ഇത്തിരിവെട്ടം 11
വിജയിക്കാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല.പഴയ മാതൃകകളുടെ നിഴലിലല്ല, സ്വന്തം അഭിനിവേശത്തിന്റെ ചൂടിലാണ് പ്രതിഭകള് ജനിക്കുന്നത്. എന്റെ ഇഷ്ടങ്ങൾ, എന്റെ പാഷനുകൾ,ഇഷ്ടം തോന്നുന്ന ഹോബികൾ, ഇഷ്ടപ്പെടുന്ന തൊഴിലുകൾ, ഇഷ്ടപ്പെടുന്ന നേരമ്പോക്കുകൾ, താല്പര്യങ്ങൾ ഇവയൊക്കെ കണ്ടെത്തി തുടങ്ങുന്നിടത്തു വിജയി ജനിച്ചു തുടങ്ങും.
ജീവിതവിജയം നേടിയവരുടെ കഥകള് കേള്ക്കുവാനാണ് എല്ലാപേര്ക്കും താല്പര്യം. വിജയിച്ചവരെ അന്വേഷിച്ചാണ് എല്ലാപേരും പരക്കം പായുന്നത്,എന്നാല് വിജയം കെെവരിച്ച് പരാജയപ്പെട്ടവരുടെ കഥ കേള്ക്കുവാന് ആരും തയ്യാറാല്ല.അല്ലെങ്കില് താല്പരൃമില്ലായെന്ന് പറയുന്നതാണ് ശരി. ഓട്ട മത്സരത്തിൽ വിജയിച്ചു കഴിഞ്ഞും കൂടെ ഓടിയ മറ്റുള്ളവരെ പരിഗണിക്കുന്നത് ഹൃദയത്തിന്റെ വിജയമാണ്.
വിജയം നമ്മൾ സ്വയം നിർവചിക്കേണ്ട ഒന്നാണ്, നമുക്കായി ആർക്കും അത് ചെയ്യാൻ കഴിയില്ല. ആയിരിക്കുന്ന ജീവിതത്തെ സ്വയം സ്വീകരിക്കുകയും തന്റെ സാന്നിധ്യം കൊണ്ടു ഒരു മാറ്റം ഭൂമിയിൽ വരുത്താൻ ആയാൽ അതാണ് ഏറ്റവും വലിയ വിജയം എന്നുപറയുക. നമ്മൾ ഇഷ്ടപ്പെടുന്നത് സ്നേഹിക്കുന്നത് എനിക്ക് ചെയ്യാനായാൽ ജീവിക്കാനായാൽ അതുതന്നെ ജീവിതത്തിന്റെ വലിയ വിജയം. വിജയം എന്നത് നമ്മൾ “എത്തിച്ചേരുന്ന” ഒന്നാണ് . നമ്മുടെ വ്യക്തിത്വത്തിനുള്ളിൽ ആഴത്തിൽ കുഴിച്ചിട്ട ശക്തികളുടെ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഫലമാണ് പരാജയവും വിജയവും വിവേചിക്കുന്നത്.
നമ്മുടെ നാറാണത്ത് ഭ്രാന്തനെ പോലെ ഗ്രീക്ക് ചിന്തകളിലെ ഒരു കഥാപാത്രമാണ് സിസിഫസ്. കാഫ്‌ക്കയുമൊക്കെ സിസി ഫസിനെ പറ്റി എഴുതിയിട്ടുണ്ട്.കല്ലുരുട്ടി മലമുകളിലെത്തുന്നു, അവിടെനിന്ന് താഴേക്കും. തിരിച്ചു വീണ്ടും ഇതാരുന്നു നാറാണത്ത് ഭ്രാന്തനെപ്പോലെ സിസി ഫാസിന്റെയും പണി. നമ്മൾ ചിലപ്പോൾ എത്രചെയ്താലും തുടങ്ങിയിടത്തു തന്നെയാകും ജീവിതം തള്ളി കയറ്റും അതുപോലെ താഴേക്കു പോലും. ജീവിതം ഒരു സിസിഫിയാൻ ടാസ്ക് തന്നെയാണ്. നിരാർഥക്കാമെന്നു തോന്നിപോകും ചിലപ്പോൾ. അതുകൊണ്ടാണ് അത്രമേൽ ആയാസകരവും അതേസമയം നിഷ്ഫലവുമായ ഒരു ജോലിയെ നാം സിസിഫിയൻ എന്നു വിശേഷിപ്പിക്കുന്നത്.
വിഖ്യാതനായ എഴുത്തുകാരൻ മാറ്റ് റിഡ്ലി ജീവിതത്തെ കാണുന്നത് ഒരു സിസിഫിയൻ ഓട്ടമായാണ്. അതിവേഗം ഒരു ഫിനിഷ് ലൈനിലേക്ക് ഓടിയെത്തുക. അതാവട്ടെ അടുത്ത ഓട്ടത്തിന്റെ തുടക്കവും. അങ്ങനെ ജീവിതം അനുസ്യൂതമായ ഓട്ടമാവുന്നു. ആ ഓട്ടത്തെ വിജയിപ്പിക്കാൻ ചില കാര്യങ്ങളിലുള്ള ശ്രദ്ധ ആവശ്യമാണ്.
1. Sense of direction : എന്തിനു വേണ്ടി എങ്ങോട്ടു എന്നൊരു ബോധ്യം വിജയത്തിന്റെ ആദ്യ പടിയാണ്. ലക്ഷ്യമില്ലാതെ ഒരിടത്തും എത്തിച്ചേരുക സാധ്യമല്ല എന്നു നമുക്കറിയാം. മനുഷ്യന്റെ അന്വേഷണങ്ങളാണ് മനുഷ്യനെ പല കണ്ടുപിടുത്തങ്ങളിലേക്ക് പോലും നയിച്ചിട്ടുള്ളത്. അറിയാനുള്ള ആഗ്രഹം നേടാനുള്ള ആഗ്രഹം ഇവയെന്നും മനുഷ്യജീവിതത്തിന്റെ മുഖമുദ്രകൾ തന്നെ.
2. Understanding :രണ്ടാമത്തെ സവിശേഷത അണ്ടർസ്റ്റാൻഡിംഗ് ആണ്. മിക്ക പരാജയങ്ങളും തെറ്റിദ്ധാരണയുടെ ഫലമാണ്. ശരിയായ മനസിലാക്കലുകളാണ് ജീവിതജത്തിന്റെ വിജയത്തെ നിർണയിക്കുന്നത്. വികാരപരമായ ഭയം, ഉത്കണ്ഠ എന്നിവ കുത്തിനിറച്ചു പല കാര്യങ്ങളെയും തെറ്റായ രീതിയിൽ മാത്രമേ മനുഷ്യൻ മനസിലാക്കു. രണ്ട് കൂട്ടുകാർ സംസാരിക്കുന്നതു നമ്മൾ കണ്ടുവെന്നു വെക്കുക, നമ്മളെ കണ്ടമാത്രയിൽ അവർ തലയിയർത്തിയാൽ നമ്മുടെ ചിന്ത നമ്മളെ പറ്റി അവരെന്തോ ഗോസിപ്പ് പറയുവാണ് എന്നാരിക്കും. വികാരപരമായ തെറ്റായ മനസിലാക്കാലുകൾക്ക് വെറുമൊരു ഉദാഹരണം മാത്രം. ജീവിതം എവിടെയാണ് എന്റെ നന്മകൾ എന്താണ് കുറവുകൾ എന്താണ്,എങ്ങോട്ടാണ് പോകേണ്ടത് എന്ന തരത്തിലുള്ള നല്ല മനസിലാക്കാലുകൾ വിജയത്തിന് അത്യാൻതാപേക്ഷിതമാണ്.
3. Courage :വിജയത്തിന് ആവശ്യമായ മൂന്നാമത്തെ സ്വഭാവം ധൈര്യമാണ്. എല്ലാത്തിനുമുപരി, ധീരമായ നടപടികൾ കൈക്കൊള്ളുന്നതിലൂടെ മാത്രമേ നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയൂ. ജീവിതത്തിൽ റിസ്ക് എടുക്കാൻ തയ്യാറാകുന്നവർ മാത്രമേ ഇതുവരെ വിജയിച്ചിട്ടുള്ളു. തീരുമാനങ്ങൾ എടുക്കാൻ കാലതാമസം വരുത്തുന്നതും പല പരാജയങ്ങൾക്കും കാരണമാണ്.
4. Charity :ഓരോ മനുഷ്യന്റെയും പ്രശ്നങ്ങൾ, ആവശ്യങ്ങൾ എന്നിവയിലുള്ള ശ്രദ്ധ വിജയിക്കുന്ന മനുഷ്യരുടെ സ്വഭാവ സാവിശേഷത തന്നെയാണ്. സാനിയോ മാനെയും ബിൽ ഗേറ്റ്സും ഒക്കെ മനുഷ്യരുടെ പ്രശനങ്ങളിലേക്ക് ഇറങ്ങി ചെല്ലാറുള്ളത് നമ്മൾ കാണുന്നതാണ്. അപരന്റെ കണ്ണുനീര് എന്റെ കണ്ണുനീരാകുന്ന ഒരു അവസ്ഥ.
5. Esteem : “എനിക്ക് ഇത് ചെയ്യാൻ കഴിയില്ല” എന്ന് നമ്മൾ കരുതുന്നുവെങ്കിൽ, നമ്മൾ ഒരിക്കലും മുന്നോട്ട് പോകില്ല. എനിക്ക് ചെയ്യാൻ പറ്റും എന്നൊരു ബോധ്യമാണ് പല വിജയങ്ങളുടെയും ബൂസ്റ്റർ. നമ്മളെ തന്നെ താഴ്ത്തികാണുന്ന മനോഭാവങ്ങൾ പരാജയങ്ങളിലേക്ക് വീണ്ടും വീണ്ടും വീഴിക്കും.
6. Sel-confidence: ആത്മവിശ്വാസം ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ്. മുൻ വിജയങ്ങൾ ഓർത്തിരിക്കുക എന്നതു ആത്മവിശ്വാസം എന്നും വളർത്തികൊണ്ടിരിക്കും. പരാജയങ്ങൾ മാത്രം ഓർത്തിരിക്കുന്നത് വീണ്ടും പരാജയത്തിലേക്കു നയിക്കും. തകർക്കപെടാത്ത ആത്മവിശ്വാസങ്ങൾ മുന്നോട്ടുള്ള കുതിപ്പിനുള്ള തീപ്പൊരിയാണ്.
7. self -acceptance : സ്വയം സ്വീകാര്യതയാണ് വിജയത്തിന്റെ അവസാന സ്തംഭം. എന്നെ ഞാൻ അംഗീകരിച്ചില്ലേൽ വേറെ ആരാണ് ഈ ഭൂമിയിൽ അംഗീക്കരിക്കുക. നമ്മുടെ തെറ്റുകളുമായും ബലഹീനതകളുമായും പൊരുത്തപ്പെടാതെ, നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ ഒരിക്കലും കഴിയില്ല. സ്വയം അംഗീകരിക്കുക എന്നതു മാറ്റത്തിലേക്കുള്ള ചവിട്ടു പടിയാണ് .
S=sense of direction
U=understanding
C=Courage
C=Charity
E=Esteem
S=Self-Confidence
S= Self-acceptance
എങ്കിലും ഓർക്കണം ജീവിതവിജയം അളക്കുന്നത് നമ്മൾ നേടിയ നേട്ടങ്ങളിലൂടെമാത്രമല്ല , മറിച്ച് തടസങ്ങളെ മറികടക്കാൻ നമ്മൾ എടുക്കുന്ന പരിശ്രമത്തിന്റെ കൂടെ ഫലമായാണ്.ആരും ഒരു ദിവസംകൊണ്ടു പ്രസിദ്ധനും വിജയിയും ആകുന്നവനല്ല.ബ്രിട്ടീഷ് നോവലിസ്റ്റുകളിൽ പ്രമുഖനാണു വില്യം താക്കറെ . പ്രസിദ്ധമായ ‘‘വാനിറ്റി ഫെയർ’’ എന്ന നോവലിന്റെ കർത്താവായ അദ്ദേഹത്തെക്കുറിച്ച് ഒരാൾ നോർത്ത്ക്ലിഫിനോടു പറഞ്ഞു: ‘‘എന്തദ്ഭുതമായിരിക്കുന്നു.! താക്കറെ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ അദ്ദേഹം പ്രസിദ്ധനായതായി സ്വയം കണ്ടെത്തി!’’ പക്ഷെ യാഥാർഥ്യം മറ്റൊന്നാരുന്നു.താക്കറെ കഴിഞ്ഞ പതിനഞ്ചുവർഷമായി ദിവസവും എട്ടുമണിക്കൂറെങ്കിലും കുത്തിപ്പിടിച്ചിരുന്ന് എഴുതിയിട്ടുള്ളത് ആരും കണ്ടിട്ടില്ല. വിജയത്തിന്റെ പുറകിലുള്ള വേദനകളെ ആരും കാണാറില്ല. അനുഭവിക്കുന്നത് അവർ മാത്രമാകും, അതുകൊണ്ട് നമ്മുടെ വിജയങ്ങളെ ആഘോഷിക്കണം, അതിന്റെ പുറകിലെ വേദന നമുക്ക് മാത്രമേ അറിയൂ.
ഒന്നോർക്കണം വിജയിച്ചവർ ആരും അമാനുഷികരോ മറ്റോ അല്ല സാധാരണക്കാരാണ്.മറ്റുള്ളവര്ക്ക് ഭ്രാന്തമെന്ന് തോന്നാവുന്ന തീരുമാനങ്ങലാകാം ചിലപ്പോൾ നമ്മൾ ജീവിതത്തിൽ എടുക്കുക . എന്നാൽ നമ്മിലും നമ്മുടെ സ്വപ്നങ്ങളിലും നമുക്ക് വിശ്വാസമുള്ളിടത്തോളം കാലം ആർക്കും നമ്മെ പരാജയപ്പെടുത്താൻ കഴിയില്ല.
അവനും അവൾക്കു വിജയിക്കാമെങ്കിൽ എന്തുകൊണ്ട് എനിക്ക് വിജയിച്ചു കൂടാ..
