ഇന്നു രാത്രി 12 മണിക്ക് പരിശുദ്ധ അമ്മയ്ക്ക് മംഗള വാർത്ത കിട്ടിയ നിമിഷമാണ് ആ സമയം എല്ലാവരും ഉണർന്നിരുന്ന് മാതാവിനോട് 3 കാര്യങ്ങൾ അപേക്ഷിക്കുക. പരിശുദ്ധഅമ്മ നമുക്കു വേണ്ടി ഈശോയോട് മാദ്ധ്യസ്ഥംവഹിച്ച് ആ കാര്യങ്ങൾ സാധിച്ചു തരും.
✝️നമ്മുടെ കർത്താവിന്റെ മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം…✝️
🧚♀️മാർച്ച് 24 തീയതി രാത്രി 11. 50 മുതൽ 12.00 മണി വരെ പത്തു മിനിറ്റ് സമയം ചൊല്ലുക.
🧚♂️ആദ്യം വി. ലൂക്കായുടെ സുവിശേഷം,
അദ്ധ്യായം 1-,26 മുതൽ 38 വരെ വായിക്കുക…
🧚♂️അതിന് ശേഷം “കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധ ആത്മാവിനാൽ മറിയം ഗർഭം ധരിച്ചു.”
(നന്മ നിറഞ്ഞ… പ്രാർത്ഥന)
നമ്മുടെ ഒരു ആവശ്യം പറയുക.
“ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിലും ആകട്ടെ.”
(നന്മ നിറഞ്ഞ… പ്രാർത്ഥന)
നമ്മുടെ രണ്ടാമത്തെ ആവശ്യം പറയുക.
“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.”
(നന്മ നിറഞ്ഞ… )
നമ്മുടെ മൂന്നാമത്തെ ആവശ്യം പറയുക.
🧚♂️അതിന് ശേഷം ത്രിസന്ധ്യ ജപം; ബാക്കിയുള്ള ഭാഗം ചൊല്ലി അവസാനിപ്പിക്കുക.
🧚♂️അവസാനം വി. ലൂക്കായുടെ സുവിശേഷം
1:46-56 ചൊല്ലി അവസാനിപ്പിക്കുക.
Reblogged this on Nelsapy.
LikeLiked by 1 person