പുലർവെട്ടം 505

{പുലർവെട്ടം 505}

 
ത്രികാലങ്ങളുടെ സംഗമമായി ഈ പ്രാർത്ഥനയെ നാം പൊതുവേ സങ്കല്പിക്കാറുണ്ട്. പ്രതിദിന ആഹാരമാണ് നമ്മൾ പറഞ്ഞ് അവസാനിപ്പിച്ചത്.
 
ഇനി ഇന്നലെകളുണ്ട്. ഓർമ്മകളുടെ ഒരു ആമാടപ്പെട്ടി. എല്ലാം കൗതുകമുണർത്തുന്നതല്ല. എല്ലാ വളപ്പൊട്ടുകളും ബാല്യത്തിന്റെ കിലുക്കങ്ങളല്ല. വല്ലാതെ മുറുകെ പിടിച്ചതുകൊണ്ട് ഉടഞ്ഞുപോയവയും നീലിച്ച പാടുകൾ അവശേഷിപ്പിക്കുന്നവയും അക്കൂട്ടത്തിൽ ഉണ്ടാവും. Will you regret എന്നാണ് ഓരോ ഓർമ്മയും ജാലകത്തിന് വെളിയിൽ നിന്ന് ചോദിക്കുന്നത്. ഇല്ല, ഖേദിക്കാനല്ല ഓർമ്മിക്കാനാണ് ഇന്നലെകളെ കൂടെ കൂട്ടിയിരിക്കുന്നത് എന്ന് പറയാനുള്ള ചങ്കുറപ്പ് എത്രയാൾക്കുണ്ടാകും?
 
ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പദമായിട്ടാണ് അത് കരുതപ്പെടുന്നത് – I regret, ഞങ്ങൾ ഖേദിക്കുന്നു. വ്യക്തി എന്ന നിലയിൽ മാത്രമല്ല മനുഷ്യരാശി എന്ന പൊതുവായ വികാരം കൊണ്ടുപോലും ശിരസ്സ് കുനിക്കുവാൻ പരസഹസ്രം കാരണങ്ങളുള്ള ഞങ്ങൾ വിനിൽ പോൾ എന്നൊരു യുവഗവേഷകൻ്റെ ചരിത്രസംബന്ധിയായ കുറിപ്പുകൾ ശ്രദ്ധയോടെ വായിക്കാറുണ്ട്. ഔദ്യോഗിക ചരിത്രങ്ങളിൽ അധികം പരാമർശിക്കാത്ത മലയാള നാട്ടിലെ മനുഷ്യക്കച്ചവടത്തെക്കുറിച്ചാണ് വിനിൽ എഴുതുന്നത്. നമുക്ക് അപരിചിതമായ, ദൂരെ ഏതോ ദേശത്ത് ഏതോ കാലത്തിലുണ്ടായിരുന്ന ഒന്നായിട്ടാണ് അടിമക്കച്ചവടത്തെ പള്ളിക്കൂടങ്ങളിൽ ഇരുന്ന് നമ്മൾ മനസ്സിലാക്കിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ണൂരിലെ അഞ്ചരക്കണ്ടി തോട്ടത്തിലേക്ക് എത്തിച്ച അടിമകളുമായി ബന്ധപ്പെട്ട വിചാരണകളുടെ പശ്ചാത്തലത്തിലാണ് അടിമക്കമ്പോളങ്ങൾ ഇവിടെ അസാധാരണമായിരുന്നില്ല എന്നതിന്റെ തെളിവുകൾ നിലനിൽക്കുന്നത്. ചങ്ങനാശ്ശേരിയിൽ അത്തരം ഒരു മനുഷ്യക്കമ്പോളമുണ്ടായിരുന്നു. ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ച് ദൃക്സാക്ഷിയായ ഒരാൾ തിരുവിതാംകൂർ റസിഡന്റ് ജേർണൽ ജോൺ മൺറോയുടെ ശ്രദ്ധയിൽ കാര്യങ്ങൾ എത്തിക്കുന്നുണ്ട്. എല്ലാവരും പറയാനാഗ്രഹിക്കുന്നത് തങ്ങളുടെ Blue blood ൻ്റെ കഥയാണ്. അത് അങ്ങനെയല്ല എന്ന് കണ്ടെത്തുന്നത് കുറേക്കൂടി ഭേദപ്പെട്ട ഒരു കാലത്തെ സൃഷ്ടിക്കാനുള്ള പ്രചോദനമായി മാറും.
 
പറഞ്ഞു വരുന്നത് ആരുടെയും ഇന്നലെകൾ അത്ര കുലീനമായിരുന്നില്ല എന്നതു തന്നെ. അഗാധവിഷാദത്തിലേക്ക് വഴുതിപ്പോകാൻ നിമിത്തമാകാവുന്ന ആ വീണ്ടുവിചാരത്തിൽ നിന്ന് ഭംഗിയുള്ള എന്തെങ്കിലും സൃഷ്ടിക്കാനാവുമോ എന്ന അന്വേഷണമാണ് നമ്മുടെ അടുത്ത വിചാരം. പല രീതിയിലാണ് ഇന്നലെയുടെ വ്യാകുലം ഈ പ്രാർത്ഥനയിൽ മുഴങ്ങുന്നത്.
 
ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ – Sins
ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ – Debts
ഞങ്ങളുടെ അതിക്രമങ്ങൾ / അപരാധങ്ങൾ പൊറുക്കേണമേ – Trespasses
മൂന്ന് പദങ്ങളും കുറച്ച് വിശദീകരണം അർഹിക്കുന്നുണ്ട്.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 505

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s