sunday sermon jn 17, 20-26

April Fool

ഉയിർപ്പുകാലം ആറാം ഞായർ

യോഹ 17, 20-26

സന്ദേശം

John 17:20-23 – See you in Heaven

കോവിഡ് 19 ന്റെ തേർവാഴ്ച്ച 2019 നവംബറിൽ തുടങ്ങിയതാണെങ്കിലും, അതിന്റെ ഭീകരമുഖം അടുത്തുകാണുകയാണ് നാം ഈ നാളുകളിൽ. 2020 ൽ അത് നമുക്ക് വലിയൊരു വാർത്തമാത്രമായിരുന്നെങ്കിൽ ഇന്ന് കോവിഡ് നമ്മുടെ വീട്ടിൽ എത്തിയിരിക്കുകയാണ്, അതിന്റെ ഭീകരത നാം മുഖാമുഖം കാണുകയാണ്. തെല്ലൊരു ഭയത്തോടെയാണെങ്കിലും എല്ലാ ഹൃദയങ്ങളിൽ നിന്നും പ്രാർത്ഥനകൾ ഉയരുന്ന ഇക്കാലത്ത്, ടിവിയുടെ മുന്പിലിരുന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്ന നമുക്ക് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷ നൽകുന്ന സന്ദേശമാണ് ക്രിസ്തു നല്കിയതെങ്കിൽ, ഈ ഞായറാഴ്ച്ച ഒരുമയുടെ, ഐക്യത്തിന്റെ സന്ദേശമാണ് സുവിശേഷം നമുക്ക് നൽകുന്നത്. കാരണം, എല്ലാ ക്രൈസ്തവരും, എല്ലാ മനുഷ്യരും ക്രിസ്തുവിൽ ഒന്നായി നിന്നാൽ മാത്രമേ ദൈവകൃപയിൽ ജീവിക്കുവാൻ, ജീവിത പ്രശ്നങ്ങളെ ധീരമായി നേരിടാൻ, മഹാമാരികൾ പോലുള്ള അവസ്ഥകളെ അഭിമുഖീകരിക്കുവാൻ, അതിജീവിക്കുവാൻ ശക്തരാകുകയുള്ളു. അതുകൊണ്ട്, മഹാമാരി നമ്മെ ഇല്ലാതാക്കുവാൻ വിവിധ രൂപങ്ങൾ സ്വീകരിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവ വിശ്വാസം വെല്ലുവിളികളെ നേരിടുമ്പോൾ വിഘടിതരായി നിന്നാൽ നാം നശിക്കുമെന്നും, ഒരുമിച്ചുനിന്നാൽ നാം നേടുമെന്നും ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു.

വ്യാഖ്യാനം

“ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണിതെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു…

View original post 1,175 more words

Leave a comment