SUNDAY SERMON LK 1, 5-25

April Fool

മംഗളവാർത്താക്കാലം -ഞായർ 1

ലൂക്കാ 1, 5 – 25

സന്ദേശം

Lessons from Zechariah - Bible Roads

2020 ലെ ക്രിസ്തുമസിനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവനും. ഈ വർഷത്തെ ക്രിസ്തുമസിന്റെ പ്രത്യേകത മറ്റൊന്നുമല്ല കോവിഡു തന്നെയാണ്. ഒരു വർഷത്തോളമായി കോവിഡിന്റെ പിടിയിൽപെട്ടു നട്ടംതിരിയുന്ന ലോകത്തിനൊപ്പമാണ് നാം ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ സൗഖ്യം നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ, പ്രാർത്ഥനകളുടെ മുഖ്യ പ്രമേയമായിരിക്കും. ഒപ്പം, ഇത്തവണത്തെ ക്രിസ്തുമസ് നമ്മുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായിരിക്കണം. കാരണം, ക്രൈസ്തവവിശ്വാസം വലിയ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം 2020 ലെ ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. കൊറോണ പകർച്ച വ്യാധികൾക്കിടയിലും മതേതരത്വ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ഇസ്‌ലാമിക ആക്രമണങ്ങളും നമ്മുടെ നാട്ടിലെ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളും നമ്മുടെ വിശ്വാസത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പയുടെ അർജന്റീന പോലെയുള്ള രാജ്യങ്ങളും ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ശ്രമിക്കുന്നുവെന്ന ധാർമികപ്രശ്നവും ഈ കാലഘട്ടത്തിന്റെ വലിയ മുറിവാണ്. ജീവൻ അപകടത്തിലായിരിക്കുന്ന പാക്കിസ്ഥാനിലെ മരിയ ഷഹബാസും, റിമാൻഡ് ജയിലിൽ കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിയും നമ്മെ സങ്കടപ്പെടുത്തുന്നു. ഇങ്ങന, വിശ്വാസപരമായും ധാർമികമായും ധാരാളം വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്തു ക്രിസ്തുവിനെ രക്ഷകനായി പ്രഘോഷിക്കുവാൻ, നമ്മുടെ ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുത്തുവാൻഒരു ക്രിസ്തുമസ് കാലംകൂടി അണഞ്ഞിരിക്കുകയാണ്.

വ്യാഖ്യാനം

മംഗളവാർത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം സഖറിയായ്ക്കു കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെടുന്നതും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് ഇന്നത്തെ സുവിശേഷത്തിലെ വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും അവതരിപ്പിച്ചിരിക്കുന്നത്…

View original post 588 more words

Leave a comment