ടെ. ഈ യാചനകൾ അങ്ങയുടെ ഉപരിമഹത്വത്തിനും ആത്മാക്കളുടെ രെക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ നൽകുമാറാകേണമേ. ആമേൻ

( ശുദ്ധീകരണസഥലത്തിലെ ആത്മാക്കൾക്കു വേണ്ടി 3നന്മ )

(ഈ നൊവേനയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾക്കായി 3ത്രിത്വ )

കർത്താവേ, മരിച്ച ആത്മാക്കൾക്കു നിത്യാനന്ദം നൽകേണമേ. നിത്യ വെളിച്ചം അവരുടെ മേൽ വീശുമാറാകട്ടെ അവർ സമാധാനത്തിൽ ആശ്വസിക്കുമാറാകട്ടെ.
ആമേൻ

സമാപന പ്രാർത്ഥന

✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

കർത്താവേ, അങ്ങയുടെ ദാസന്മാരുടെയും ദാസിമാരുടെയുംമേൽ ശിക്ഷാവിധി നടത്തരുതേ. കാരണം, അങ്ങു കനിഞ്ഞു പാപങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ ആരും അങ്ങയുടെ മുൻപിൽ നീതിമാന്മാരായിരിക്കുകയില്ലല്ലോ. ആകയാൽ കർത്താവേ,അങ്ങയോടു ഞാൻ കേണപേക്ഷിക്കുന്നു. അവിടുത്തെ മക്കൾ വിശ്വാസപൂർവ്വം കാരുണ്യത്തിനു സമർപ്പിക്കുന്ന ആത്മാക്കളുടെമേൽ അവിടുത്തെ വിധിവാചകം പതിക്കാതിരിക്കട്ടെ. മറിച്ച്, ജീവിതകാലത്ത് പരിശുദ്ധ ത്രിത്വത്തിൻ്റെ മുദ്ര പതിക്കപ്പെട്ട ഈ ആത്മാക്കൾ അവിടുത്തെ കൃപയാൽ ശിക്ഷാവിധിയിൽനിന്നു മോചിതരാകട്ടെ. ആത്മാക്കൾക്കായുള്ള ഞങ്ങളുടെ ഈ പ്രാർത്ഥന കൈക്കൊണ്ട് അവരെ നിത്യമായ ശാന്തിയുടെയും സൗഭാഗ്യത്തിൻ്റെയും മഹത്വത്തിൻ്റെയും ദിവ്യപ്രകാശത്തിലേക്ക് സ്വീകരിക്കണമേ,
ആമേൻ.

[നൊവേന പ്രാർത്ഥനയ്ക്കു ശേഷം ഈ ലുത്തിനിയ ചെല്ലി പ്രാർത്ഥിക്കണം.]

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ.

🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

Stella Maris Deliverance Ministry
Mob : 9048780987

Leave a comment