എന്താണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം?

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എന്നതു പുതിയ കാര്യമല്ല. എത്രയോ നൂറ്റാണ്ടുകളായി സഭയിൽ നിലനിന്നുപോന്ന ഒരു ഭക്തകൃത്യമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ അനേകർക്കു ‌ ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയും അവർ ഓൺലൈൻ കുർബാനകൾ കൊണ്ടു തൃപ്തിപ്പെടേണ്ടിവരികയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയവുമാണ് ഇത്. എന്താണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം? ലളിതമായി പറഞ്ഞാൽ നമ്മുടെ ആത്മാവിൽ ദിവ്യകാരുണ്യയേശുവിനെ സ്വീകരിക്കാനുള്ള അദമ്യമായ ആഗ്രഹത്തിൻറെ ബഹിർസ്ഫുരണമാണത്. വിശുദ്ധ തോമസ് അക്വിനാസ് അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തെ നിർവചിക്കുന്നത് … Continue reading എന്താണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം?

17 വർഷമായി ഞങ്ങൾക്ക് മക്കളില്ലായിരുന്നു അച്ചൻ എൻ്റെ ഭാര്യയുടെ വയറിൽ തൊട്ടു കൊണ്ട് ഒരു പ്രവചനംനടത്തി

https://youtu.be/SdNxFRPn_EI

അനുദിന വിശുദ്ധർ (Saint of the Day) April 17th – St. Pope Anicetus & St. Henry Heath

https://youtu.be/KLLD1Fi6JAM അനുദിന വിശുദ്ധർ (Saint of the Day) April 17th - St. Pope Anicetus & St. Henry Heath The Roman Pontiff who succeeded Pius towards the year 157, and reigned till about 168. According to Duchesne (Origins) the confusion of dates about this period is such that more exact verification is impossible. While Anicetus was Pope, … Continue reading അനുദിന വിശുദ്ധർ (Saint of the Day) April 17th – St. Pope Anicetus & St. Henry Heath

sunday sermon jn 14, 1-14

April Fool

ഉയിർപ്പുകാലം മൂന്നാം ഞായർ

യോഹ 14, 1 – 14

സന്ദേശം

Jesus: The Way, the Truth, and the Life Study Program – Ascension

ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനത്തിലും പ്രതീക്ഷയിലും ജീവിക്കുമ്പോഴും ലോകം സ്വസ്ഥതയിലല്ല എന്നത് ഒരു യാഥാർഥ്യമാണ്. കൊറോണ വൈറസിന്റെ രണ്ടാം വരവും മൂന്നാം വരവുമൊക്കെ മനുഷ്യരെയെല്ലാം വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. നൈജീരിയയിലെ ക്രൈസ്തവ നരഹത്യക്ക് ഭരണകൂടം തന്നെ ചുക്കാൻ പിടിക്കുന്നുവെന്ന വാർത്തകൾ ക്രൈസ്തവരെയാകെ അസ്വസ്ഥമാക്കുന്നുണ്ട്. ഡൽഹിയിലെ റോഡിൽ മാസങ്ങളായി അതിജീവനത്തിനായി സമരം ചെയ്യുന്ന ഭാരതത്തിലെ കർഷകരെ ജനാധിപത്യഭരണകൂടം തിരിഞ്ഞുനോക്കാത്ത സാഹചര്യം ഭാരതീയ മനസ്സുകളെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റും, ജാമ്യംകിട്ടാത്ത അവസ്ഥയും ക്രൈസ്തവമനസ്സുകൾക്കെന്നും വേദനയാണ്. നമ്മുടെ കേരളത്തിൽ അരങ്ങേറുന്ന രാഷ്ട്രീയക്കൊലപാതകങ്ങൾ, വിവിധതരത്തിലുള്ള ജിഹാദുകൾ, വർഗീയവത്ക്കരണത്തിന്റെ വേഗത തുടങ്ങിയവയെല്ലാം നമ്മുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഇനിയും എന്തൊക്കെയാണോ ദൈവമേ സംഭവിക്കാൻ പോകുന്നത് എന്നും ചിന്തിച്ച് മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും അടിപ്പെട്ടിരിക്കുമ്പോൾ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവ വചനം നമ്മുടെ മുൻപിൽ എത്തുകയാണ് ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ……….എന്നിലും വിശ്വസിക്കുവിൻ … ഞാനാകുന്നു വഴിയും സത്യവും ജീവനും

ഇന്നത്തെ സന്ദേശമിതാണ്: ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ അവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്. ആശ്വസിപ്പിക്കുവാൻ ക്രിസ്തു നമ്മോടൊത്തുണ്ട്.

വ്യാഖ്യാനം

ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. മനുഷ്യ ജീവിതത്തിന്റെ…

View original post 1,190 more words