വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
മൂന്നാം ദിനം
 
“ഓ എൻ്റെ ദൈവമേ, എൻ്റെ ആഗ്രഹങ്ങൾ നിനക്കു വേണ്ടി ബലി കഴിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തട്ടെ!”
വിശുദ്ധ ലിയോണി ഏവിയറ്റ്  (1844-1914)
 
ലിയോണി ഏവിയറ്റ് 1844 സെപ്റ്റംബർ 16 ന് ഫ്രഞ്ച് നഗരമായ സെസാനിൽ ജനിച്ചു. ബിസിനസു കുടുംബത്തിലെ അംഗമായ ലിയോണിയുടെ വിദ്യാഭ്യാസം വിസിറ്റേഷന്റെ സിസ്റ്റഴ്സിൻ്റെ ബോർഡിംഗ് സ്കൂളിൽ ആയിരുന്നു. അക്കാകാലത്ത് ഗ്രാമമപ്രദേശങ്ങളിൽ നിന്ന് നഗരത്തിലേക്ക് നിരവധി യുവതികൾ ജോലി തേടി വന്നിരുന്നു. ആശങ്കകൾ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം പലപ്പോഴും പാർപ്പിടവും ഭക്ഷണവുമില്ലാതെ അവർ കഷ്ടപ്പെട്ടിരുന്നു . തന്റെ ജീവിതം മുഴുവൻ ദൈവത്തിന് നൽകാനും യുവതികളെ പരിപാലിക്കാനും ലിയോണി തീരുമാനിച്ചു. വിസിറ്റേഷൻ ഓർഡറിന്റെ ധ്യാനാത്മക ജീവിതത്തോടുള്ള ആകർഷണം നേരത്തെ തോന്നിയിരുന്ന ലിയോണി, യുവ ഫാക്ടറി തൊഴിലാളികളുടെ ദുരവസ്ഥയെ പരിഹരിക്കലാണ് തൻ്റെ കടമയെന്നു തിരിച്ചറിഞ്ഞ് ഫാ ലൂയിസ് ബ്രിസൺ എന്ന പുരോഹിതനൊപ്പം ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സെയിൽസ്  (Oblate Sisters of St. Francis de Sales) എന്ന പുതിയ സന്യാസ സഭ സ്ഥാപിച്ചു.
 
1871 ഒക്ടോബർ 11 ന് ഫ്രാൻസിസ്ക-സെയിൽസിയ എന്ന നാമം സ്വീകരിച്ചു വ്രതവാഗ്ദാനം നടത്തി. 1872 ൽ സഭയുടെ ആദ്യത്തെ സുപ്പീരിയർ ജനറലായി. “എന്നെ പൂർണമായും മറന്ന് എന്റെ അയൽക്കാരന്റെ സന്തോഷത്തിനായി പ്രവർത്തിക്കുക” എന്നതായിരുന്നു അവളുടെ മുദ്രാവാക്യം.
 
സുപ്പീരിയർ ജനറലൽ എന്ന നിലയിലുള്ള ആദ്യ ടേം അവസാനിച്ച ശേഷം സഭയുടെ അഭ്യന്തര പ്രശ്നങ്ങളെ തുടർന്നു സ്ഥലംമാറ്റത്തിലും തരംതാഴ്ത്തലിനും സഭാ സ്ഥാപക കൂടിയായ ലിയോണി വിധേയായെങ്കിലും പരാതികൂടാതെ ആ നടപടികൾ അവൾ സ്വീകരിച്ചു. പത്തു വർഷങ്ങൾക്കു ശേഷം തെറ്റു മനസ്സിലാക്കിയ സഭാധികാരികൾ ത്തന്നെ സുപ്പീരിയർ ജനറൽ പദവിയിലേക്കു ലിയോണിയെ തിരികെ കൊണ്ടുവന്നു. പിന്നിടു മരണം വരെ (1914 ജനുവരി 10) നീണ്ട ഇരുപത്തിയൊന്നു വർഷം ലിയോണി നേതൃത്വ ശുശ്രൂഷയിൽ തുടർന്നു. 1992 ൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും 2001 നവംബർ 25 നു വിശുദ്ധ പദവിയിലേക്കും ലിയോണിയെ ഉയർത്തി.
 
വിശുദ്ധ ലിയോണി ഏവിയറ്റിനൊപ്പം പ്രാർത്ഥിക്കാം
 
വിശുദ്ധ ലിയോണി, നീ സ്ഥാപിച്ച സഭയിൽ എല്ലാവരും നിനക്കു എതിരാണന്നു തോന്നിയപ്പോഴും ദൈവത്തിലുള്ള ആശ്രയം നീ കൈ വെടിഞ്ഞില്ല. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിൻ്റെ കരുതലിൻ്റെ കരസ്പർശം കാണുവാൻ എന്നെ സഹായിക്കണമേ. ആമ്മേൻ
 
ഫാ. ജയ്സൺ കുന്നേൽ mcbs

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment