വി. ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ

വിശുദ്ധ ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ

 
ഇരുപതാം നൂറ്റാണ്ടിലെ വലിയ മിസ്റ്റിക്കായ വി. ഫൗസ്റ്റീനാ ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയാണ്. ദൈവകാരുണ്യം ഈ ലോകത്ത് ഏറ്റവും അനുഭവവേദ്യമാകുന്നത് ദിവ്യകാരുണ്യത്തിലാണ്. ദിവ്യകാരുണ്യത്തോടുള്ള വലിയ ഒരു ലുത്തിനിയാ അവൾ തിരുസഭയ്ക്കു സമ്മാനിച്ചിട്ടുണ്ട്. 1935 ജനുവരി 4 ന് അവൾ എഴുതിയ ഡയറിക്കുറിപ്പിൽ 1934 ലെ അവസാന മണിക്കൂർ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ചെലവഴിച്ചതിനെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. (Diary, 352ff). ആ രാത്രിയിൽ പള്ളിയിൽ ആയിരുന്നപ്പോൾ ദിവ്യകാരുണ്യ ഈശോയെ സ്തുതിച്ചു കൊണ്ട് അവൾ ചെല്ലിയ ലുത്തിനിയാണിത്.
 
ഓ തിരുവോസ്തിയേ
ദൈവകാരുണ്യത്തിന്റെ ഉടമ്പടി മുഴുവൻ അടങ്ങിയിരിക്കുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ, ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ദൈവകാരുണ്യത്തിന്റെ അനന്ത അടയാളമായി ഈശോയുടെ ശരീരവും രക്തവും അടങ്ങിയിരിക്കുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
നിത്യജീവനും അനന്ത കാരുണ്യവും ഞങ്ങൾക്കു നൽകുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഞങ്ങളോടുള്ള കാരുണ്യം അടങ്ങിയിരിക്കുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടിത്തരുന്ന അനന്ത കാരുണ്യം അടങ്ങിയിരിക്കുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ഞങ്ങളോടുള്ള അനന്ത കാരുണ്യത്തെ പ്രതി ജീവജലത്തിന്റെ ഉറവ നിർഗ്ഗളിക്കുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
നിത്യ പിതാവിന്റെ മടിത്തട്ടിൽ നിന്നു ഞങ്ങളോടുള്ള അഗാധ കാരുണ്യത്തെ പ്രതി ജ്വലിക്കുന്ന ഏറ്റവും പരിശുദ്ധ സ്നേഹത്തിന്റെ അഗ്നി അടങ്ങിയിരിക്കുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
എല്ലാ ബലഹീനതകൾക്കുമുള്ള മരുന്നായി ദൈവകാരുണ്യത്തിന്റെ മഹാസമുദ്രം അടങ്ങിയിരിക്കുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ദൈവത്തോടു ഞങ്ങളെ അനന്ത കാരുണ്യത്തിലൂടെ ഐക്യപ്പെടുത്തുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ഈശോയുടെ ഏറ്റവും മാധുര്യഹൃദയത്തിന്റെ സകല നന്മകളും അടങ്ങിയിരിക്കുന്ന ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
സഹനങ്ങളിലും ജീവിത ക്ലേശങ്ങളിലും ഞങ്ങളുടെ ഏക പ്രതീക്ഷയയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
അന്ധകാരത്തിനും ജീവിത കൊടുങ്കാറ്റുകൾക്കും മധ്യേ ഞങ്ങളുടെ ഏക സങ്കേതമായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ജീവിതത്തിലും മരണമണിക്കൂറിലും ഞങ്ങളുടെ ഏക പ്രതീക്ഷയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
നിരാശയുടെ നീർക്കയത്തിലും ദുരിതങ്ങളിലും ഞങ്ങളുടെ ഏക പ്രതീക്ഷയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
തെറ്റുധാരണയുടെയും വഞ്ചനയുടെയും നടുവിൽ ഞങ്ങളുടെ ഏക പ്രതീക്ഷയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ഭൂമിയിയെ പ്രളയത്തിലാക്കുന്ന ദൈവനിഷേധത്തിലും അന്ധകാരത്തിലും ഞങ്ങളുടെ ഏക പ്രതീക്ഷയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ആരും മനസ്സിലാക്കാത്ത വേദനയിലും ഏകാന്തതയിലും ഞങ്ങളുടെ ഏക പ്രതീക്ഷയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ഞങ്ങളുടെ അനുദിന ജീവിതത്തിലെ കഷ്ടപ്പാടുകളിലും വിരസതയിലും ഞങ്ങളുടെ ഏക പ്രതീക്ഷയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
പ്രതീക്ഷകളും പരിശ്രമങ്ങളും ജീവിതത്തിൽ നശിപ്പിക്കപ്പെടുമ്പോൾ ഞങ്ങളുടെ ഏക പ്രതീക്ഷയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
ശത്രുവരുത്തുന്ന നാശനഷ്ടങ്ങളിലും നരകീയ ശക്തികളുടെ പരിശ്രമങ്ങളിലും ഞങ്ങളുടെ ഏക പ്രതീക്ഷയായ ഓ തിരുവോസ്തിയേ, എളിയ പാപികളായ ഞങ്ങളോടു കരുണയായിരിക്കേണമേ.
 
എന്റെ ശക്തിക്കതീതമായ ഭാരങ്ങൾ വരുമ്പോഴും എന്റെ പരിശ്രമങ്ങൾ വൃഥാവിലാകുമ്പോഴും ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
എന്റെ ഹൃദയത്തിൽ കൊടുങ്കാറ്റു ആഞ്ഞടിക്കുമ്പോഴും ഭീതിപൂണ്ടു എന്റെ ആത്മാവു ചഞ്ചലചിത്തമാകുമ്പോഴും ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
എന്റെ ഹൃദയം ഞെട്ടിവിറയ്ക്കുമ്പോഴും വിയർപ്പുതുള്ളികൾ എന്നെ ഈറനാക്കുമ്പോഴും ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
എല്ലാവരും എനിക്കെതിരെ ഗൂഢാലോചന നടത്തുമ്പോഴും കടുത്ത നിരാശ എന്റെ ആത്മാവിനെ വിരിഞ്ഞുമുറുക്കുമ്പോഴും ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
ഭൗതീകവസ്തുക്കളിൽ എന്റെ കണ്ണുകൾ ഉടക്കുമ്പോഴും ആത്മീയ യാഥാർത്യങ്ങൾക്കു എന്റെ ആത്മാവിൽ സ്ഥാനം നഷ്ടപ്പെടുമ്പോഴും ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
എന്റെ കർത്തവ്യങ്ങൾ എന്റെ ശക്തി ക്കതീതമാകുമ്പോഴും ദൗർഭാഗ്യങ്ങൾ എന്റെ അനുദിന ഓഹരി ആകുമ്പോഴും ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
പുണ്യങ്ങൾ പരിശീലിക്കുന്നതു എനിക്കു ബുദ്ധിമുട്ടാകുമ്പോഴും എന്റെ പ്രകൃതം കലഹപ്രിയമാകുമ്പോഴും ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
എനിക്കെതിരെ ശത്രുക്കൾ ആഞ്ഞടിക്കുമ്പോൾ ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
എന്റെ ജോലികളും പരിശ്രമങ്ങളും മറ്റുള്ളവർ തെറ്റിധരിക്കുമ്പോൾ ഞാൻ ശരണപ്പെടുന്ന ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
നിന്റെ വിധിന്യായങ്ങൾ എന്റെ മേൽ പ്രതിധ്വനിക്കുമ്പോൾ, ഞാൻ ആശ്രയിക്കുന്ന കാരുണ്യത്തിന്റെ സമുദ്രമായ ഓ തിരുവോസ്തിയേ, എളിയ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.
 
+ ഏറ്റവും പരിശുദ്ധ ത്രീത്വമേ, ഞാൻ നിന്റെ അനന്ത കാരുണ്യത്തിൽ ശരണപ്പെടുന്നു. ദൈവം എന്റെ പിതാവായതിനാൽ അവന്റെ ശിശുവായ എനിക്കു അവന്റെ ദിവ്യ ഹൃദയത്തിൽ സ്ഥാനമുണ്ട്. അന്ധകാരം എത്ര വലുതാണോ അത്രമാത്രം പൂർണ്ണമായി ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
 
വിവർത്തനം: ഫാ. ജെയ്സൺ കുന്നേൽ mcbs
29.03.2018
Advertisements
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s