ക്രിസ്തുമസ് നുറുങ്ങുവെട്ടം-1

ലൂക്ക 1:18-20, റോമാ 13: 8-14
25 നോമ്പ് തുടങ്ങുകയാണ്. സുവിശേഷ ഭാഗത്ത് നമ്മൾ വായിക്കുന്നത്, തനിക്കു ദൈവം വാഗ്ദാനം ചെയ്ത ഒരു അനുഗ്രഹത്തെ, സക്കറിയ സംശയിക്കുന്നതായാണ്. സക്കറിയായുടെ സംശയത്തോടെയാണ് നമ്മുടെ നോമ്പുകാലം തുടങ്ങുന്നത് തന്നെ. സക്കറിയ നിൽക്കുന്ന സ്ഥലവും, താനാരാണെന്നും, തന്നോട് സംസാരിച്ചത് ആരാണെന്ന് ഒക്കെയുള്ള വസ്തുതകളെ മറന്നുകൊണ്ടാണ് ഈ സംശയം എന്നോർക്കുക.
ഈ സന്ദേഹം ചോദിക്കുന്നത, വചനങ്ങൾ പഠിച്ച, പ്രാവർത്തികമാക്കുന്ന, മറ്റുള്ളവരെ പഠിപ്പിക്കുന്ന ഒരു പുരോഹിതനാണ് താനെന്ന് സക്കറിയ മറന്നുപോകുന്നു താൻ നിൽക്കുന്നത് അതി പരിശുദ്ധ സ്ഥലം എന്ന പേരിലറിയപ്പെടുന്ന ദേവാലയത്തിലെ ശ്രീ കോവിലിൽ ആണെന്നും അവൻ മറന്നുപോകുന്നു.വേറെ ആർക്കും പ്രവേശിക്കാൻ സാധ്യമല്ലാത്ത ഇടത്ത് തന്നോട് സംസാരിക്കാൻ ആയിട്ട് വന്നത് ദൈവദൂതൻ തന്നെ ആണെന്നും അവൻ മറന്നുപോകുന്നു.

ദൈവ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആണെന്ന് താനെന്ന് ദൂതൻ അവനെ ഓർമ്മിപ്പിക്കുന്നത് കാരണമിതാണ് .അവൻറെ ചില മറവികൾ ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുന്നു എൻറെ വാക്കിന് നിഷേധിച്ചതിനാൽ ഇനി മൂകൻ ആയിരിക്കുമെന്ന് . നമ്മുക്കും ഉണ്ടാകാറില്ലേ ഇതുപോലെ ചില അക്ഷന്തവ്യമായ ചില മറവികൾ. ഇങ്ങനെയുള്ള മറവികൾ ശിക്ഷാർഹമാണേന്നുള്ള ഓർമ്മപ്പെടുത്തലോടെ കൂടെ നമുക്ക് നോമ്പുകാലം തുടങ്ങാം .

ചില സത്യങ്ങളെ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് കരുതുന്നതും ഒരിക്കലും മറക്കാൻ പാടില്ലാത്ത ചില യാഥാർത്ഥ്യങ്ങളെ മറക്കുന്നതും കുറ്റകരം അത്രേ. ഒരിക്കലും പൊറുക്കാൻ സാധിക്കാത്തതും. നമ്മുടെ ജീവിതം ആരൊക്കെയോ കൊണ്ട് വെയിലും മഴയും അതിനൊക്കെ ആകത്തുകയാണ് എന്ന് നമുക്ക് തിരിച്ചറിയാം. അ ഒരു യാഥാർത്ഥ്യത്തെ ഒരിക്കലും മറക്കാതിരിക്കാം. നമുക്ക് ജന്മം നൽകിയ മാതാപിതാക്കളെയും നമ്മളെ പല രീതിയിൽ സഹായിച്ചിട്ടുള്ള ബന്ധുക്കളെയും മിത്രങ്ങളെയും ഒക്കെ ഒരിക്കലും മറക്കാതിരിക്കാം.

പൗലോസ് അപ്പസ്തോലൻ ഓർമ്മപ്പെടുത്തുന്നത് പരസ്പരം സ്നേഹിക്കുക എന്ന ഒരു കടപ്പാട് അല്ലാതെ മറ്റൊന്നും നിങ്ങൾക്ക് ഉണ്ടാരുതെന്നു.(റോമാ 13:8).ഈ നോമ്പ് കാലത്തിൽ ജീവിതത്തിൽ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ പറ്റി മറന്നു പോകാതെ പരസ്പരം സ്നേഹിക്കാൻ തീരുമാനമെടുക്കാം.

ഹൃദയം തുറന്നു സ്നേഹിക്കാൻ കൃപ തരണമേ.

Leave a comment