ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

ക്രിസ്താനുകരണം >.

ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക.

തന്നിലോ മറ്റുള്ളവരിലോ ഉള്ള കുറവുകൾ പരിഹരിക്കാൻ കഴിയാത്തപ്പോൾ ക്ഷമയോടെ സഹിക്കണം, ദൈവം മറ്റു വിധത്തിൽ ക്രമീകരികുന്ന അവരെ നിന്റെ മേന്മയും ക്ഷമയ്ക്കും ഇത് കൂടുതൽ നല്ലതാണ്. ഇതു കൂടാതെ നമ്മുടെ സുകൃതങ്ങൾക്ക് വിലയില്ല. ഇത്തരം പ്രതിസന്ധികളിൽ നന്നായി വർത്തിക്കാനായി ദൈവസഹായം യാചിക്കണം.

ക്ഷമാശീലനാവുക

ഒന്നു രണ്ട് തവണ പറഞ്ഞിട്ടും സഹകരിക്കുന്നില്ലെങ്കിൽ അവനോട് മല്ലിടരുത്. എല്ലാം ദൈവത്തെ ഏൽപച്ചു കൊടുക്കുക. അവിടുത്തെ ഇഷ്ടം നിറവേറട്ടെ. അവിടുത്തെ എല്ലാ ദാസരിലും അവിടുന്ന് മഹത്വീകൃ നാകട്ടെ. തിന്മയിൽ നിന്നും നന്മയുളവാക്കാൻ അവിടുത്തേക് നന്നായി അറിയാം. ഇതരരുടെ കുറവുകളും വീഴ്ചകളും വഹിക്കുന്നതിൽ നാം ക്ഷമാശീലരായിരിക്കണം. ഇതര സഹിക്കേണ്ടതായ നിരവധി കുറവുകൾ നിന്നിലുമുണ്ട്. നീ ആഗ്രഹിക്കുന്നതുപോലെ നിന്നെത്തന്നെ മെച്ചപ്പെടുത്താൻ നിനക്ക് സാധിക്കുന്നില്ലെങ്കിൽ, നിനക്കു ത്യപ്തികരമാം വിധം ഇതരരെ മാറ്റാൻ കഴിയുമോ? ഇതവർ പൂർണ്ണരാകുന്നത് നമുക്കിഷ്ടമാണ് പക്ഷേ നമ്മുടെ കുറവുകൾ നാം പരിഹരിക്കാറില്ല.

അവരെയും നമ്മെയും തിരുത്തുക.

ഇതരർ കർശനമായി തിരുത്തപ്പെടണം. നമ്മെ തിരുത്താൻ നാം തയ്യാറുമല്ല. ഇതരർക്ക് വിശാല സ്വാതന്ത്ര്യമുള്ളത് നമുക്കിഷ്ടമല്ല. പക്ഷേ നമുക്ക് വേണ്ടതെല്ലാം കിട്ടിയിരിക്കണം. ഇതരരെ നിയമം വഴി നിയന്ത്രിക്കാൻ നാം ഇഷ്ടപ്പെടുന്നു. പക്ഷേ, നമുക്ക് നിയന്ത്രണങ്ങൾ വയ്ക്കുന്നത് ഹിതകരമല്ല. നമ്മെപ്പോലെയല്ല നമുടെ അയൽകാരെ പലപ്പോഴും നാം കാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. എല്ലാവരും പൂർണ്ണരാണെങ്കിൽ ദൈവത്തെ പ്രതി അവരിൽ നിന്ന് സഹിക്കാൻ എന്താണുണ്ടാവുക.

കുറവില്ലാത്തവരായി ആരുമില്ല. ഭാരപ്പെടുത്താത്തവർ ആരുമില്ല

നാം പരസ്പരം ഭാരങ്ങൾ വഹിക്കണമെന്ന് (ഗലാ.6:2) ദൈവം ആഗ്രഹിക്കുന്നു. ആരും കുറവുകൾ ഇല്ലാത്തവരും സ്വയം പര്യാപതരുമല്ല, തികഞ്ഞ ജ്ഞാനിയുമല്ല. നാം പരസ്പരം ഭാരം വഹിക്കണം. പരസ്പരം ആശ്വസിപ്പിക്കണം. അതുപോലെ പരസ്പരം സഹായിക്കണം ഉപദേശിക്കണം , തിരുത്തണം. പ്രതിസന്ധികളിലാണ് നമ്മുടെ സുകത നിലവാരം വ്യക്തമാക്കുന്നത്. അവസരങ്ങൾ ഒരുവനെ ദുർബലനാക്കുന്നില്ല. അവനാരാണെന്ന് തെളിയിക്കുന്നു.

പ്രാര്‍ത്ഥന

ദൈവമേ, ക്ഷമാശീലം അഭ്യസിക്കാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കിയരുളണമേ. മറ്റുള്ളവരുടെ കുറവുകള്‍ സഹിക്കാനും സ്വന്തം കുറവുകള്‍ തിരുത്താനും ഞങ്ങളെ പ്രാപ്തരാക്കണമേ. ആമ്മേന്‍.

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s