ഉറങ്ങുംമുൻപേ…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ഉറങ്ങുംമുൻപേ…
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐


ഗദ്സെമൻ തോട്ടത്തിൽ, വേദനയോടെ പ്രാർത്ഥിച്ച കർത്താവെ, ഞങ്ങളുടെ ജീവിതത്തിലെ സഹന അനുഭവങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രലോഭനത്തിൽ അകപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ആത്മാവ് സന്നദ്ധമെങ്കിലും, ശരീരം ബലഹീനമാകുന്ന നിമിഷങ്ങളിൽ കൂടെ കർത്താവെ പലപ്പോഴും ഞങ്ങൾ കടന്നു പോകുന്നു. ശരീരത്തിന്റെ മോഹങ്ങളെ, നിയന്ത്രിച്ചു, ആത്മാവിൽ അങ്ങയോടൊപ്പം ആയിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഈശോയെ ഈ സായാഹ്നത്തിൽ പ്രത്യേകമായി ശരീരത്തിൽ വേദനകൾ ഏറ്റു വാങ്ങി ഈ ഭൂമിയിൽ ജീവിക്കുന്ന മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു. അവരുടെ സഹനങ്ങളിൽ, കരുണയോടെ കാവൽ ആകുവാൻ ഞങ്ങളെ സഹായിക്കണമേ. വേദന അനുഭവിച്ചു ജീവിക്കുന്നവർക്ക് മാലാഖമാരുടെ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ. വലിയ ദൈവ സ്നേഹത്തിന്റെ അനുഭവത്തിൽ കൂടെ കടന്നു പോകുവാൻ ഇടയാക്കണമേ. ഈശോയെ, ശരീരത്തിന്റെ ദുർമോഹങ്ങൾ, വേട്ടയാടുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഉപവാസവും പ്രാർത്ഥനയും വഴി വിടുതൽ നേടുവാൻ അനുഗ്രഹം നല്കേണമേ. അശുദ്ധി നിറഞ്ഞ സംഭാഷണങ്ങൾ, ആസക്തി നിറഞ്ഞ കണ്ണുകൾ. നീലചിത്രങ്ങളുടെ അടിമത്തം, മദ്യപാന ആസക്തി. വ്യഭിചാര ആസക്തി, ആഹാരത്തോടുള്ള ആസക്തി, തുടങ്ങി ഞങ്ങളെ വേട്ടയാടുന്ന എല്ലാ പ്രലോഭനങ്ങളിൽ നിന്നും വിടുതൽ നേടുവാൻ നാഥാ, അവിടുന്ന് അനുഗ്രഹം ചൊരിയണമേ. ഉണർന്നിരുന്ന് പ്രാർത്ഥിക്കുവാൻ കൃപ നല്കണമേ. ഈശോയെ, ആഴ്ചയിൽ ഒരിക്കൽ എങ്കിലും ത്യാഗം സഹിച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവായ ദൈവമേ, മരണത്തോളം, വേദന അനുഭവിച്ചു കൊണ്ട് അവിടുത്തെ പ്രിയപുത്രൻ പ്രാർത്ഥിച്ചപ്പോൾ, മാലാഖമാരെ അയച്ചു അവിടുന്ന് ആശ്വസിപ്പിച്ചുവല്ലോ. ഞങ്ങളുടെ ജീവിതങ്ങൾ സഹന അനുഭവങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ മാലാഖമാരുടെ സാന്നിദ്ധ്യം അനുഭവിക്കുവാൻ കൃപ നൽകണമേ. പ്രാർത്ഥനയുടെ നിറവിൽ, ദൈവത്തോട് ചേർന്ന് സഹനങ്ങളെ നേരിടുവാൻ നാഥാ അനുഗ്രഹം നൽകണമേ. പിതാവേ, പ്രാർത്ഥനാ ജീവിതത്തിൽ ഞങ്ങൾ തളർന്നു പോകാതെ കാത്തു കൊള്ളണമേ. പ്രലോഭകന്‌ വേണ്ടി മിടിക്കുന്ന ഹൃദയത്തെ, ദൈവത്തോട് ചേർത്ത് വയ്ക്കുവാൻ കൃപ നൽകണമേ. രക്തം ചിന്തേണ്ടി വന്നാൽ പോലും ദൈവ സ്നേഹത്തിൽ നിന്ന് അകന്നു പോകുവാൻ ഇടയാക്കരുതേ…

ആമ്മേൻ.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s