പുരോഹിതൻ

Jaison Kunnel MCBS

ആർക്കും അറിയില്ല :
അവൻ എന്തു കേൾക്കുന്നു,
അവൻ എന്തു കാണുന്നു,
അവൻ സൂക്ഷിക്കേണ്ട രഹസ്യങ്ങൾ,
അവൻ അഭിമുഖീകരിക്കേണ്ട പ്രലോഭനങ്ങൾ,
അവൻ പൊടിക്കുന്ന കണ്ണീർ,
അവൻ സഹിക്കുന്ന ദുഃഖങ്ങൾ,
തരണം ചെയ്യുന്ന എകാന്തതകൾ ,
കയ്പേറിയ അനുഭവങ്ങൾ,
അവൻ ശുശ്രൂഷിക്കുന്ന ചിലർ അവനെതിരെ ചുമത്തുന്ന നുണകൾ
സ്നേഹം നടിക്കുകയും പിന്നിൽ നിന്നു തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരോട് എങ്ങനെയാണ് അവൻ പൊരുത്തപ്പെട്ടു പോകുന്നത്.

ഒരു മനുഷ്യനുമപ്പുറം ജീവിക്കാൻ അവൻ എങ്ങനെയാണ് പരിശ്രമിക്കുക
അവൻ സഹിക്കുന്ന ഇല്ലായ്മകൾ ,
പ്രതികരിക്കാൻ സാധിക്കാത്ത വിവേചനങ്ങൾ,
മൗനം പാലിക്കേണ്ട ആരോപണങ്ങൾ,
ചേർത്തുനിർത്തേണ്ട പ്രതീക്ഷകൾ,
ആർക്കു അറിയല്ല അവനിലൂടെ എന്താണു പോകുന്നതെന്ന്.
ദൈവത്തിൽ ജീവിക്കുന്ന അവൻ ജനത്തിനു വേണ്ടി ജീവിക്കുന്നു!
പുരോഹിതനെയും പൗരോഹിത്യത്തെയും ആർക്കും മനസ്സിലാക്കാനോ സംഗ്രഹിക്കാനോ കഴിയില്ല!
പൗരോഹിത്യം ഒരു രഹസ്യമാണ്!
പുരോഹിതനും ഒരു രഹസ്യമാണ്!
മനസ്സിലാക്കാനാവാത്ത സ്പഷ്ടമായ ഒരു രഹസ്യം !

അവനു വേണ്ടി എല്ലാവർക്കും ചെയ്യാൻ കഴിയുന്നത് പ്രാർത്ഥന.
അവനു വേണ്ടി പ്രാർത്ഥിക്കാതെ നിന്റെ ദിനങ്ങൾ കടന്നു പോകാൻ അനുവദിക്കരുത്!
അവനു നന്മ മാത്രം ആശംസിക്കുക
അവനെ മനസ്സിലാക്കാൻ പരിശ്രമിക്കുക.
അവനെ സന്തോഷിപ്പിക്കുക.
സന്തോഷവാനല്ലാത്ത പുരോഹിതൻ സഭയുടെ വിനാശമാണ്!
പുരോഹിതനായി എന്നതിന്റെ പേരിൽ അവനെ അപമാനിക്കരുത്.

ആരതിനെ ചവിട്ടിത്താഴ്ത്തിയാലും അപമാനിച്ചാലും
പൗരോഹിത്യം എന്നും അമൂല്യരത്നം
അതു ദൈവം മനുഷ്യനു തന്നെ ദിവ്യസമ്മാനം

ഓരോ പുരോഹിതനും പിറവിയെടുക്കുമ്പോൾ ദൈവത്തിന്റെ മനുഷ്യവതാരം വീണ്ടും ആവർത്തിക്കുന്നു
കാരണം പുരോഹിതൻ മറ്റൊരു ക്രിസ്തുവാണ് .

പരിശുദ്ധ കന്യകാമറിയം അവർക്കു വേണ്ടി മധ്യസ്ഥം…

View original post 19 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s