“കർത്താവിന്റെ പുരോഹിതൻമാരെവന്ദിച്ചില്ലങ്കിലും നിന്ദിക്കരുതേ”

“കർത്താവിന്റെ പുരോഹിതൻമാരെ
വന്ദിച്ചില്ലങ്കിലും നിന്ദിക്കരുതേ”

നമ്മുടെ ഇടവകയിൽ എത്രയോ അച്ചൻമാർ ദേവാലയത്തിൽ വന്നു സേവനം ചെയ്തു പോയി ഇവരെ പിന്നെ നമ്മൾ ഓർക്കാറുണ്ടോ? എവിടെയാണന്ന് അന്വേഷിക്കാറുണ്ടോ?

വൈദികരെ കുറ്റം പറയാൻ നമ്മുക്ക് ആയിരം നാവാണ്,?

എന്നാൽ വൈദികർ നിന്റെ ജീവിതത്തിൽ നിന്റെ കുടുംബത്തിൽ നിന്റെ തലമുറയിൽ
ചെയ്യുന്ന കൂദാശപരമായ നന്മകൾ നിനക്ക്
അറിയാമോ,?

സ്നാന തൊട്ടിയിൽ വിശുകുരിശിന്റെ അടയാളം ആദ്യമായി നിന്റെ നെറ്റിയിൽ വരച്ച വൈദികൻ, ?

നിന്റെ ആദ്യ കുമ്പസാരം മുതൽ ഇന്നേവരെ ക്ഷമയോടെ നിന്നെ കേട്ട് പാപമോചനത്തിന്റെ ഉറപ്പ് തന്ന വൈദികൻ

ആദ്യമായി നിന്റെ നാവിൽ വിശുദ്ധ കുർബാന നൽകിയ വൈദികൻ,?

തൈലം പൂശി സ്ഥൈര്യലേപനപ്പെടുത്തിയ വൈദികൻ,?

നിനക്ക് ചേർന്ന തുണയെ നിന്നോട് ചേർക്കാൻ വിവാഹമെന്ന കൂദാശയെ ആശിർവദിച്ച വൈദികൻ,?

ദൈവം നിങ്ങൾക്കു ദാനമായി തന്ന മക്കളെ തിരുസ്സഭയോടു ചേർത്ത വൈദികൻ,?

ഇതും കുടുതലും നന്മകൾ ചെയ്ത ആ പ്രി വൈദികൻ ഇന്ന് എവിടെയാണന്ന് നിനക്ക്
അറിയാമോ,?
എന്നെങ്കിലും നീ ആ, വൈദികനെ ഓർത്തു
പ്രാർത്ഥിച്ചുണ്ടോ,?

ആ, വൈദികനെ കുറിച്ചു നിനക്ക് എന്ത്
അറിയാം,?

അൽത്താരയിൽ നിൽക്കുന്ന അച്ഛനെയെ
നിനക്ക് അറിയു,

നീയും ഞാനും വാല്യപ്രായത്തിൽ മാതാപിതാക്കളുടെ കൂടെ ജിവിച്ചപ്പോൾ
നമ്മുടെ വാല്യവും കൗമാരവും കളിച്ചും
ചിരിച്ചും നമ്മൾ നടന്നപ്പോൾ, മുകളിൽ
പറഞ്ഞ ആ, വൈദികൻ തന്റെ ബാല്യവും,കൗമാരവും,യൗവ്വനവും, വാർധക്യവും എനിക്കും നിനക്കും വേണ്ടി കർത്താവിന്റെ
അൽത്താരയിൽ ബലിയായി നൽകി ജീവിച്ചു.

ഒരു കാലത്ത് രൂപതയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നവർ, അനേകം സ്ഥാപനങ്ങളും ദൈവാലയങ്ങളും പടത്തുയർത്തിയവർ, ജീവതം മുഴുവൻ സഭയ്ക്കുവേണ്ടി ഹോമിച്ചവർ…
എന്നാൽ, ഇന്ന് ശരീരവും മനസ്സും ദുർബലമായവർ. പലർക്കും കാഴ്ച ശക്തി കുറവാണ്. ചിലർക്ക് കേൾവിശക്തിയില്ല. നടക്കാൻ ബലമില്ലാതായവരുമുണ്ട്. പ്രീസ്റ്റ് ഹോമിന്റെ ഭീതിനിറഞ്ഞ നിശബ്ദതയിൽ മരണത്തിന്റെ ചിറകടിയൊച്ചയ്ക്ക് കാതോർത്തിരിക്കുന്നു

പ്രീസ്റ്റ്ഹോമിൽ കഴിയുന്ന ഒരു പ്രിയ വൈദികൻ പറഞ്ഞത് ഇങ്ങനെയാണ്,?

എന്നെ കാണാൻ ഒരാളെങ്കിലും വന്നിട്ട് എത്ര മാസമായെന്നറിയാമോ? ഇടവക വികാരിയായിരുന്നപ്പോൾ തന്നെ മരിച്ചിരുന്നെങ്കിൽ എന്തൊരു അനുഗ്രഹമായേനെ. പ്രീസ്റ്റ് ഹോമിൽ താമസം ആരംഭിച്ചപ്പോൾതന്നെ എല്ലാവർക്കും ഞാൻ മരിച്ചവനായി.’

ദൈവകൃപയാൽ പ്രായം ചെന്നവരും രോഗികളുമായ വൈദികർക്ക് താമസിക്കാൻ എല്ലാ രൂപതകളിലും വൈദിക മന്ദിരങ്ങളുണ്ട്. ഇവിടെയൊക്കെ സാമാന്യം ഭേദപ്പെട്ട ജീവിതസൗകര്യങ്ങളും അതത് രൂപതകൾ ഒരുക്കിയിട്ടുണ്ട്.
നല്ല ഭക്ഷണം, ചികിത്സ ഇവയ്‌ക്കൊന്നിനും യാതൊരു കുറവുമില്ല. എങ്കിലും വലിയൊരു കുറവ് ഇവിടെയെല്ലാം നിറഞ്ഞുനിൽക്കുന്നു. അവഗണന, അനാഥത്വത്തിന്റെ വേദന.

ഇപ്പോഴുള്ള വികാരിയച്ചന്മാരെത്തന്നെ ആദരിക്കാനും സ്‌നേഹിക്കാനും കഴിയാത്തവർ എങ്ങനെ റിട്ടയർ ചെയ്ത വികാരിയച്ചന്മാരെ അന്വേഷിച്ചുപോകും?

ഇതാണ് നമ്മുടെ പ്രശ്‌നം. പക്ഷേ ഇത് വലിയൊരു പ്രശ്‌നം തന്നെയാണ്. ജീവിതം മുഴുവൻ നമ്മുടെ ഇടവകകൾക്കും രൂപതയ്ക്കുംവേണ്ടി കഷ്ടപ്പെട്ട വൈദികരെ വാർദ്ധക്യത്തിൽ വിസ്മരിക്കുന്നത് അവരോടും ദൈവത്തോടുമുള്ള നന്ദികേടാണ്. അത് നമുക്ക് കിട്ടേണ്ട പല അനുഗ്രഹങ്ങളും തടയപ്പെടുന്നതിനും കാരണമായിത്തീർന്നേക്കാം.

ഇടവകകളുടെയും കുടുംബങ്ങളുടെയും വിശേഷാഘോഷങ്ങളിൽ പ്രീസ്റ്റ് ഹോമിൽ താമസിക്കുന്ന പഴയ വികാരിമാരെ സന്ദർശിച്ച് അവരുടെ അനുഗ്രഹങ്ങൾ തേടുന്നത് എത്ര അഭികാമ്യമായ കാര്യമാണ്.

ദൈവരാജ്യത്തിന്റെ ശുശ്രൂഷയിൽ ആർക്കും റിട്ടയർമെന്റും പെൻഷനും ഇല്ല എന്നതും ഓരോരുത്തരും തിരിച്ചറിയണം.
വാർദ്ധക്യവും രോഗാവസ്ഥയും ഒരിക്കലും ശാപമോ കഷ്ടതയോ അല്ല. മറിച്ച് അത് ദൈവാനുഗ്രഹത്തിന്റെ കാലമാണ്,

നീ, ഇത് വായിക്കുമ്പോൾ നിന്റെ മക്കൾ കളിക്കുമ്പോൾ, നിന്റെ കൂടെ വീട്ടിൽ ആയിരിക്കുമ്പോൾ, നിന്റെ വരും തലമുറയ്ക്കുവേണ്ടി സ്വന്തം കൂടുംബത്തെവിട്ട് ഇപ്പോഴും വാല്യത്തിന്റെ നറുമണം മാറാത്ത ഒരുപറ്റം
കുഞ്ഞുങ്ങൾ എത്രയോ സെമിനാരിയിൽ
വൈദികനാകൻ പഠിക്കുന്നു, അതെ നമ്മുക്കുവേണ്ടി നമ്മുടെ തലമുറയ്ക്ക്‌ വേണ്ടി ആ, കുഞ്ഞുവൈദികർ പരിശുദ്ധ അൽത്താരയിൽ തങ്ങളുടെ ജീവിതം ഒരു ബലിയായി നൽകി നമ്മുക്കുവേണ്ടി ജീവിക്കുന്നു.

പരിശുദ്ധ ദൈവമാതാവേ, അങ്ങേ പ്രത്യേക മാദ്ധ്യസ്ഥ ശക്തിയാൽ ഞങ്ങളുടെ പ്രിയ വൈദികരുടെ മേൽ ദൈവമേ കരുണയുണ്ടാകുവാൻ പ്രാർത്ഥിക്കേണമേ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s