സംഭവ കഥ

സംഭവ കഥ (God’s love comes from least expected places and persons)

സ്കൂള്‍ വിട്ടുവരുന്ന വഴി അവള്‍ക്കൊരാഗ്രഹം പള്ളിയുടെ മണിഗോപുരത്തിന്‍റെ മുകളില്‍ പ്രാവുകള്‍ കൂടുകൂട്ടിയിട്ടുണ്ട്. അതിലൊരണ്ണത്തിനെ പിടിച്ചു വളര്‍ത്തണം. പടവുകള്‍ കയറി മുകളിലേക്ക് പോയപ്പോള്‍ കൂടെ പഠിക്കുന്ന പയ്യനും കൂട്ടിനു കൂടി. കൌമാരക്കാരായ രണ്ടു കുട്ടികള്‍ (ആണും പെണ്ണും) അവര്‍ കയറി ചെന്നപ്പോള്‍ പ്രാവുകള്‍ പറന്നുപോയി. കഷ്ടപ്പെട്ട് കയറിവന്നതല്ലേ, ഉയരത്തിലുള്ള ഒരുപടിയില്‍ കാലാട്ടിയിരുന്ന് താഴെയുള്ള കാഴ്ചകള്‍ കണ്ടു മിണ്ടി പറഞ്ഞും ഇരുന്നു.

സമയം പോയതറിഞ്ഞില്ല, സന്ധ്യ കനത്തു. അപ്പോള്‍ ആ കുഞ്ഞുങ്ങള്‍ ശ്രദ്ധിച്ചു. ആരോ ഒരാള്‍ കിതച്ച്‌, കിതച്ചു പടവുകള്‍ കയറി വരുന്നുണ്ട്. അയാള്‍ പറഞ്ഞു, കുഞ്ഞുങ്ങളെ നിങ്ങള്‍ ഇവിടെഎന്താണ് ചെയ്യുന്നത്? ഒരാണും ഒരു പെണ്ണും മണിഗോപുരത്തിന്‍റെ മുകളിലുണ്ടുന്നു അങ്ങാടിയില്‍ സംസാരം തുടങ്ങിയിട്ടുണ്ട്. കുറച്ചു പേര്‍ ഇങ്ങോട്ട് പുറപെട്ടു കഴിഞ്ഞു . വേഗം ഇറങ്ങിവാ. അന്ന് ആ കുഞ്ഞുങ്ങള്‍ ആ ആക്രിക്കാരനില്‍ ദൈവ സ്നേഹം അനുഭവിച്ചു. നിഷ്കളങ്ക സ്നേഹം എന്താണ് കണ്ടു.. ആ സ്നേഹത്തിന്‍റെ നനവില്‍ ആ പെണ്‍കുട്ടി (ഇന്നവള്‍ late 30’s) കുലീനമായി ജീവിക്കാന്‍ സാധിക്കുന്നു.

– ബോബി ജോസ് കട്ടികാട്

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s