⚜️⚜️⚜️ February 04 ⚜️⚜️⚜️
വിശുദ്ധ ജോണ്‍ ബ്രിട്ടോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പെഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറെകാലം ജോണ്‍ ജോണ്‍ ചിലവഴിച്ചത്. ജോണിന്‍റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറെ സഹിക്കേണ്ടി വന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ സുഖക്കേട് വരികയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്ന് മുതല്‍ ജോണിന്‍റെ ആഗ്രഹം വി.സേവ്യറെ അനുകരിക്കുകയായിരിന്നു. അദ്ദേഹത്തിന്റെ അഭിലാഷം യഥാവസരം പൂവണിഞ്ഞു.
1962 ഡിസംബര്‍ പതിനേഴാം തിയതി ലിസ്ബണിലെ ഈശോ സഭ നവസന്യാസ മന്ദിരത്തിൽ ജോൺ പ്രവേശിച്ചു. 11 കൊല്ലങ്ങൾക്ക് ശേഷം മാതാപിതാക്കന്മാരുടെയും കൊട്ടാരത്തിന്റെയും എതിർപ്പുകൾ അവഗണിച്ചു മിഷൻ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് പുറപ്പെടാൻ തന്നെ അദ്ദേഹം നിശ്ചയിച്ചു. അമ്മ അത് കേട്ടപ്പോൾ ദുഖാർത്തയായി. ജോൺ പോർച്ചുഗൽ വിടാതിരിക്കാൻ വേണ്ടത് ചെയ്യണമെന്നു പേപ്പൽ നുൺഷിയോട് അവൾ അഭ്യർത്ഥിച്ചു. “ലോകത്തിൽ നിന്നും സന്യാസത്തിലേക്ക് എന്നെ വിളിച്ച ദൈവം ഇന്ത്യയിലേക് എന്നെ വിളിക്കുന്നു” എന്നായിരിന്നു അദ്ധേഹത്തിന്റെ മറുപടി. ” ദൈവവിളിക്ക് യഥാവിധം ഞാൻ ഉത്തരം നൽകാതിരിന്നാൽ ദൈവനീതിയെ എതിർക്കുകയായിരിക്കും ഞാൻ ചെയ്യുക. ജീവിച്ചിരിക്കുംകാലം ഇന്ത്യയിലേക്ക് പോകാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും” ജോൺ കൂട്ടിച്ചേർത്തു.
14 കൊല്ലം അദ്ദേഹം തഞ്ചാവൂർ, മധുര, രാമേശ്വരം മുതലായ സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണനെപോലെയാണ് അദ്ദേഹം ജീവിച്ചിരിന്നത്. സവർണ്ണ ഹിന്ദുക്കളെ നേടിയെടുക്കാൻ പാവയ്ക്കായും മറ്റുമാണ് പലപ്പോഴും ഭക്ഷിച്ചിരിന്നത്. അദ്ദേഹത്തിന്റെ വിജയകരമായ മിഷൻ പ്രവർത്തനങ്ങളാൽ രോഷാകുലനായ രാജാവ് അദ്ധേഹത്തെ നാടുകടത്തി. പോർച്ചുഗലിലേക്ക് മടങ്ങിപോകാൻ നിർബന്ധിതനായ ഫാദർ ജോൺ താമസിയാതെ തന്നെ തന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗത്തേക്ക് മടങ്ങി. സ്നാപക യോഹന്നാനെപോലെ ഒരു സ്ത്രീയുടെ കോപത്തിന് അദ്ദേഹം പാത്രമായി. മാനസാന്തരപെട്ട ഒരു ഹിന്ദു രാജാവ് അവളെ ബഹിഷ്കരിച്ചതായിരിന്നു. വേദനാസമ്പൂർണ്ണമായ ജയിൽ വാസത്തിനിടക്ക് അദ്ധേഹത്തിന്റെ തല വെട്ടപ്പെട്ടു. 1947 ജൂൺ 22നു അദ്ധേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. കര്‍മ്മലീത്താ സഭയിലെ ആന്‍ഡ്രൂ കൊരസീനി
2. മധ്യ ഇറ്റലിയിലെ അക്വിലിന്നൂസ്, ജെമിനൂസ്, ജെലാസിയൂസ്, മാഞ്ഞൂസ്,ഡൊണാത്തൂസ്
3. ഇംഗ്ലണ്ടിലെ അല്‍ഡെയിറ്റ്
4. ശാര്‍ത്രേയിലെ അവെന്തിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🌻പ്രഭാത പ്രാർത്ഥന🌻
നിന്റെ യാചനകളുടെ ആരംഭത്തിൽ തന്നെ ഒരു വചനം ഉണ്ടായി.. അതു നിന്നെ അറിയിക്കാൻ ഞാൻ വന്നിരിക്കുന്നു. അവിടുന്ന് നിന്നെ അത്യധികം സ്നേഹിക്കുന്നു.. (ദാനിയേൽ 9:23)
സർവ്വശക്തനായ ദൈവമേ..
നിമിഷ നേരത്തേക്കുള്ള അങ്ങയുടെ കോപത്തിൽ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയും, ആജീവനാന്തമുള്ള അവിടുത്തെ പ്രസാദം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള അതിയായ ആഗ്രഹത്തോടെയും ഈ പ്രഭാതത്തിലും ഞാൻ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. രക്ഷകനു വേണ്ടിയുള്ള പൂർവ്വികരുടെ ആഗ്രഹത്തിനും പ്രാർത്ഥനകൾക്കുമുള്ള പൂർത്തീകരണമായി അവരുടെ വിശ്വാസത്തിനു വില നൽകി കൊണ്ട് അങ്ങ് മനുഷ്യരുടെ ഇടയിലേക്കിറങ്ങി വന്നു. ഞങ്ങളുടെയും ജീവിതത്തിലെ ദുഃഖാരിഷ്ടതകളിൽ നിന്നുള്ള വിടുതലിനു വേണ്ടി ഞങ്ങളും അങ്ങയുടെ രക്ഷാവചനത്തെ ഹൃദയത്തിൽ വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കാറുണ്ട്. ഏതു നേരവും അവിടുത്തെ തിരുമുൻപിൽ അർത്ഥനകളായി അർപ്പിക്കുന്നത് ഞങ്ങളുടെ യാചനകളും വേദനകളും മാത്രമാണെങ്കിലും അതെല്ലാം പരിഹരിക്കാൻ കഴിവുള്ളവനും, എന്റെ രക്ഷകനുമായ അങ്ങയുടെ മുൻപിലാണതെല്ലാം അർപ്പിക്കപ്പെടുന്നത് എന്നുള്ളതാണ് എന്നും ഞങ്ങളുടെ ആശ്വാസം. ഞങ്ങളുടെ വിശ്വാസത്തിനു വില നൽകുന്നവനായ അങ്ങയുടെ മുൻപിൽ ഒഴുക്കുന്ന കണ്ണുനീരുകളും, യാചനകളും ഒരിക്കലും പാഴായി പോവുകയില്ല എന്നുള്ളതു തന്നെയാണ് അങ്ങു ഞങ്ങളുടെ വിശ്വാസത്തിനു നൽകുന്ന മൂല്യവും..
നല്ല കർത്താവേ.. എളിയവരിൽ എളിയവരായ ആട്ടിടയന്മാരുടെ അരികിലേക്ക് വലിയ സന്തോഷത്തിന്റെ സദ്വാർത്തയുമായി ദൈവദൂതരെ അയച്ച അങ്ങ് ഞങ്ങളുടെ എളിയ യാചനകളിലും ആശ്വാസം പകരുന്ന സദ്വാർത്തയുമായി കടന്നു വരേണമേ.. അങ്ങയുടെ പിൻവിളിക്കു വേണ്ടി കാതോർത്തു കൊണ്ട് ജീവിതദുഃഖങ്ങളുടെ നടവഴികളിൽ ഇടറിവീഴാതെ മുന്നോട്ടു നീങ്ങുവാനുള്ള ശക്തി ഞങ്ങൾക്കു പ്രദാനം ചെയ്യണമേ.. അപ്പോൾ അത്യധികം എന്നെ സ്നേഹിക്കുന്ന ദൈവപിതാവിന് സ്വയം അർപ്പിതമായി തീരാനും, അതിർവരമ്പുകളില്ലാത്ത അനുഗ്രഹത്തിന്റെ അവകാശിയായി തീരാനും ഞാനും എന്റെ ഹൃദയത്തെ അനുദിനം നന്മകൾ പൂവിടുന്ന തിരുവൾത്താരയാക്കി സമർപ്പിക്കും..
വിശുദ്ധ യൗസേപ്പിതാവേ.. തിരുക്കുടുംബത്തിന്റെ സമാധാനവും സന്തോഷവും നൽകി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ.
നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 11