കുരിശില്‍ ചൊരിഞ്ഞ അവന്റെ സ്നേഹം നിങ്ങളെ കീഴടക്കുക തന്നെ ചെയ്യും. വിശ്വാസം അവഹേളിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ നിന്നും അവരുടെ വിശ്വാസത്തിന്റെ നേര് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. വിശ്വാസിയാകാത്തതിന്റെ പേരില്‍ തല വെട്ടുകയും തീയിലിട്ട് കൊല്ലുകയും ബോംബ് വെച്ച് പൊട്ടിക്കുകയും അവഹേളിച്ചുവെന്ന് പറഞ്ഞ് വെടിവെച്ച് കൊല്ലുകയും കഴുത്തറുക്കുകയും ചെയ്യുന്ന ദൈവവിശ്വാസമൊക്കെ അതിലെ വിശ്വാസികളെ വഞ്ചിക്കുന്ന വെറും രാഷ്ട്രീയപ്രത്യയശാസ്ത്രം മാത്രമാണെന്ന് ലോകം ഇന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. പറ്റിച്ചും നുണ പറഞ്ഞും വശീകരിച്ചും ഭീഷണിപ്പെടുത്തിയും ഇല്ലായ്മചെയ്തും മതംവളര്ത്തിയാലും ദൈവം കൂടെയില്ലാത്ത അധപതിച്ച കിരാതസമൂഹമായി തീരാമെന്നല്ലാതെ സമാധാനം സ്ഥാപിക്കാന്‍ അവര്‍ക്ക് ഒരിക്കലുമാവില്ല. ആഗോളമായ ഇത്തരം അജണ്ടകള്‍ക്ക് സമാനമായ രീതിയില്‍ അധികാരത്തിന്റെ മത്തു പിടിച്ച ചില കുബുദ്ധികള്‍ ഹിന്ദുത്വവര്‍ഗ്ഗീയതയുടെ ചാണക്യതന്ത്രവുമായി ഭാരതത്തെയും വിഴുങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് ക്രിസ്തുധര്‍മ്മത്തിന്റെ, ക്രൈസ്തവ വിശ്വാസത്തിന്റെ പ്രസക്തി…
– Noble Thomas Parackal
Categories: Uncategorized