ദിവ്യബലി വായനകൾ Tuesday of the 1st week of Advent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ

Tuesday of the 1st week of Advent 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സഖ 14:5,7

ഇതാ കര്‍ത്താവ് വരുന്നു,
അവിടത്തെ സകല വിശുദ്ധരും അവിടത്തോടുകൂടെ;
അന്ന് വലിയൊരു പ്രകാശമുണ്ടാകും.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,
അങ്ങേ വരാനിരിക്കുന്ന പുത്രന്റെ
സാന്നിധ്യത്താല്‍ ആശ്വസിപ്പിക്കപ്പെട്ട്
ഞങ്ങളുടെ മുന്‍കാലതിന്മകളാല്‍
ഇനിയൊരിക്കലും കളങ്കിതരാകാതിരിക്കാന്‍,
അങ്ങ് ഞങ്ങളുടെ യാചനകളില്‍ സംപ്രീതനാകുകയും
പരിക്ഷീണിതരാകുന്ന ഞങ്ങള്‍ക്ക്
അങ്ങേ കരുണാര്‍ദ്ര സഹായം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 11:1-10
ജസ്സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും.

ജസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിര്‍ത്തുവരും;
അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.
കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും.
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,
ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്,
അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്.

അവന്‍ ദൈവഭക്തിയില്‍ ആനന്ദം കൊള്ളും.
കണ്ണുകൊണ്ടു കാണുന്നതു കൊണ്ടോ
ചെവികൊണ്ടു കേള്‍ക്കുന്നതു കൊണ്ടോ മാത്രം
അവന്‍ വിധി നടത്തുകയില്ല.
ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും.
ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും.
ആജ്ഞാദണ്ഡു കൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും.
അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും.
നീതിയും വിശ്വസ്തതയും കൊണ്ട് അവന്‍ അരമുറുക്കും.

ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും.
പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടു കൂടെ കിടക്കും.
പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും.
ഒരു ശിശു അവയെ നയിക്കും.
പശുവും കരടിയും ഒരിടത്തു മേയും.
അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും.
സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും.
മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും.
മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും.
എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല.
സമുദ്രം ജലം കൊണ്ടെന്നപോലെ
ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും.

അന്ന് ജസ്സെയുടെ വേര്
ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും.
ജനതകള്‍ അവനെ അന്വേഷിക്കും.
അവന്റെ ഭവനം മഹത്വപൂര്‍ണമായിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 10:21-24
യേശു പരിശുദ്ധാത്മാവില്‍ ആനന്ദിച്ചു.

പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, യേശു പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും, പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവന്‍ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ. എന്തെന്നാല്‍, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ എളിയ പ്രാര്‍ഥനകളും കാണിക്കകളും വഴി
ഞങ്ങളില്‍ സംപ്രീതനാകണമേ.
ഒന്നും അവകാശപ്പെടാനില്ലാത്ത ഞങ്ങള്‍ക്ക്
അങ്ങേ കരുണയുടെ സംരക്ഷണം സഹായമായി നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. 2 തിമോ 4:8
നീതിമാനായ വിധികര്‍ത്താവ്
തന്റെ ആഗമനത്തില്‍ സന്തോഷിക്കുന്ന എല്ലാവര്‍ക്കും നീതിയുടെ കിരീടം നല്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ആത്മീയപോഷണമാകുന്ന ഭോജനത്താല്‍ നിറഞ്ഞ്
അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്തിലെ പങ്കാളിത്തം വഴി
ലൗകികമായവ ശരിയായി വിലയിരുത്താനും
സ്വര്‍ഗീയമായവ മുറുകെപ്പിടിക്കാനും
ഞങ്ങളെ പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..

🔵

Leave a comment